എവിടെയൊക്കെയോ നമുക്ക് കണക്ടടാവുന്ന കുറേ കാര്യങ്ങൾ ഈ സിനിമയിലുണ്ട്; ഒറ്റയെക്കുറിച്ച് ആസിഫ് അലി

എവിടെയൊക്കെയോ നമുക്ക് കണക്ടടാവുന്ന കുറേ കാര്യങ്ങൾ ഈ സിനിമയിലുണ്ട്; ഒറ്റയെക്കുറിച്ച് ആസിഫ് അലി
Published on

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഒറ്റ. ഒറ്റയുടെ തിരക്കഥ ആദ്യം കേൾക്കുന്ന സമയത്ത് തനിക്ക് കണക്ട് ചെയ്യാൻ കഴിയുന്ന ഒരുപാട് ഫാക്ടറുകൾ തിരക്കഥയിൽ ഉണ്ടായിരുന്നു എന്ന് നടൻ ആസിഫ് അലി. ഒറ്റയിൽ ഹരി എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. ഒരു പ്രായം കഴിയുമ്പോൾ നമ്മൾ എല്ലാവരും നമ്മുടെ മാതാപിതാക്കളിൽ നിന്ന് ഡിറ്റാച്ച്ഡായി ഫ്രണ്ട്സിന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലുമോ ഒരു സോഷ്യൽ സർക്കിളുകളിലേക്ക് മാറുന്ന ഒരു അവസ്ഥയുണ്ടാവറുണ്ടെന്നും അതേ അവസ്ഥ ചിത്രത്തിൽ ഹരിക്കും സംഭവിക്കുന്നുണ്ടെന്നും ആസിഫ് അലി പറയുന്നു. നമ്മുടെ പ്രായത്തിലുള്ള എല്ലാവർക്കും വേണ്ടത് സ്വാതന്ത്ര്യമാണ്, എന്താണ് ആ സ്വാതന്ത്ര്യം എന്നത് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് അറിയില്ലെങ്കിൽ പോലും നമുക്ക് അത് വേണം. ആ റിയാലിറ്റി അന്വേഷിച്ചാണ് നമ്മൾ പോകുന്നത്. ആ യാത്രയ്ക്ക് ശേഷം നമ്മൾ തിരിച്ചു വരാൻ ആ​ഗ്രഹിക്കുന്നത് വീട്ടിലേക്കാണ്. അച്ഛന്റെയും അമ്മയുടെയും അടുത്താണ്. അത് തരിച്ചറിയുന്നൊരു പോയിന്റുണ്ട്. അതാണ് പൂർണ്ണമായും ഒറ്റയുടെ തിരക്കഥയിൽ പറയുന്നത് എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറയുന്നു.

ആസിഫ് അലി പറഞ്ഞത്:

എല്ലാവരും ഒരു പ്രായം കഴിയുമ്പോൾ നമ്മുടെ മാതാപിതാക്കളിൽ നിന്ന് ഡിറ്റാച്ച്ഡായി ഫ്രണ്ട്സിന്റെ കൂടെയോ അല്ലെങ്കിൽ ഒരു സോഷ്യൽ സർക്കിളുകളിലേക്കോ മാറുന്ന ഒരു അവസ്ഥയുണ്ട്. ആ അവസ്ഥ ഇതിൽ ഹരിക്കുണ്ട്. ഹരി അതിൽ ഇൻഫ്ല്യുവൻസ്ഡാവുന്നുണ്ട്, എന്നെ വീട്ടിൽ നിന്ന് ആദ്യം ബോഡിം​ഗിലേക്ക് മാറ്റിയ സമയത്ത് എന്റെ കൃത്യമായ ധാരണ എന്തെന്നാൽ എനിക്ക് ഒരു അനിയൻ ഉള്ളതുകൊണ്ട് അവനോടാണ് സ്നേഹം കൂടുതൽ, അതുകൊണ്ടാണ് എന്നെ വീട്ടിൽ നിന്നും മാറ്റി നിർത്തിയത് എന്ന് തന്നെയായിരുന്നു. താരേ സമീൻ പർ എന്ന സിനിമ എന്റെ ബയോപിക് പോലെയാണ് ഞാൻ കണ്ടു കൊണ്ടിരുന്നത്. കാരണം ബോർഡിം​ഗിൽ ഞങ്ങൾ എല്ലാവരും പോയിരുന്ന് കരഞ്ഞുകൊണ്ടിരുന്നത് വാഷ് ബേസന്റെ സെെഡിലാണ്, ആരെങ്കിലും വന്നാൽ പെട്ടന്ന് മുഖം കഴുകാനുള്ള എളുപ്പത്തിന് വേണ്ടി. അങ്ങനെ വീട്ടിലേക്ക് വരാനുള്ള, വീട്ടിലേക്ക് വിളിക്കാനുള്ള കൊതിയും, ബോഡിം​ഗിൽ നിന്ന് ഒളിച്ചോടാനും നമുക്ക് തോന്നാറുണ്ട്. അങ്ങനെയൊക്കെയുള്ള ഒരുപാട് കോമണായിട്ടുള്ള കാര്യങ്ങൾ, അത് ഹരിയും ഞാനും മാത്രമല്ല ഷെയർ ചെയ്യുന്നത്. ഞങ്ങളുടെ പ്രായത്തിലുള്ള എല്ലാവർക്കും അങ്ങനെയല്ലേ? നമുക്ക് അറിയില്ല എന്താണ് നമുക്ക് വേണ്ടതെന്ന്. പക്ഷേ, നമുക്ക് വേണ്ടത് ഫ്രീഡമാണ്. എന്താണ് ഫ്രീഡം കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചാലും നമുക്ക് അറിയില്ല, നമുക്ക് നമ്മുടെ സ്പേയ്സ് വേണം, ഫ്രീഡം വേണം. ആ റിയാലിറ്റി അന്വേഷിച്ചാണ് നമ്മൾ പോകുന്നത്. അത് പോയി, ആ യാത്ര കഴിഞ്ഞ് നമ്മൾ തിരിച്ചു വരാൻ ഏറ്റവും കൂടുതൽ ആ​ഗ്രഹിക്കുന്നത് നമ്മുടെ വീട്ടിലേക്കാണ്, വീട്ടിൽ വന്ന് അച്ഛന്റെയും അമ്മയുടെയും കൂടെ ഇരിക്കുക, അവിടെ കൂടുതൽ സമയം സ്പെന്റ് ചെയ്യണമെന്ന് നമ്മൾ തിരിച്ചറിയുന്നൊരു പോയിന്റ് ഉണ്ട്. അതുവരെ ഈ ഫ്രീഡത്തിനും സ്പേയ്സിനും വേണ്ടിയുള്ള ഒരു യാത്രയും വാശിയും ഒക്കെ ഉണ്ടാവും. അത് തന്നെയാണ് പ്യുവർലി ഈ സ്ക്രിപ്റ്റിലും പറയുന്നത്. ഇതൊരു ഭയങ്കര ഔട്ട്സ്റ്റാന്റിം​ഗ് ഫാമിലി ഡ്രമായാണ് എന്നൊന്നും ഞാൻ പറയില്ല. പക്ഷേ എവിടെയൊക്കെയോ നമുക്ക് കണക്ടടാവുന്ന കുറേ കാര്യങ്ങൾ ഈ സിനിമയിൽ വരുന്നുണ്ട്.

ആസിഫ് അലി, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ഇന്റെൻസ് ഡ്രാമയായിരിക്കും എന്ന സൂചനയാണ്‌ ട്രെയ്‌ലർ നൽകിയത്. ചിത്രത്തിൻ ബെൻ എന്ന കഥാപാത്രമായാണ് അർജുൻ അശോകൻ എത്തുന്നത്. ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ചിത്രത്തിന്റെ നിർമാതാവ് എസ് ഹരിഹരനാണ്. മലയാളം - തമിഴ് - കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സത്യരാജ് , ഇന്ദ്രജിത്ത് , ഇന്ദ്രൻസ് , ആദിൽ ഹുസൈൻ,രഞ്ജി പണിക്കർ, സുധീർ കരമന, ജയപ്രകാശ് ജയകൃഷ്ണൻ, ബൈജു പൂക്കുട്ടി, രോഹിണി , ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാർ , മംമ്ത മോഹൻദാസ് ,ജലജ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ചെന്നൈ, പളനി, കോയമ്പത്തൂർ, പാലക്കാട്‌, കൊച്ചി, എന്നിവിടങ്ങളിലായി 80 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായ ചിത്രം ഒക്ടോബർ 27 ന് തിയറ്ററുകളിൽ എത്തി.

Related Stories

No stories found.
logo
The Cue
www.thecue.in