മേക്കപ്പ് പൂർത്തിയാക്കി കണ്ണാടിക്ക് മുന്നിൽ ചെന്നപ്പോൾ ഭാസ്കര പൊതുവാളിന് മരിച്ചു പോയ അച്ഛന്റെ രൂപമായിരുന്നു; സുരാജ് വെഞ്ഞാറമൂട്

മേക്കപ്പ് പൂർത്തിയാക്കി കണ്ണാടിക്ക് മുന്നിൽ ചെന്നപ്പോൾ ഭാസ്കര പൊതുവാളിന് മരിച്ചു പോയ അച്ഛന്റെ രൂപമായിരുന്നു; സുരാജ് വെഞ്ഞാറമൂട്
Published on

സിനിമയിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ വഴിത്തിരിവുകൾ അദ്‌ഭുതത്തോടെയാണ് പ്രേക്ഷകർ കാണുന്നത്. ഹാസ്യ നടനായി തുടങ്ങി വൈവിധ്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് സംസ്ഥാന ദേശിയ പുരസ്കാരങ്ങൾ വരെ സുരാജ് സ്വന്തമാക്കി. സുരാജിന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയ കഥാപാത്രമായിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്കര പൊതുവാൾ എന്ന വൃദ്ധന്റെ റോൾ. ഭാസ്കര പൊതുവാളിന് വേണ്ടിയാണ് കരിയറിൽ ഏറ്റവും കൂടുതൽ തവണ മേക്കപ്പ് ചെയ്തതെന്ന് മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. മേക്കപ്പ് പൂർത്തിയാക്കി കണ്ണാടിക്ക് മുന്നിൽ ചെന്നപ്പോൾ മരിച്ചു പോയ അച്ഛന്റെ രൂപമായിരുന്നു തനിക്കെന്നും സുരാജ് പറഞ്ഞു.

സൂരജ് വെഞ്ഞാറമൂട് അഭിമുഖത്തിൽ പറഞ്ഞത്

ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ ഭാസ്കര പൊതുവാളിന് വേണ്ടിയാണ് കരിയറിൽ ഏറ്റവും കൂടുതൽ തവണ മേക്കപ്പ് ചെയ്തത്. രൂപം ഉറപ്പിക്കുന്നതിനായി രാവിലെ മുതൽ രാത്രി വരെ മേക്കപ്പ് മാന് മുന്നിൽ ഇരുന്നു. എന്റെ മുഖത്ത് അവർ മാറി മാറി പരീക്ഷണങ്ങൾ നടത്തി. മുടി വടിച്ച് കളഞ്ഞും പുതുതായി വെച്ച് പിടിപ്പിച്ചും നിറം കൊടുത്തുമെല്ലാം അതങ്ങനെ തുടർന്നു. മേക്കപ്പ് പൂർത്തിയാക്കി കണ്ണാടിക്ക് മുന്നിൽ ചെന്നപ്പോൾ മരിച്ചു പോയ അച്ഛന്റെ രൂപമായിരുന്നു എനിക്ക്. അച്ഛൻ വിട്ടുപിരിഞ്ഞിട്ട് അന്നേക്ക് ഏകദേശം ഒരു വർഷമാകുന്നതേയുള്ളൂ. അവസാനകാലത്തെ അച്ഛന്റെ രൂപം അത് പോലെയായിരുന്നു. ഭാസ്കരപൊതുവാളിന്റെ രൂപം വല്ലാത്തൊരു ഫീലാണ് നൽകിയത്.

Related Stories

No stories found.
logo
The Cue
www.thecue.in