കന്നഡയിലെ ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് സെക്കന്‍ഡ് ചിത്രീകരണത്തിനായി യഷ് ജോയിന്‍ ചെയ്തു. കൊവിഡ് ലോക്ക് ഡൗണിന് പിന്നാലെ കെ.ജി.എഫ് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. നിയന്ത്രണങ്ങളോടെ ചിത്രീകരണാനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് പുനരാരംഭിച്ചത്. ഓഗസ്റ്റിലാണ് പ്രകാശ് രാജിനെയും മാളവികയെയും ഉള്‍പ്പെടുത്തി ഷൂട്ടിംഗ് വീണ്ടും തുടങ്ങിയത്. അവസാന ഷെഡ്യൂളിലേക്കാണ് ചിത്രീകരണമെത്തിയിരിക്കുന്നത്.
ഒരു മാസത്തിനകം കെ.ജി.എഫ് ടു പാക്കപ്പാകുമെന്ന് സംവിധായകന്‍ പ്രശാന്ത് നീലിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സഞ്ജയ് ദത്തിന്റെ ആരോഗ്യാവസ്ഥ കൂടി പരിഗണിച്ചാവും ക്ലൈമാക്സ് ചിത്രീകരണം. അധീര എന്ന പ്രതിനായകനായാണ് സഞ്ജയ് ദത്ത് കെജിഎഫ് രണ്ടാം ഭാഗത്തിലെത്തുന്നത്. 90 ശതമാനം ചിത്രീകരണം പൂര്‍ത്തിയായതായും പ്രധാന സംഘട്ടനരംഗങ്ങളും, ചില സീനുകളുമാണ് അവശേഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
2018 ഡിസംബര്‍ 21ന് പുറത്തുവന്ന കെ.ജി.എഫ് ആദ്യഭാഗം ദക്ഷിണേന്ത്യയില്‍ വമ്പന്‍ വിജയമായി മാറി. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകളിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.
കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. നടന്‍ യഷിന് പാന്‍ ഇന്ത്യന്‍ സ്വീകാര്യതയും കെ.ജി.എഫ് സമ്മാനിച്ചിരുന്നു.