ദർശന രാജേന്ദ്രനും കുഞ്ചാക്കോ ബോബനും മികച്ച നടി-നടന്മാർ; ഫിലിംഫെയര്‍ സൗത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ദർശന രാജേന്ദ്രനും കുഞ്ചാക്കോ ബോബനും മികച്ച നടി-നടന്മാർ; ഫിലിംഫെയര്‍ സൗത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Published on

68-ാമത് ഫിലിം ഫെയര്‍ സൗത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിലെ മികവുകള്‍ക്കാണ് പുരസ്കാരം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' ആണ് മലയാളത്തിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച ചിത്രം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെ മികച്ച സംവിധായകന്‍. മികച്ച നടനായി കുഞ്ചാക്കോ ബോബനും മികച്ച നടിയായി ദര്‍ശന രാജേന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു. തെലുങ്ക്, തമിഴ് ഭാഷകളിലും മലയാളികള്‍ക്ക് പുരസ്കാരങ്ങള്‍ ഉണ്ട്. ഉടലിലെ കുട്ടിച്ചായൻ എന്ന കഥാപാത്രത്തിന് ഇന്ദ്രൻസ് മികച്ച സഹനടനുള്ള പുരസ്കാരം നേടി. പുഴുവിലെ അഭിനയത്തിന് പാർവതി തിരുവോത്ത് മികച്ച സഹനടിയായി. വാശി എന്ന ചിത്രത്തിലെ സംഗീതത്തിന് കൈലാസ് മേനോൻ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടി. ഭീഷ്മ പർവ്വത്തിലെ രതിപുഷ്പം എന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ അവാർഡ് ഉണ്ണി മേനോൻ നേടി. മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ പുരസ്‌കാരം പത്തൊമ്പതാം നൂറ്റണ്ടിലെ മയിൽപീലി ഇളക്കുന്നു എന്ന ഗാനത്തിന് മൃദുല വാര്യർക്ക് ലഭിച്ചു.

മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം പൊന്നിയൻ സെൽവൻ ഒന്നാം ഭാ​ഗത്തിനും മികച്ച സംവിധായകനുള്ള പുരസ്കാരം പൊന്നിയൻ സെൽവനിലൂടെ മണിരത്നത്തിനും ലഭിച്ചു. വിക്രം എന്ന ചിത്രത്തിലെ പ്രകടനത്തിന് കമൽ ഹാസൻ മികച്ച നടനായും, ​ഗാർ​ഗി എന്ന ചിത്രത്തിലെ അഭിനയത്തിന് സായ് പല്ലവി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

മലയാളം

ചിത്രം- ന്നാ താന്‍ കേസ് കൊട്

സംവിധാനം- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)

മികച്ച നടന്‍- കുഞ്ചാക്കോ ബോബന്‍

മികച്ച നടി- ദര്‍ശന രാജേന്ദ്രന്‍

മികച്ച ചിത്രം (ക്രിട്ടിക്സ്)- അറിയിപ്പ്

മികച്ച നടന്‍ (ക്രിട്ടിക്സ്)- അലന്‍സിയര്‍ (അപ്പന്‍)

മികച്ച നടി (ക്രിട്ടിക്സ്)- രേവതി (ഭൂതകാലം)

സഹനടന്‍- ഇന്ദ്രന്‍സ് (ഉടല്‍)

സഹനടി- പാര്‍വ്വതി തിരുവോത്ത് (പുഴു)

മികച്ച ആല്‍ബം- വാശി (സംഗീത സംവിധാനം- കൈലാസ് മേനോന്‍)

ഗാനരചന- അരുണ്‍ ആലാട്ട് (ഗാനം- ദര്‍ശനാ, ചിത്രം- ഹൃദയം)

പിന്നണി ഗായകന്‍- ഉണ്ണി മേനോന്‍ (ഗാനം- രതി പുഷ്പം, ചിത്രം- ഭീഷ്മ പര്‍വ്വം)

മികച്ച പിന്നണി ഗായിക- മൃദുല വാര്യര്‍ (ഗാനം- മയില്‍പീലി, ചിത്രം- പത്തൊമ്പതാം നൂറ്റാണ്ട്)

തമിഴ്

ചിത്രം- പൊന്നിയിന്‍ സെല്‍വന്‍ 1

സംവിധാനം- മണി രത്നം (പൊന്നിയിന്‍ സെല്‍വന്‍ 1)

മികച്ച സിനിമ ( ക്രിട്ടിക്സ്) - കടെെസി വിവസായി (മണികണ്ഠൻ)

മികച്ച നടന്‍- കമല്‍ ഹാസന്‍ (വിക്രം)

മികച്ച നടി - സായ് പല്ലവി ( ​ഗാർ​ഗി)

മികച്ച നടി (ക്രിട്ടിക്സ്)- നിത്യ മേനന്‍ (തിരുചിത്രമ്പലം)

മികച്ച നടൻ‌ ( ക്രിട്ടിക്സ്) - ധനുഷ് (തിരുചിത്രമ്പലം) ആർ മാധവൻ (റോക്കട്രി: ദ നമ്പി എഫക്റ്റ്)

സഹനടി- ഉര്‍വ്വശി (വീട്‍ല വിശേഷം )

സഹനടൻ - കാളി വെങ്കട്ട് (​ഗാർ​ഗി)

മികച്ച ആല്‍ബം - എആർ റഹ്മാൻ ( പൊന്നിയിൻ സെൽവൻ ഭാ​ഗം 1)

ഗാനരചന - താമരെെ ( മറക്കുമാ നെഞ്ചം, വെന്തു തണിന്തത് കാട് )

പിന്നണി ഗായകൻ - സന്തോഷ് നാരായണൻ (തേൻമൊഴി - തിരുചിത്രമ്പലം)

പിന്നണി ഗായിക - അന്തര നന്ദി ( അലയ്കടൽ - പൊന്നിയിൻ സെൽവൻ)

പുതുമുഖ നായിക - അദിതി (വിരുമൻ)

പുതുമുഖ നായകൻ - പ്രദീപ് രം​ഗനാഥൻ (ലവ് ടുഡേ)

ഛായാ​ഗ്രാഹകൻ - കെ.കെ സെന്തിൽ കുമാർ (ആർആർആർ), രവി വർമ്മൻ (പൊന്നിയിൻ സെൽവൻ ഭാ​ഗം ഒന്ന്)

Related Stories

No stories found.
logo
The Cue
www.thecue.in