'ഉടായിപ്പ് കഥാപാത്രങ്ങളോട് മടുപ്പ് തോന്നിയിട്ടില്ല'; ജാവയിലെ കാരക്ടർ കണ്ടാണ് പുരുഷപ്രേതത്തിൽ കാസ്റ്റ് ചെയ്തതെന്ന് പ്രശാന്ത് അലക്സാണ്ടർ

'ഉടായിപ്പ് കഥാപാത്രങ്ങളോട് മടുപ്പ് തോന്നിയിട്ടില്ല'; ജാവയിലെ കാരക്ടർ കണ്ടാണ് പുരുഷപ്രേതത്തിൽ കാസ്റ്റ് ചെയ്തതെന്ന് പ്രശാന്ത്  അലക്സാണ്ടർ
Published on

ഉടായിപ്പ് കഥാപാത്രങ്ങളോട് തനിക്കു മടുപ്പ് തോന്നിയിട്ടില്ലെന്ന് നടൻ പ്രശാന്ത് അലക്സാണ്ടർ. ഒരു കഥാപാത്രത്തിൽ നിന്നാണ് മറ്റൊരു കഥാപാത്രത്തിലേക്ക് മാറ്റം സംഭവിക്കുന്നത്. ഓപ്പറേഷൻ ജാവയിലെ കാരക്ടർ ചെയ്തത് കൊണ്ട് മാത്രമാണ് ഇപ്പോൾ പുരുഷ പ്രേതത്തിൽ കൃഷാന്ദ് കാസ്റ്റ് ചെയ്തതെന്നും പ്രശാന്ത് അലക്സാണ്ടർ പറഞ്ഞു. ദ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ഒരുപോലുള്ള കഥാപാത്രങ്ങൾ വരുമ്പോൾ ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തമായി നിർത്തുക എന്നതാണ് ഒരുനടനെ സംബന്ധിച്ച് ചെയ്യാൻ കഴിയുന്നത്. 2002ൽ സിനിമയിൽ വന്നെങ്കിലും 2015 മുതലാണ് നല്ല വേഷങ്ങൾ കിട്ടിത്തുടങ്ങിയത്. ഒരുപോലെയുള്ള വേഷങ്ങങ്ങളാണ് കിട്ടിയതെങ്കിലും അവസരം കിട്ടുണ്ടാലോ എന്നതാണ് ആശ്വാസമായിരുന്നത് , കാരണം കൂടെയുള്ള പലരും ഇന്നും ഒരു നല്ലവേഷത്തിനായി ശ്രമിക്കുമ്പോൾ എന്നെ വിളിച്ച് ഇതുപോലുള്ള വേഷങ്ങൾ തരികയാണെന്നും പ്രശാന്ത് അലക്സാണ്ടർ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ആവാസവ്യൂഹത്തിന് ശേഷം കൃഷാന്ദ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ സിനിമയാണ് പുരുഷപ്രേതം. പ്രശാന്ത് അലക്സാണ്ടറിനൊപ്പം ദർശന രാജേന്ദ്രൻ ജ​ഗദീഷ്, ​ഗീതി സം​ഗീത, ദേവകി രാജേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനു തൊടുപുഴയുടെ കഥയെ ആസ്പദമാക്കി അജിത് ഹരിദാസാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം സോണി ലിവ്വിൽ സ്ട്രീം ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in