അഞ്ജലി മേനോന്റെ വ്യാജപ്രൊഫൈലുണ്ടാക്കി തട്ടിപ്പ്, സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വഞ്ചന നടത്തിയ ആള്‍ അറസ്റ്റില്‍

അഞ്ജലി മേനോന്റെ വ്യാജപ്രൊഫൈലുണ്ടാക്കി തട്ടിപ്പ്, സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വഞ്ചന നടത്തിയ ആള്‍ അറസ്റ്റില്‍

Published on

പ്രമുഖ സംവിധായിക അഞ്ജലി മേനോന്‍ ഉള്‍പ്പെടെ സിനിമാ മേഖലയിലുള്ളവരുടെ വ്യാജ ഫേസ്ബുക് പ്രൊഫൈല്‍ സൃഷ്ടിച്ച് തട്ടിപ്പ്. വിവിധ ഫേസ്ബുക്ക് പ്രൊഫൈലുകളിലൂടെ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധിപേരെ വഞ്ചിച്ചയാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ഓച്ചിറവില്ലേജില്‍ കാഞ്ഞിരക്കാട്ടില്‍ വീട്ടില്‍ ജയചന്ദ്രന്‍ മകന്‍ ദിവിന്‍.ജെ.(വയസ് 32) ആണ് പിടിയിലായത്. അഞ്ജലി മേനോന്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

ദിവിന്‍ ആള്‍മാറാട്ടം നടത്തി നിരവധിപേരെ തട്ടിപ്പിനിരക്കിയ വിവരം അറിഞ്ഞ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാള്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍കാളുകള്‍ ഇന്റര്‍നെറ്റ് കാളുകളാക്കി മാറ്റിയാണ് ആളുകളെ കബളിപ്പിച്ചത്.

പൊലീസ് കേസ് എടുത്തതിനെത്തുടര്‍ന്ന് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്

logo
The Cue
www.thecue.in