വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കുന്ന നടനാണ് വിജയരാഘവന്‍. മേരിക്കുണ്ടൊരു കുഞ്ഞാട്, നസ്രാണി, ലീല, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങല്‍ അതിന് ഉദാഹരണം. വിജയരാഘവന്‍ വീണ്ടുമൊരു പ്രായമേറിയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'പൂക്കാലം'. നൂറ് വയസ്സിന് മേല്‍ പ്രായമുള്ള ഇട്ടൂപ്പായിട്ടാണ് ചിത്രത്തില്‍ വിജയരാഘവന്‍ വേഷമിടുന്നത്. കൂടുതല്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ് തന്റെ ആഗ്രഹമെന്ന് വിജയരാഘവന്‍ പറയുന്നു. അഭിനയിക്കുന്നത് വിജയരാഘവന്‍ ആണെന്ന് പ്രേക്ഷകര്‍ക്ക് അറിയാം. പക്ഷെ ഇട്ടൂപ്പില്‍ എന്റെ ഒരംശവും ഉണ്ടാവരുതെന്നു താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു നടന്‍ എന്ന നിലയില്‍ കഥാപാത്രമായി മാറാന്‍ ശ്രമിക്കാറില്ലെന്നും കഥാപാത്രത്തെ തന്നിലേക്ക് എത്തിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. അഭിനയം ഒരു മത്സരമായി കണക്കാക്കാന്‍ കഴിയില്ല, നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രേക്ഷകര്‍ ക്യാമറയാണ്. മത്സരിച്ച് അഭിനയിച്ചാല്‍ നമ്മള്‍ തോറ്റുപോകുമെന്നും വിജയരാഘവന്‍ പറഞ്ഞു.
ആനന്ദത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലം ഏപ്രില്‍ എട്ടിനാണ് തിയറ്ററുകളിലേറ്റുന്നത്. വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ് കെ.പി.എ.സി ലീല, ജോണി ആന്റണി, അരുണ്‍ കുര്യന്‍,അനു ആന്റണി,റോഷന്‍ മാത്യു,അബു സലീം,ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്,അമല്‍ രാജ്,കമല്‍ രാജ്,രാധ ഗോമതി,ഗംഗ മീര,കാവ്യ ദാസ്,നവ്യ ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഒപ്പം,രഞ്ജിനി ഹരിദാസ്,സെബിന്‍ ബെന്‍സണ്‍, ഹരീഷ് പേങ്ങന്‍,അശ്വനി ഖലേ,ജിലു ജോസഫ്,നിരണം രാജന്‍,കനകലത,അസ്തലെ,അഥീന ബെന്നി, ഹണി റോസ്,ഹരിത മേനോന്‍, കൊച്ചു പ്രേമന്‍,നോയ് ഫ്രാന്‍സി,മഹിമ രാധാകൃഷ്ണ,ശ്രീരാജ്, ആദിത്യ മോഹന്‍,ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും അഭിനയിക്കുന്നു.
വിനോദ് ഷൊര്‍ണ്ണൂര്‍, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-സച്ചിന്‍ വാര്യര്‍,എഡിറ്റര്‍-മിഥുന്‍ മുരളി.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വിനീത് ഷൊര്‍ണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-സേവ്യര്‍, കോസ്റ്റ്യൂംസ്-റാഫി കണ്ണാടിപറമ്പ, സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍,നാഥ് കാലിക്കറ്റ്, ഡിസൈന്‍-അരുണ്‍ തെറ്റയില്‍, സൗണ്ട് -സിങ്ക് സിനിമ.