കാരുണ്യത്തിന് കോടമ്പാക്കത്ത് ഇനി അജിത്ത് എന്നാണ് പേര്, പ്രശംസിച്ച് കസ്തൂരി

കാരുണ്യത്തിന് കോടമ്പാക്കത്ത് ഇനി അജിത്ത് എന്നാണ് പേര്, പ്രശംസിച്ച് കസ്തൂരി
Published on

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകിയതിന് പിന്നാലെ തമിഴ് സിനിമാ മേഖലയിലെ ടെക്നീഷ്യന്മാർക്ക് (ഫെഫ്സി) 10 ലക്ഷം രൂപയുടെ ധന സഹായം നൽകി നടൻ അജിത്. പ്രതിസന്ധിയുടെ നാളുകളിൽ നടൻ അജിത്തിന്റെ കാരുണ്യ പ്രവർത്തനങ്ങളെ നടി കസ്തൂരി അഭിനന്ദിച്ചു.

‘കരുണക്കിപ്പോൾ കോടമ്പാക്കത്ത് ഒരു പേരുണ്ട്, അജിത്. കോവിഡ് വ്യാപനം മൂലം തൊഴിൽ എടുക്കാനാകാത്ത തമിഴ് സിനിമയിലെ ടെക്‌നീഷ്യന്മാർക്ക് അദ്ദേഹം പത്ത് ലക്ഷം രൂപയുടെ ധന സഹായം നൽകി- കസ്തൂരി ട്വീറ്റ് ചെയ്തു.

സൂര്യയും കാർത്തിയും മുഖ്യമന്ത്രി സ്റ്റാലിന്റെ ഓഫീസിൽ നേരിട്ടെത്തി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നു. നടൻ ശിവകാർത്തികേയനും സംവിധായകൻ മുരു​ഗദോസും 25 ലക്ഷം രൂപയും നടൻ രജനികാന്തിന്റെ മകൾ സൗന്ദര്യയും ഭർത്താവ് വിശാഖനും ഭർതൃപിതാവ് വണങ്കാമുടിയും ഒരു കോടിയും സംഭാവനയായി നൽകി.

Related Stories

No stories found.
logo
The Cue
www.thecue.in