27 വനിതകളുടെ സിനിമ രാജ്യാന്തര ചലച്ചിത്രമേളയില്‍, ഗീതു മോഹന്‍ദാസിന്‍റെ മൂത്തോനും
ചലച്ചിത്രലോകത്ത് ശ്രദ്ധേയ സാന്നിധ്യങ്ങളായ 27 വനിതകളുടെ ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍.
വിഭജനാനന്തര യൂഗോസ്ലാവിയയിലെ സ്ത്രീകളുടെ അരക്ഷിതജീവിതം അഭ്രപാളിയിലെത്തിച്ച ബോസ്നിയന്‍ സംവിധായിക ഐഡ ബെഗിച്ച്, ടിയോണ, നേര്‍വസ് ട്രാന്‍സ്ലേഷന്‍ എന്ന ചിത്രത്തിലൂടെ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ഷിറിന്‍ സെനോ തുടങ്ങിയവരുടെ ചിത്രങ്ങളും ഇന്ത്യന്‍ സംവിധായകരായ, സീമ പഹ്വ, ഗീതാഞ്ജലി റാവു, അപര്‍ണാ സെന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മലയാളി സംവിധായിക ഗീതു മോഹന്‍ദാസിന്‍റെ മൂത്തോനും മേളയിലുണ്ട്.
ലോക സിനിമാ വിഭാഗത്തിലാണ് ഏറ്റവുമധികം വനിതാ സംവിധായകരുള്‍പ്പെട്ടിട്ടുള്ളത്.മരിയം തുസാനിയുടെ ആദം,മാറ്റി ഡോയുടെ ദി ലോങ്ങ് വാക്ക്,സഹിറാ കരീമിയുടെ ഹവാ മറിയം ആയിഷ,മറീനാ ഡി വാനിന്റെ മൈ നൂഡിറ്റി മീൻസ് നത്തിങ് തുടങ്ങിയ ചിത്രങ്ങൾ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.ഇവാ അയണെസ്‌കോ,സെലിൻ സ്‌കിയമ,അപോളിൻ ട്രവോർ,ശില്പകൃഷ്ണൻ ശുക്ല,റബേക്ക സ്ലോറ്റോവ്സ്കി തുടങ്ങി 15 പേരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്
‘ഇന്ത്യന്‍ സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ സീമ പഹ്വ സംവിധാനം ചെയ്ത ദി ഫ്യൂണറല്‍ പ്രദര്‍ശിപ്പിക്കും. ‘കാലിഡോസ്കോപ്പിൽ അപര്‍ണ സെന്നിന്‍റെ ‘ദി ഹോം ആന്ഡ് ദി വേള്‍ഡ് ടുഡേ’, ഗീതാഞ്ജലി റാവുവിന്‍റെ ‘ബോംബേ റോസ്’ എന്നീ ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും.വിഭജനാന്തര യൂഗോസ്ളാവ്യയുടെ പരിച്ഛേദമായ ഐഡ ബെജിക് ചിത്രം ‘സ്നോ’, ടിയോണയുടെ ഗോഡ് എക്സിസ്റ്റ്സ് ഹെർ നെയിം ഈസ് പെട്രൂണ്യ’ എന്നിവയും വനിതാ സംവിധായകരുടെ ചിത്രങ്ങളിൽ ഉൾപ്പെടും