'സ്വവര്‍ഗാനുരാഗിയായ സൂപ്പര്‍മാന്‍ പ്രചരണത്തിന് വേണ്ടിയുള്ള തന്ത്രമല്ല'; എഴുത്തുകാരന്‍ പറയുന്നു

'സ്വവര്‍ഗാനുരാഗിയായ സൂപ്പര്‍മാന്‍ പ്രചരണത്തിന് വേണ്ടിയുള്ള തന്ത്രമല്ല'; എഴുത്തുകാരന്‍ പറയുന്നു
Published on

ഡിസി കോമിക്‌സ് സൂപ്പര്‍മാനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിക്കുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഡിസി കോമിക് സീരീസായ 'സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ ഇല്‍' അഞ്ചാം പതിപ്പില്‍ സൂപ്പര്‍മാന്‍ സ്വവര്‍ഗാനുരാഗിയായി എത്തുന്നുവെന്നായിരുന്നു പ്രഖ്യാപനം. സൂപ്പര്‍മാനും സുഹൃത്തും ചുംബിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിരുന്നു. പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ ഉടനീളം സ്വാഗതം ചെയ്യപ്പെട്ടു.

സൂപ്പര്‍മാന്റെ ലൈംഗികത പ്രചരണത്തിന് വേണ്ടി ഉപയോഗിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നാണ് എഴുത്തുകാരന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. 'ഡിസി കോമിക്‌സ് പുതിയ ക്വീര്‍ സൂപ്പര്‍മാനെ സൃഷ്ടിക്കുന്നു', എന്ന രീതിയില്‍ പ്രചരണം നടക്കണമെന്ന് തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എഴുത്തുകാരനായ ടോം ടെയ്‌ലര്‍ പറഞ്ഞു. സൂപ്പര്‍മാന്‍ സ്വയം തന്നെ തിരിച്ചറിഞ്ഞ്, സൂപ്പര്‍മാനായി പുറത്ത് വരണം, അങ്ങനെ അവതരിപ്പിക്കപ്പെടണമെന്നുമാണ് വിചാരിച്ചിരുന്നത്. അതിവിടെ പ്രധാനപ്പെട്ട ഒരു വ്യത്യാസമായി താന്‍ കരുതുന്നുവെന്നും ടോം ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍മാനായി ഭൂമിയില്‍ എത്തിപ്പെടുന്ന കെന്റ് ക്ലര്‍ക്കിന്റെ മകന്‍ ജോണ്‍ കെന്റാണ് പുതിയ ലക്കത്തിലെ സൂപ്പര്‍മാന്‍. കെന്റ് ജയ് നാക്കമൂറ എന്ന പത്രപ്രവര്‍ത്തകനുമായാണ് പ്രണയത്തിലാകുന്നത്. അടുത്തമാസം പുറത്തിറങ്ങുന്ന ലക്കത്തിന്റെ ഇതിവൃത്തമെന്താണ് എന്നത് ഡിസി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സൂപ്പര്‍മാന്റെ സ്വഭാവികമായ എല്ലാ സവിശേഷതകളും നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്.

'സ്വവര്‍ഗാനുരാഗിയായ സൂപ്പര്‍മാന്‍ പ്രചരണത്തിന് വേണ്ടിയുള്ള തന്ത്രമല്ല'; എഴുത്തുകാരന്‍ പറയുന്നു
'സ്വവര്‍ഗ്ഗ അനുരാഗിയായ സൂപ്പര്‍മാന്‍'; വിപ്ലവ പ്രഖ്യാപനവുമായി ഡിസി കോമിക്‌സ്

Related Stories

No stories found.
logo
The Cue
www.thecue.in