'ഞങ്ങൾ ആക്ടേഴ്സ് തമ്മിൽ ഇതിലൊരു കോമ്പറ്റീഷൻ തന്നെ ഉണ്ടായിരുന്നു', നല്ല നിലാവുള്ള രാത്രിയെക്കുറിച്ച് റോണി ഡേവിഡ്

'ഞങ്ങൾ ആക്ടേഴ്സ് തമ്മിൽ ഇതിലൊരു കോമ്പറ്റീഷൻ തന്നെ ഉണ്ടായിരുന്നു', നല്ല നിലാവുള്ള രാത്രിയെക്കുറിച്ച് റോണി ഡേവിഡ്
Published on

നവാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്ത് ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി'. ചിത്രത്തിലെ അഭിനേതാക്കൾ എല്ലാവരും പ്രൊഫഷണൽ ആക്ടേഴ്സ് ആയതിനാൽ തന്നെ വെറുതെ തമാശ കളിച്ചു സമയം പാഴാക്കാതെ ഒരു ഹെൽത്തി കോമ്പറ്റിഷൻ എല്ലാവർക്കുമിടയിൽ ഉണ്ടായിരുന്നെന്ന് നടൻ റോണി ഡേവിഡ്. എല്ലാവരും തന്നെ പെർഫോർമേഴ്‌സ് ആണ് അതുകൊണ്ട് അഭിനയത്തിൽ കൂടുതൽ ശ്രദ്ധയോടെയാണ് കാര്യങ്ങൾ ചെയ്തത്. ഒരുപാട് സമയമെടുക്കാതെ 30 - 35 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ചിത്രമാണ് നല്ല നിലാവുള്ള രാത്രി എന്ന് റോണി ഡേവിഡ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ നടക്കുന്നത് രാത്രിയിലാണ്. അതുകൊണ്ട് ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി ആവുന്നത്ര അകത്തു തന്നെ സെറ്റ് ചെയ്ത് ലൈറ്റ് കട്ട് ചെയ്ത് പുള്ളി രാവിലെ കുറെ ഷൂട്ട് ചെയ്തിട്ടുണ്ട്. അത് ഒരുവിധത്തിൽ ഗുണകരമായി ഇല്ലെങ്കിൽ പൂർണമായും സിനിമ രാത്രിതന്നെ എടുക്കേണ്ടി വന്നേനെയെന്നും റോണി പറഞ്ഞു. ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ സാന്ദ്ര തോമസും, വില്‍സന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂൺ 30 ന് തിയറ്ററുകളിലെത്തി. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സാണ് തിയറ്ററുകളിൽ ചിത്രം എത്തിച്ചത്. ത്രില്ലർ സ്വഭാവമുള്ള സിനിമയാണ് നല്ല നിലാവുള്ള രാത്രി.

Related Stories

No stories found.
logo
The Cue
www.thecue.in