'ഇവിടുത്തെ സൂപ്പർ താരത്തിന്റെ സിനിമകൾ വരെ കാല‌ങ്ങളായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്'; മലയാളത്തിലെ ഒരു നടനും സ്റ്റേബിളല്ല എന്ന് ധ്യാൻ

'ഇവിടുത്തെ സൂപ്പർ താരത്തിന്റെ സിനിമകൾ വരെ കാല‌ങ്ങളായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്'; മലയാളത്തിലെ ഒരു നടനും സ്റ്റേബിളല്ല എന്ന് ധ്യാൻ
Published on

മലയാളത്തിലെ സൂപ്പർ താരങ്ങൾ പോലും സ്ഥിരതയുള്ള അവസ്ഥയിലല്ല എന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. മെയിൻ സ്ട്രീം നടന്മാർ തൊട്ട് ഇവിടുത്തെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറിന്റെ സിനിമകൾ വരെ കഴിഞ്ഞ എത്രയോ വർഷമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും പ്രീ റിലീസ് ബിസിനസും സാറ്റലൈറ്റ് റൈറ്റ്സുമൊന്നും പഴയ പോലെ അത്ര എളുപ്പമല്ലെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിന് പോലും പ്രീ റിലീസ് ബിസിനസ്സ് നടന്നിട്ടില്ല. സിനിമ നല്ലതാണെങ്കിൽ സിനിമയ്ക്ക് ഒരു മെറിറ്റുണ്ടെങ്കിൽ സിനിമ തിയറ്ററിൽ ഓടുകയും തൽഫലമായി അതിന് സാറ്റ്ലെെറ്റും ഒടിടി ബിസിനസ്സും ലഭിക്കുകയും ചെയ്യും എന്നും ധ്യാൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ധ്യാൻ പറഞ്ഞത്:

മലയാള സിനിമയിലെ ഒരു ആക്ടറും സ്റ്റേബിളായിട്ടുള്ള അവസ്ഥയിൽ അല്ല നിൽക്കുന്നത്. ഒരു നടൻ പോലുമില്ല എന്നുള്ളതാണ് സത്യാവസ്ഥ. മെയിൻ സ്ട്രീം നടന്മാർ തൊട്ട് ഇവിടുത്തെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറിന്റെ സിനിമ വരെ കഴിഞ്ഞ എത്രയോ വർഷമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒ.ടി.ടി ഒക്കെ ഭയങ്കരമായിട്ട് ചവിട്ടിയിരിക്കുകയാണ്. പ്രീ റീലീസ് ബിസിനസ്സ് വളരെ മോശമാണ്. പ്രീ റിലീസ് ബിസിനസ്സ് നടക്കുന്നില്ല. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് പോലും പ്രീ റിലീസ് ബിസിനസ്സ് നടന്നിട്ടില്ല. അങ്ങനെ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. എനിക്ക് എന്നല്ല ഒരു നടനും അത്തരത്തിൽ സ്റ്റേബിളായ ഒരു അവസ്ഥയില്ല. സിനിമ നല്ലതാണെങ്കിൽ സിനിമയ്ക്ക് മെറിറ്റുണ്ടെങ്കിൽ തിയറ്ററിൽ ഓടി പെെസ കിട്ടുക എന്നത് മാത്രമേയുള്ളൂ ഇനിയുള്ള കാലത്ത്. നല്ല സിനിമയാണെങ്കിൽ ഓടും, ഓടിക്കഴിഞ്ഞാൽ സാറ്റ്ലെെറ്റ് പോകും ഒടിടിയും പോകും.

വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രമാണ് ധ്യാൻ ശ്രീനിവാസന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. വേണു എന്ന സിനിമാസംവിധായകനായാണ് ചിത്രത്തിൽ ധ്യാൻ എത്തിയത്. ചിത്രത്തിലെ ധ്യാൻറെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയിലെ നിവിൻ പോളിയുടെ നിതിൻ മോളി എന്ന കഥാപാത്രവും മികച്ച പ്രേക്ഷക പ്രശംസ നേടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in