തിയറ്ററിൽ തന്നെ കാണേണ്ട കാഴ്ച്ചയുടെ പുത്തൻ ഭാവുകത്വം, കേൾവിയുടെയും..

തിയറ്ററിൽ തന്നെ കാണേണ്ട കാഴ്ച്ചയുടെ പുത്തൻ ഭാവുകത്വം, കേൾവിയുടെയും..
Published on

നാടുവാഴി കാലഘട്ടങ്ങളിൽ സമൂഹത്തിൽ നിന്നും പുറത്താക്കിയ, അധസ്ഥിത സമൂഹങ്ങളുടെ ഒരു കലാരൂപ മായ പൊറാട്ട് നെ അതി മനോഹരമായി കണ്ണിചേർത്ത് കൊണ്ട് സമൂഹത്തിലെ മർദ്ദിത വർഗങ്ങളോട് പോലീസ് കാട്ടുന്ന അമിതാധികാര പ്രയോഗവും ഭരണവർഗങ്ങളോടു കാട്ടുന്ന അമിത വിധേയത്വവും പ്രമേയമാക്കി കൊണ്ട് ഉല്ലാസ് ചെമ്പൻ ഒരുക്കിയ അഞ്ചക്കള്ളകോക്കാൻ എന്ന സിനിമ മികച്ച ഒരു തിയറ്റർ കാഴ്ച്ച കാണിക്ക് സമ്മാനിക്കുന്നുണ്ട്. കൂടെ സംഗീതവും ആവേശവും കൗതുകം നിറഞ്ഞതുമായ ഒരു പിടി സിനിമാറ്റിക് നിമിഷങ്ങളും.

ഓരോ പൊറാട്ടും സ്വയം പൂർണ്ണവും മറ്റു കഥാപാത്രങ്ങളോട് ബന്ധമില്ലാത്തതുമാണ് എന്ന് പറയും പോലെ തന്നെയാണ് സിനിമയിലെ കഥാപാത്ര നിർമ്മിതിയും. 1980-കളുടെ മധ്യത്തിൽ, എട്ടാം കേരള നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, (1986ൽ നടക്കുന്ന തങ്കമണി സംഭവത്തെ കുറിച്ച് സിനിമയിൽ പരാമർശിക്കുന്നുണ്ട് ) കേരള-കർണാടക അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാളഹസ്തി എന്ന സ്ഥലത്ത് നടക്കുന്ന കൊലപാതകവും അതിനെ തുടർന്നുള്ള സംഭവവികാസങ്ങളേയും അഞ്ചക്കള്ളക്കൊക്കാൻ എന്ന മിത്തിനെയും, പൊറാട്ടിനേയും സന്നിവേശിപ്പിച്ചുകൊണ്ട് മാജിക്കൽ റിയലിസത്തിൻ്റെ ഘടകങ്ങൾ ഉപയോഗിച്ച് കൊണ്ട് പരീക്ഷണാത്മക ആഖ്യാന രീതിയാണ് സംവിധായാകൻ ഈ സിനിമയിൽ അവലംബിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണ സിനിമ കാണൽ അനുഭവമല്ല അഞ്ചക്കള്ളകോക്കാൻ നമുക്ക് നൽകുന്നത് അതിൻ്റെ ആഖ്യാനത്തിലേക്ക് ആകർഷിക്കാൻ, ആഴത്തിൽ ഇറങ്ങുവാൻ സിനിമ ഓരോ കാണിയെയും പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ബ്രസീലിയൻ സംവിധായകൻ Fernando Meirelles ന്റെ epic ഫിലിം ആയ 'City Of God' ലെ മുഖ്യ കഥാപാത്രങ്ങളുടെ മലയാളം വേർഷനായി തോന്നി അതിഗംഭീര പെർഫോമൻസുമായി വന്ന ഇതിലെ 'ഗില്ലാപ്പി'കൾ. അതെ സമയം തന്നെ ക്വെൻ്റിൻ ടരൻ്റിനോയുടെ പൾപ്പ് ഫിക്ഷനെ (1994) അനുസ്മരിപ്പിക്കുന്ന ആഖ്യാന ശൈലിയും (ഇതിൽ നോൺ-ലീനിയർ അല്ല എന്നൊരു വ്യത്യാസം ഉണ്ട് ) ഇടയ്ക്കിടെയുള്ള സ്പാഗെട്ടി പശ്ചാത്തല ട്രാക്കുകളും, വ്യത്യസ്‌ത കോണുകളിൽ നിന്നുള്ള ഒന്നിലധികം തവണ കാണിക്കുന്ന പുതിയതും ആകർഷകവുമായ കാഴ്ച്ചകളും, യെല്ലോ ടോണിലുള്ള കേരള-കർണാടക അതിർത്തിയിലെ ഗ്രാമകാഴ്ച്ചളുടെ ഏരിയൽ ഷോട്ടുകളും എല്ലാം തന്നെ കാഴ്ച്ചയെ ആകർഷിക്കുന്ന നിമിഷങ്ങൾ നൽകുന്നുണ്ട്.

City Of God
City Of God

ലുക്മാനും ചെമ്പൻ വിനോദ് ജോസും പ്രധാന വേഷങ്ങളിൽ അഭിനയിച്ച "അഞ്ചക്കള്ളകോക്കാനിൽ അർമോയുടെ ഛായാഗ്രഹണവും രോഹിത് വി എസ് വാരിയത്തിൻ്റെ എഡിറ്റിംഗും മണികണ്ഠൻ അയ്യപ്പൻ്റെ സംഗീതവും പിന്നെ ട്രെയ്ലർ കട്ടും തിയേറ്ററിലേക്ക് ആകർഷിക്കുന്നതിലും സിനിമയുടെ നിലവാരം ഉയർത്തുന്നതിലും ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൂടെ നമ്മുടെ ആസ്വാദന നിലവാരം ഉയർത്തുന്നതിലും.

Related Stories

No stories found.
logo
The Cue
www.thecue.in