മൈലാടുംപറമ്പില്‍ ജോയി എന്ന കുറ്റവാളി ചുരുളിയില്‍ ഉണ്ടെന്ന രഹസ്യവിവരമാണ് യാത്രക്ക് കാരണം LijoJosePellissery'S Churuli Review
പ്രബുദ്ധതയിലെത്തിയെന്ന് അവകാശപ്പെടുന്ന ഇന്നത്തെ മനുഷ്യന്‍ കാട്ടില്‍ വേട്ടയാടിയിരുന്ന കാലത്തുനിന്ന് അത്രയൊന്നും മുന്നോട്ടു പോന്നിട്ടില്ലെന്ന് ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഏതാണ്ടതേ വഴിയാണ് ചുരുളിയും പിന്തുടരുന്നതെന്നു തോന്നി. ആന്തരിക ചോദനകളിലൂടെ സഞ്ചരിക്കുമ്പോള്‍ പരിണാമങ്ങളൊന്നും ബാധിച്ചിട്ടില്ലാത്തൊരു മനുഷ്യനെ കാണാമെന്ന് ചുരുളി പറയുന്നു. കുറ്റവാളിയെയും കുറ്റകൃത്യത്തെയും പിന്തുടര്‍ന്നാണ് ആന്റണിയും ഷാജീവനും ചുരുളിയെലെത്തുന്നത്. മൈലാടുംപറമ്പില്‍ ജോയി എന്ന കുറ്റവാളി ചുരുളിയില്‍ ഉണ്ടെന്ന രഹസ്യവിവരമാണ് യാത്രക്ക് കാരണം.
തങ്കച്ചന്റെ പറമ്പില്‍ റബ്ബറിന് കുഴിവെട്ടാന്‍ എന്നും പറഞ്ഞാണ് യാത്ര. ദുര്‍ഘടമായ മലമ്പാതയും താണ്ടി ചുരുളാളം പറയുന്നവരുടെ മൂടല്‍ മഞ്ഞു പോലെ നിഗൂഢതകള്‍ തങ്ങി നില്‍ക്കുന്ന ചുരുളിയില്‍ അവരെത്തിച്ചെരുന്നു. വഴിയിലെ പൊളിഞ്ഞു വീഴാറായ മരപ്പാലം പുറംലോകവും ചുരുളിയും തമ്മിലുള്ള ഏക ബന്ധമാണ്. പരിഷ്‌കാരത്തിന്റെ ഭാണ്ഡങ്ങള്‍ ജീപ്പിറങ്ങി പാലം നടന്നു കയറുമ്പോള്‍ കീഴെ ഒഴുകുന്ന വെള്ളത്തില്‍ എറിഞ്ഞു കളഞ്ഞേക്കണം.
നിയമവാഴ്ച്ചയുടെ പ്രതിരൂപങ്ങളായ എന്ന് പറയാവുന്ന പോലീസുകാര്‍ ചുരുളിയില്‍ ചെന്ന് തങ്ങളറിയാതെ 'മൃഗ'(വന്യ)വാസനകളെ ചുമക്കുന്നു. കാടുകയറുമ്പോള്‍, ആന്തരിക പ്രയാണത്തിലാകുമ്പോള്‍ ഈ മനുഷ്യര്‍ ആരായി മാറുന്നുവെന്നതാണ് കാഴ്ചയില്‍ കണ്ടെത്തേണ്ടത്.
മാടനെ പിടിക്കാന്‍ ചെന്ന തിരുമേനിയുടെ കഥ പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അപരിഷ്‌കൃതരുടെ മൂര്‍ത്തിയായ മാടനെ പരിഷ്‌കൃതനായ ബ്രാഹ്മണന് പിടിച്ചു കെട്ടിയേ തീരൂ. എന്നാല്‍ ആളറിയാതെ, താന്‍ പിടിക്കാന്‍ ചെന്നവനെയും ചുമന്നുകൊണ്ട് അറ്റമില്ലാവഴികള്‍ താണ്ടുകയാണ് തിരുമേനി ഇപ്പോഴും. നിയമവാഴ്ച്ചയുടെ പ്രതിരൂപങ്ങളായ എന്ന് പറയാവുന്ന പോലീസുകാര്‍ ചുരുളിയില്‍ ചെന്ന് തങ്ങളറിയാതെ 'മൃഗ'(വന്യ)വാസനകളെ ചുമക്കുന്നു. കാടുകയറുമ്പോള്‍, ആന്തരിക പ്രയാണത്തിലാകുമ്പോള്‍ ഈ മനുഷ്യര്‍ ആരായി മാറുന്നുവെന്നതാണ് കാഴ്ചയില്‍ കണ്ടെത്തേണ്ടത്.
ചുരുളിയില്‍ എടുത്തുപറയേണ്ട ഒന്ന് കഥ നടക്കുന്ന ഇടം എങ്ങനെ കാഴ്ചയെ സ്വാധീനിക്കുന്നു എന്നുള്ളതാണ്. ബസ്സിറങ്ങി, ജീപ്പിലൂടെ പൊളിഞ്ഞടര്‍ന്ന മണ്‍പാത മാര്‍ഗം പൊലീസുകാരായ ഷാജീവനും, ആന്റണിയും മലകയറുമ്പോള്‍ അപരിചിതമായ ഒരു ഭൂമികയിലേക്ക് കാഴ്ചക്കാരനും പ്രവേശിക്കുന്നു. ആ അരുവിക്കു കുറുകെയുള്ള മരപ്പാലം അവര്‍ക്കും നമ്മുക്കും പരിചിതമായ ചുറ്റുപാടിന്റെ അവസാനമാണ്. ശുദ്ധമെന്ന് വിശ്വസിപ്പിച്ച ഭാഷ അവിടെനിന്നു പച്ചത്തെറിയിലേക്ക് വഴിമാറുന്നു. ചുരുളിക്കാടുകളുടെ വന്യത യാത്രക്കാരെ ആവേശിക്കുന്ന നിമിഷത്തില്‍ ആന്റണിക്കൊപ്പം നമ്മളും ഞെട്ടുന്നുണ്ട്. ചാരായത്തിനൊപ്പം പുളിച്ച തെറിയും വേണ്ടുവോളം കിട്ടുന്ന ഷാപ്പ് ഒറ്റദിവസത്തില്‍ പള്ളിയാകുമ്പോള്‍ ആത്മീയതയുടെ മൈര് ( സിനിമയില്‍ നിന്നും എടുത്തുമാറ്റിയെങ്കിലും )എന്ന് കാഴ്ചക്കാരനും സ്വയം പറഞ്ഞു പോകും
കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനോയ് തോമസിന്റെ കഥയാണ് ചിത്രത്തിനാധാരം. എസ്. ഹരീഷിന്റേതാണ് തിരക്കഥ.
ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ ശബ്ദങ്ങളും അപരിചിതത്വത്തിന്റെ അങ്കലാപ്പ് തരുന്നുണ്ട്. ചീവീടും രാപ്പക്ഷികളും ഇലക്കു മീതെ പെയ്യുന്ന മഴയും കൂവലുകളുടെ പ്രതിധ്വനികളുമൊക്കെ പകരുന്ന ഭയപ്പെടുത്തുന്ന വന്യത പക്ഷെ ചുരുളിക്കാരുടെ പെരുമാറ്റങ്ങള്‍ക്ക് വല്ലാത്തൊരു സാധൂകരണം നല്‍കുന്നുണ്ട്.
സിനിമയിലുടനീളം പ്രതീകമായി ഉപയോഗിച്ചിരിക്കുന്ന ഉള്ളിലേക്കുതിരിയുന്ന ചക്രങ്ങള്‍ hypnosis wheel നെ ഓര്‍മിപ്പിക്കുന്നതാണ്. നോക്കിനില്‍ക്കുന്നനെ മയക്കി ഉള്ളുതെളിച്ചു കാട്ടുന്ന ഹിപ്‌നോട്ടിസം ചുരുളി എന്ന ഇടം പുറമേക്കാരനു മേലെ പ്രയോഗിക്കുമ്പോള്‍ ചുരുളി എന്ന സിനിമ അത് തന്നെയാണ് കാഴ്ചക്കാരനോട് ചെയ്യുന്നതും.
കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനോയ് തോമസിന്റെ കഥയാണ് ചിത്രത്തിനാധാരം. എസ്. ഹരീഷിന്റേതാണ് തിരക്കഥ. കഥയൊടടുത്തു നില്‍ക്കുമ്പോള്‍ തന്നെയും പലയിടങ്ങളിലും തിരക്കഥ/ സിനിമ ഒരു fantasy മോഡിലേക്ക് ഉയരുന്നുണ്ട്. കാണുന്നവന്റെ തലച്ചോറിനെ പണിയെടുപ്പിക്കാന്‍ ഈ വഴിമാറല്‍ കാരണമാകുന്നുമുണ്ട്.
പെല്ലിശേരിയുടെ സിനിമകളിലെ ദൃശ്യ, ശബ്ദ ഭംഗികള്‍ പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. കാടിന്റെ കാഴ്ചകള്‍ക്ക് മധു നീലകണ്ഠന്റെ ക്യാമറയില്‍ അസാധാരണ സൗന്ദര്യമുണ്ടായിരുന്നു. സംഗീതമൊരുക്കിയ ശ്രീരാഗ് സജിയും എഡിറ്റര്‍ ദീപു ജോസഫും ആസ്വാദനത്തെ നിലവാരമുള്ളതാക്കുന്നുണ്ട്. അഭിനേതാക്കള്‍ ഓരോരുത്തരും അവരുടെ പങ്ക് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. ശുദ്ധനായ പോലീസുകാരനില്‍ നിന്നുള്ള വളര്‍ച്ച വിനയ് ഫോര്‍ട്ട് മികവുറ്റതാക്കി
ഒറ്റക്കാഴ്ചയില്‍ കുരുക്കഴിക്കാവുന്നതല്ല ഈ ചിത്രം. സൂക്ഷ്മമായ കാഴ്ച അതാവശ്യപ്പെടുന്നുണ്ട്. എങ്കിലും കാണുന്നവനെയും അവസാനിക്കാത്ത സ്‌പൈറലില്‍ കുടുക്കാന്‍ ചിത്രത്തിന് കഴിയുമെന്നുറപ്പ്