'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്
Published on

സിനിമയിൽ സംവിധായകന് നൽകുന്ന അതേ പ്രതിഫലം എഴുത്തുകാരനും നൽകണമെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എന്ന് പറയുന്നത് എഴുത്താണ്. എഴുത്ത് മോശമായി കഴിഞ്ഞാൽ ആ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്. സിനിമ ആദ്യമുണ്ടാകുന്നത് ഷൂട്ടിങ് യൂണിറ്റിന് മുന്നിലല്ല. അത് എഴുത്തുകാരന്റെ മനസ്സിലാണ്. എന്നാൽ ഇപ്പോൾ കണ്ടന്റാണ് പ്രധാനപ്പെട്ടത് എന്ന തരത്തിൽ കാര്യങ്ങൾ വരുന്നുണ്ട്. ഹോളിവുഡിലൊക്കെ എഴുത്തുകാർക്കാണ് ഏറ്റവും പ്രാധാന്യം നൽകുന്നതെന്നും ടർബോയുടെ റിലീസിനോടനുബന്ധിച്ച് സില്ലിമോങ്കിന് നൽകിയ അഭിമുഖത്തിൽ മിഥുൻ മാനുവൽ തോമസ് പറഞ്ഞു.

മിഥുൻ മാനുവൽ പറഞ്ഞത് :

സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എന്ന് പറയുന്നത് എഴുത്താണ്. എഴുത്ത് മോശമായി കഴിഞ്ഞാൽ ആ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്. സിനിമ ആദ്യമുണ്ടാകുന്നത് ഷൂട്ടിങ് യൂണിറ്റിന് മുന്നിലല്ല. അത് എഴുത്തുകാരന്റെ മനസിലാണ്. അയാൾ അത് മനസിൽ കണ്ട് സംവിധായകന് പറഞ്ഞുകൊടുത്ത് വേറെ രീതിയിൽ കൺസീവ് ചെയ്യുമ്പോഴാണ് സിനിമയുണ്ടാവുന്നത്. പക്ഷെ ആദ്യ വിഷ്വലൈസേഷൻ എഴുത്തിൽ ആണ് നടക്കുന്നത്. സംവിധായകനോളം തന്നെ പ്രതിഫലം കൊടുക്കേണ്ട ഡിപ്പാർട്ട്‌മെന്റാണ് എഴുത്ത്. ഇപ്പോൾ അങ്ങനെയുള്ള രീതിയിലേക്കു വരുന്നുണ്ട്. കണ്ടന്റാണ് പ്രധാനപ്പെട്ടത് എന്ന തരത്തിൽ കാര്യങ്ങൾ വരുന്നുണ്ട്. സിനിമകളും സീരിസുകളും വരുന്നുണ്ട്. ഹോളിവുഡിൽ നോക്കുകയാണെങ്കിൽ അവിടെ എഴുത്തുകാരനാണ് ഏറ്റവും പ്രാധാന്യം.

മിഥുൻ മാനുവൽ തിരക്കഥയെഴുതി മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23 ന് തിയറ്ററിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in