രജിത്കുമാര്‍ വീട്ടുസാധനങ്ങളെത്തിച്ചെന്ന് വ്യാജവാര്‍ത്ത, നിയമനടപടിക്ക് മഞ്ജു പത്രോസ്

രജിത്കുമാര്‍ വീട്ടുസാധനങ്ങളെത്തിച്ചെന്ന് വ്യാജവാര്‍ത്ത, നിയമനടപടിക്ക് മഞ്ജു പത്രോസ്

Published on

ലോക്ക് ഡൗണ്‍ കാലത്ത് ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാര്‍ തന്റെ വീട്ടിലേക്ക് അവശ്യസാധനങ്ങളുമായി എത്തിയെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി നടി മഞ്ജുപത്രോസ്. റിയാലിറ്റി ഷോയില്‍ മഞ്ജുപത്രോസും മത്സരാര്‍ത്ഥിയായിരുന്നു. വ്യാജവാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് തന്റെ തീരുമാനമെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മഞ്ജു പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മഞ്ജു പത്രോസിന്റെ വീട്ടിലേക്ക് രജിത് കുമാര്‍ വീട്ടുസാധനങ്ങളുമായെത്തിയെന്നും, മഞ്ജു പൊട്ടിക്കരഞ്ഞെന്നുമായിരുന്നു യൂട്യൂബ് ചാനലില്‍ വന്ന വാര്‍ത്ത. 'ഒരു മര്യാദയൊക്കെ വേണ്ടേ ? കൊറോണ സമയത്ത് സഹതാപം വിറ്റ് കാശാക്കുന്നവന്‍മാരേ... ചെയ്യാത്ത സഹായം ചെയ്തു എന്നും സഹായം കൈപ്പറ്റിയ മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു എന്നുമൊക്കെ എന്തര്‍ഥത്തിലാണ് പറഞ്ഞുപരത്തുന്നത്' എന്നും വ്യജവാര്‍ത്തയ്‌ക്കെതിരെ മഞ്ജു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലോക്ക് ഡൗണ്‍ സമയത്ത് ഞങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വീട്ടിലുണ്ട്. ഒരു തരത്തിലുള്ള സഹായവും ഇപ്പോള്‍ ആവശ്യമില്ല. നാളെ എന്താകുമെന്ന് അറിയില്ല. അതുകൊണ്ട് ആവശ്യമുള്ളവര്‍ക്ക് സഹായം എത്തട്ടെ എന്നാണ് പ്രാര്‍ത്ഥനയാണ്. എനിക്ക് ചെയ്യാനാകുന്നത് ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഡോ രജിത് കുമാര്‍ സഹായവുമായെത്തിയെന്ന വാര്‍ത്ത കണ്ടത്. എന്തിനാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ മഞ്ജു ചോദിക്കുന്നു.

ബിഗ്‌ബോസില്‍ നിന്ന് വന്നതിന് ശേഷം ഒരുപാട് സൈബര്‍ ആക്രണം ഉണ്ടായിട്ടുണ്ട്. അതില്‍ എഴുപത് ശതമാനവും തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഒട്ടു സഹിക്കാനാവാത്തത് മാത്രമാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. ഇത് വളരെ മോശമായിപ്പോയി. സഹായം സ്വീകരിക്കുന്നത് മോശമാണെന്നല്ല. അത് അര്‍ഹിക്കുന്നവര്‍ക്ക് നല്‍കണമെന്നും വീഡിയോയില്‍ മഞ്ജു പറയുന്നു.

logo
The Cue
www.thecue.in