കൊവിഡ് 19; സെറീന വഹാബ് ആശുപത്രി വിട്ടു, വീട്ടിൽ ചികിത്സ തുടരാൻ നിർദേശം

കൊവിഡ് 19; സെറീന വഹാബ് ആശുപത്രി വിട്ടു, വീട്ടിൽ ചികിത്സ തുടരാൻ നിർദേശം
Published on

കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന നടി സെറീന വഹാബ് ആശുപത്രി വിട്ടു. സന്ധികളിൽ കടുത്ത വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് മുംബെെ ലിവാട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. ശാരീരിക അസ്വസ്ഥതകൾ മാറിയതോടെയാണ് ആശുപത്രി വിട്ടത്. ഇപ്പോൾ വീട്ടിൽ ചികിത്സ തുടരുകയാണ്.

കൊവിഡ് 19; സെറീന വഹാബ് ആശുപത്രി വിട്ടു, വീട്ടിൽ ചികിത്സ തുടരാൻ നിർദേശം
'ഞാനും നേരിട്ടിട്ടുണ്ട് ലൈം​ഗീക അതിക്രമങ്ങൾ', നടി കസ്തൂരി

'കഴിഞ്ഞ ആഴ്ചയാണ് സെറീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് 19 പോസിറ്റീവ് ആയിരുന്നു. പനിയും ശ്വാസതടസ്സവും ഉണ്ടായിരുന്നു. പ്രാരംഭഘട്ടത്തിൽ എല്ലാവിധ ചികിത്സയും നൽകി. അഞ്ച് ദിവസത്തിന് ശേഷമാണ് രോ​ഗം ഭേതമായി ഡിസ്ച്ചാർജ് ചെയ്തത്.' മുംബെെ ലിവാട്ടി ആശുപത്രിയിൽ സറീന വഹാബിനെ ചികിത്സിച്ച ഡോ. ജലീൽ പാർക്കർ പിടിഐയോട് പറഞ്ഞു.

പെട്ടന്ന് തന്നെ രോ​ഗമുക്തി നേടുമെന്നാണ് കരുതുന്നതെന്ന് കുടുംബാംഗംങ്ങൾ പറയുന്നു. പൂർണ ആരോ​ഗ്യം വീണ്ടെടുക്കാൻ വീട്ടിൽ ചികിത്സ തുടരാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഡോക്ടർമാർ.

Related Stories

No stories found.
logo
The Cue
www.thecue.in