ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. 100 കോടി രൂപ മുടക്കി നിര്‍മ്മിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തിയേറ്ററിലെത്തിക്കാനാണ് ദൃശ്യം 2 വിറ്റതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിയേറ്ററുകള്‍ ഡിസംബര്‍ 31നകം തുറന്നില്ലെങ്കില്‍ ദൃശ്യം 2 ഒ.ടി.ടിയില്‍ വില്‍ക്കാന്‍ മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. അതിനായി കരാറും ഒപ്പുവെച്ചു. ഡിസംബര്‍ കഴിഞ്ഞിട്ടും എപ്പോള്‍ തിയേറ്റര്‍ തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം നീണ്ടതോടെയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മരക്കാര്‍ റിലീസ് നീണ്ടുപോയപ്പോഴുണ്ടായ പ്രതിസന്ധിയെ കുറിച്ചും അദ്ദേഹം വിവരിച്ചു. ചിത്രം എപ്പോള്‍ റിലീസ് ചെയ്യാനാകും എന്നറിയാതെ 9 മാസം കാത്തിരുന്നുവെന്നും, പിരിമുറുക്കംമൂലം തളര്‍ന്ന തന്നെ വരുന്നിടത്തുവച്ചു കാണാം, എല്ലാം മറക്കുക എന്ന മോഹന്‍ലാലിന്റെ വാക്കുകളാണ് പിടിച്ചുനിര്‍ത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
100 കോടി രൂപ മുടക്കിയ സിനിമയുടെ റിലീസ് അനന്തമായി നീണ്ടുപോകുന്നതുണ്ടാക്കുന്ന ബാധ്യത ചെറുതല്ല. ദൃശ്യം വിറ്റത് വലിയ ചതിയായിപ്പോയെന്ന് പറയുന്നവരുണ്ട്. ചിലര്‍ അത് വിവാദമാക്കാന്‍ നോക്കുന്നു. എന്തിന് ചെയ്തു എന്ന് ആലോചിക്കുന്നില്ല. എനിക്ക് പറയാനുള്ളത് കൂടി ദയവ് ചെയ്തു കേള്‍ക്കണം. കൊവിഡ് കാലത്ത് മരക്കാര്‍ ഒടിടിക്കു വിറ്റിരുന്നുവെങ്കില്‍ മുടക്കിയ പണവും ലാഭവും കിട്ടുമായിരുന്നു. പലരും അതിനായി സമീപിച്ചതാണ്. അതു വേണ്ടെന്നുവച്ചതു മരക്കാര്‍ തിയറ്ററില്‍ത്തന്നെ ജനം കാണണം എന്നതുകൊണ്ടുതന്നെയാണ്. സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരോടും കാണികളോടും ഉള്ള കടപ്പാടുകൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
Antony Perumbavoor On Drishyam 2 OTT Release