പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പൊട്ടിത്തെറി, അമ്മ ഷോയിൽ വിലക്ക് ഉണ്ടായി; ഹേമ കമ്മിറ്റിയിൽ യോ​ഗം പ്രഹസനം; കത്തയച്ച് വനിതാ നിർമ്മാതാക്കൾ

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പൊട്ടിത്തെറി, അമ്മ ഷോയിൽ വിലക്ക് ഉണ്ടായി; ഹേമ കമ്മിറ്റിയിൽ യോ​ഗം പ്രഹസനം; കത്തയച്ച് വനിതാ നിർമ്മാതാക്കൾ
Published on

ഹേമ കമ്മിറ്റിക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് കത്തയച്ചതിനെയും സംഘടനയുടെ നിലപാട് വിശദീകരിച്ചുള്ള വാർത്താക്കുറിപ്പിനെയും ചൊല്ലി നിർമ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷനില‍്‍ ഉടലെടുത്ത ഭിന്നത തുടരുന്നു. കൂടിയാലോചനകളോ എക്സിക്യുട്ടീവ് യോ​ഗമോ കൃത്യമായി ചേരാതെ നേതൃത്വത്തിലുള്ള മൂന്നോ നാലോ പേർ എല്ലാ തീരുമാനവും എടുക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ്

അമ്മ- മഴവിൽ മനോരമ താരനിശയിൽ പങ്കെടുക്കുന്നതിൽ നിന്ന് നിരവധി നിർമ്മാതാക്കളെ വിലക്കി എന്നതടടക്കമുള്ള ​ഗുരുതര ആരോപണവുമായി നിർമ്മാതാവ് സാന്ദ്ര തോമസും ഷീല കുര്യനും രം​ഗത്ത് വന്നിരിക്കുന്നത്. വനിതാ നിർമ്മാതാക്കൾ സംഘടന നേതൃത്വത്തിന് കത്തയച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നിർമ്മാതാവ് ആന്റോ ജോസഫ്, സെക്രട്ടറി ബി രാകേഷ് എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്. സംഘടനാ നേതൃത്വത്തിലുള്ളവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അമ്മയുടെ ഉപസംഘടന ആക്കുകയാണോ എന്നും സാന്ദ്ര തോമസ് കത്തിൽ ചോദിക്കുന്നുണ്ട്. നിവിൻ പോളിക്കെതിരെ പീഢന ആരോപണം വന്നപ്പോൾ ഉടനടി പത്രക്കുറിപ്പ് പുറത്തിറക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ മൗനത്തിലായിരുന്നുവെന്നും കത്തിൽ ആരോപണമുണ്ട്.

താരസംഘടന അമ്മ നടത്തിയ ഷോയിൽ പങ്കാളിത്തം ലഭിച്ചതിന് പ്രത്യുപകാരമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആ സംഘടനക്ക് വിധേയപ്പെടുകയാണെന്ന ആരോപണം കഴിഞ്ഞ തവണ നടന്ന എക്സിക്യുട്ടീവ് യോ​ഗത്തിലും ഉയർന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര‍്ട്ടിൽ ചലച്ചിത്ര വ്യവസായത്തെ പ്രതിനിധീകരിക്കുന്ന പ്രധാന സംഘടന എന്ന നിലക്ക് പ്രൊഡ്യൂസേഴ്സ് അസോയിഷൻ നേതൃത്വം ഒരു നിലപാടും സ്വീകരിച്ചില്ലെന്നും ചില അം​ഗങ്ങൾ യോ​ഗത്തില‍് വിമർശനം ഉയര‍്ത്തിയിരുന്നു.

വനിതാ നിർമ്മാതാക്കൾ ഉന്നയിച്ച ആരോപണവും പരാതിയും

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മലയാള സിനിമ ലോകം സംഭവ ബഹുലമായ സാഹചര്യങ്ങളിലൂടെ കടന്ന്‌ പോകുന്ന ഈ വേളയിൽ ഞങ്ങളുടെ നിരന്തരമായ സമ്മര്ദങ്ങളെ തുടർന്ന് 6/9/2024 ന് ഉച്ചക്ക് 2 മണിക്ക് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സ്ത്രീ നിർമ്മാതാക്കൾ നേരിടുന്ന പ്രതിസന്ധികളും അതിന്റെ പരിഹാരങ്ങളും ചർച്ച ചെയ്യുന്നതിന് വേണ്ടി സ്ത്രീ നിർമ്മാതാക്കളുടെ ഒരു യോഗം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഓഫീസിൽ വെച്ച് നടക്കുകയുണ്ടായി , തികച്ചും പ്രഹസനം മാത്രമായിരുന്നു ആ യോഗം . സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങളൊരു ചർച്ച നടത്തി എന്ന ഒരു മിനുട്സ് ഉണ്ടാക്കുക എന്നതിലപ്പുറം പ്രസ്തുത യോഗത്തിന് ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ല . പ്രസിഡന്റ് ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല , സെക്രട്ടറി യോഗത്തിന്റെ മിനുട്സിൽ ഒപ്പിട്ടതിനു ശേഷം ഇറങ്ങി പോവുകയും ചെയ്‌തു . സ്വന്തം പേരിൽ രണ്ട്‌ സിനിമകൾ censor ചെയ്യപ്പെട്ട വ്യക്തികൾക്ക് മാത്രമേ പ്രൊഡ്യൂസഴ്സ് അസോസിയേഷനിൽ അംഗത്വം ലഭിക്കൂ എന്നിരിക്കെ സ്വന്തം പേരിൽ ഒരു പടം പോലും സെൻസർ ചെയ്യാത്ത ഒരു പടത്തിന്റെ കോ പ്രൊഡ്യൂസർ മാത്രമായിട്ടുള്ള ഒരു വ്യക്തിയും ആ യോഗത്തിൽ സന്നിഹിതയായിരുന്നു . മെമ്പർ അല്ലാത്ത ഒരു വ്യക്തി എങ്ങനെയാണ് ഈ യോഗത്തിൽ പങ്കെടുത്തത് എന്ന് അസോസിയേഷൻ വിശദീകരിക്കണം . ഇനി അവർ മെമ്പർ ആണെങ്കിൽ എങ്ങനെയാണ് അവർക്ക് മെമ്പർഷിപ് കിട്ടിയത് എന്നും അസോസിയേഷൻ വിശദീകരിക്കേണ്ടതാണ് .

അതിന്‌ മറ്റൊരു ഉദാഹരണം കൂടി പറയാൻ ആഗ്രഹിക്കുന്നു . ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം മൗനത്തിലായിരുന്ന പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നിവിൻ പോളിക്കെതിരെ ആക്ഷേപം ഉണ്ടായപ്പോൾ മണിക്കൂറുകൾക്കകം അസോസിയേഷൻ പത്രക്കുറിപ്പ് ഇറക്കി . ഇതിൽ നിന്ന് തന്നെ വളരെ വ്യക്തമാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത് ചിലരുടെ താൽപര്യങ്ങൾക്കു വേണ്ടി മാത്രമാണ് എന്ന് .

സാന്ദ്ര തോമസ്

പ്രസ്തുത യോഗത്തിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ ഒരു കത്ത് വായിക്കുകയുണ്ടായി , ആ കത്തിലെ ഉള്ളടക്കത്തെ കുറിച്ച് വിയോജിപ്പ് അറിയിച്ചപ്പോൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ശ്രീ അനിൽ തോമസ് ഞങ്ങളോട് പറഞ്ഞത് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു കഴിഞ്ഞു എന്നാണ് . അങ്ങനെ ഒരു കത്ത് തയാറാക്കുമ്പോൾ ജനറൽ ബോഡി കൂടിയിട്ടില്ലെങ്കിൽ പോലും എക്സിക്യൂടീവിലെങ്കിലും ചർച്ച ചെയ്ത് വേണമായിരുന്നു അത്തരമൊരു കത്ത് തയ്യാറാക്കാൻ. എന്നാൽ ഞങ്ങൾ മനസ്സിലാക്കിയിടത്തോളം ഇങ്ങനെയൊരു കത്തിനെക്കുറിച്ചു ഒരു വിവരവും എക്സിക്യൂട്ടീവിലെ ഭൂരിഭാഗം അംഗങ്ങൾക്കും ഉണ്ടായിരുന്നില്ല എന്നാണ് . അതിൽ നിന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നത് പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ചില നിക്ഷിപ്ത താല്പര്യക്കാരുടെ ഇംഗിതങ്ങൾ മാത്രമാണ് എന്നുള്ളതാണ് . അസോസിയേഷന്റെ ഇത്തരം സമീപനങ്ങൾ സ്ത്രീ നിർമ്മാതാക്കളെ പ്രത്യേകിച്ചും സിനിമ മേഖലയിലെ മറ്റ്‌ സ്ത്രീകളെയും കളിയാക്കുന്നതിനു തുല്യമാണ് . ഇത്തരം പ്രഹസനങ്ങളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലയിൽ മാറി നിൽക്കുകയും ഗൗരവത്തോടെ വിഷയങ്ങളിൽ സമീപിക്കുകയും വേണം .

അതിന്‌ മറ്റൊരു ഉദാഹരണം കൂടി പറയാൻ ആഗ്രഹിക്കുന്നു . ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം മൗനത്തിലായിരുന്ന പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നിവിൻ പോളിക്കെതിരെ ആക്ഷേപം ഉണ്ടായപ്പോൾ മണിക്കൂറുകൾക്കകം അസോസിയേഷൻ പത്രക്കുറിപ്പ് ഇറക്കി . ഇതിൽ നിന്ന് തന്നെ വളരെ വ്യക്തമാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത് ചിലരുടെ താൽപര്യങ്ങൾക്കു വേണ്ടി മാത്രമാണ് എന്ന് .

ഈയിടെ അസോസിയേഷന്റെ ഫണ്ട് സമാഹരണത്തിനു വേണ്ടി പ്രൊഡ്യൂസഴ്സ് അസോസിയേഷനും A.M.M.A എന്ന സംഘടനയും മഴവിൽ മനോരമയുമായി സഹകരിച്ചു ഒരു സ്റ്റേജ് ഷോ നടത്തുകയുണ്ടായല്ലോ ഈ പരിപാടിയിലേക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പടെ 95% നിർമ്മാതാക്കളെയും ക്ഷണിച്ചിരുന്നില്ല . പുറമെ പല അംഗങ്ങളും പറയുന്നത് പങ്കെടുത്തവരെ ഒഴിച്ച് ബാക്കിയുള്ളവരെ പങ്കെടുപ്പിക്കുന്നതിൽ അമ്മയുടെ ഭാഗത്തു നിന്നും വിലക്കുണ്ടായിരുന്നു എന്നാണ് . അങ്ങനെ ഒരു വിലക്ക് A.M.M.A നിർദ്ദേശിക്കാൻ 'അമ്മ എന്ന സംഘടനയുടെ ഉപ സംഘടനയാണോ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ?

അസോസിയേഷന്റെ ഈ നടപടിയിലൂടെ ഞങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നത് ബാഹ്യ ശക്തികളാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷനെ നിയന്ത്രിക്കുന്നത് എന്നാണ് . ഈ ഒരു സാഹചര്യത്തിന് മാറ്റം വന്നേ കഴിയു അതിന്‌ ഒരു ജനറൽ ബോഡി വിളിച്ചു ചർച്ച ചെയ്ത് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയല്ലാതെ മറ്റ്‌ മാര്ഗങ്ങളൊന്നും തന്നെ ഇല്ല . ഇപ്പോഴുള്ള കമ്മിറ്റീ കുറച്ചു വ്യക്തികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത് അതിന്‌ ഒരു മാറ്റം വന്നേ പറ്റൂ .

അതുകൊണ്ട് അടിയന്തിരമായി ഒരു ജനറൽ ബോഡി വിളിച്ചു വിഷയങ്ങൾ സവിസ്തരം ചർച്ച ചെയ്ത് എല്ലാവരുടെയും അഭിപ്രായങ്ങൾ ഉൾക്കൊണ്ട് ഒരു പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു പുതിയ സാഹചര്യത്തെയും പുതിയ കാലത്തെയും അഭിമുഖീകരിക്കണം എന്ന് ഞങ്ങൾ വിനീതമായി ആവശ്യപെടുന്നു .

അസോസിയേഷന്റെ ഫണ്ട് സമാഹരണത്തിനു വേണ്ടി പ്രൊഡ്യൂസഴ്സ് അസോസിയേഷനും A.M.M.A എന്ന സംഘടനയും മഴവിൽ മനോരമയുമായി സഹകരിച്ചു ഒരു സ്റ്റേജ് ഷോ നടത്തുകയുണ്ടായല്ലോ ഈ പരിപാടിയിലേക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പടെ 95% നിർമ്മാതാക്കളെയും ക്ഷണിച്ചിരുന്നില്ല . പുറമെ പല അംഗങ്ങളും പറയുന്നത് പങ്കെടുത്തവരെ ഒഴിച്ച് ബാക്കിയുള്ളവരെ പങ്കെടുപ്പിക്കുന്നതിൽ അമ്മയുടെ ഭാഗത്തു നിന്നും വിലക്കുണ്ടായിരുന്നു എന്നാണ് . അങ്ങനെ ഒരു വിലക്ക് A.M.M.A നിർദ്ദേശിക്കാൻ 'അമ്മ എന്ന സംഘടനയുടെ ഉപ സംഘടനയാണോ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ?

സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പൊട്ടിത്തെറി, അമ്മ ഷോയിൽ വിലക്ക് ഉണ്ടായി; ഹേമ കമ്മിറ്റിയിൽ യോ​ഗം പ്രഹസനം; കത്തയച്ച് വനിതാ നിർമ്മാതാക്കൾ
ആന്റോ ജോസഫ്‌ പ്രസിഡന്റ്‌, സെക്രട്ടറി ബി.രാകേഷ്‌; ലിസ്റ്റിന്‍ സ്റ്റീഫന്‍ ട്രഷറര്‍; പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ ഭരണസമിതി
Attachment
PDF
PRESS RELEASE_v1 (2).pdf
Preview

Related Stories

No stories found.
logo
The Cue
www.thecue.in