'ഇവൻ കോമഡി ചെയ്തു, പക്ഷേ അവാർഡ് ലഭിക്കില്ല എന്നാണ് പറയുന്നത്'; അക്ഷയ് കുമാർ

'ഇവൻ കോമഡി ചെയ്തു, പക്ഷേ അവാർഡ് ലഭിക്കില്ല എന്നാണ് പറയുന്നത്'; അക്ഷയ് കുമാർ
Published on

ഹോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികൾ കോമഡി ചിത്രങ്ങളെ ഒരു മികച്ച വിഭാ​ഗമായി പരി​ഗണിക്കുന്നില്ല എന്ന് നടൻ അക്ഷയ് കുമാർ. ഇവൻ കോമഡി ചിത്രമാണ് ചെയ്തത്, അതുകൊണ്ട് ആ സിനിമയ്ക്ക് അവാർഡ് ലഭിക്കില്ല എന്നാണ് എല്ലാവരും പറയുന്നത്. കോമഡി ചിത്രങ്ങൾ എന്നത് ഉണ്ടാക്കിയെടുക്കാൻ ഏറ്റവും പാടുള്ള ഒരു ഴോണറാണ്. മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്, തനിക്ക് കോമഡി സിനിമ ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ അതിലൂടെ ആരെയെങ്കിലും ചിരിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് ഒരു ഭാ​ഗ്യമായാണ് താൻ കണക്കാക്കുന്നത് എന്ന് അക്ഷയ് കുമാർ പറഞ്ഞു. അതേ സമയം നിർഭാ​ഗ്യവശാൽ ഒരു അവാർഡ് നിശയിലും കോമഡി ചിത്രങ്ങൾക്ക് അവാർഡ് നൽകുന്നതായ് താൻ കണ്ടിട്ടില്ലെന്നും എന്തുകൊണ്ടാണ് കോമഡി ചിത്രങ്ങൾക്ക് അർഹിക്കുന്ന പദവി കിട്ടാത്തത് എന്നും ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അക്ഷയ് കുമാർ ചോ​ദിച്ചു.

അക്ഷയ് കുമാർ പറഞ്ഞത്:

ഞാൻ ഒരുപാട് കോമഡി സിനിമകളും ആക്ഷൻ സിനിമകളും ചെയ്തതു കൊണ്ട് അത് എൻ്റെ കംഫർട്ട് സോൺ ആണെന്ന് അർത്ഥമില്ല. അതെല്ലാം വളരെ പാടുള്ളതാണ്. ഈ ഇൻഡസ്ട്രിയിലുള്ള ആളുകൾ, പ്രത്യേകിച്ച് എന്റെ ഇൻഡസ്ട്രിയിലുള്ള ആളുകൾ, അതിപ്പോൾ ഹോളിവുഡിലാണെങ്കിലും നിർഭാ​ഗ്യവശാൽ കോമഡിയെ ഒരു ​ഗ്രേറ്റ് ഴോണർ ആയി കണക്കാക്കുന്നില്ല. അവർ നോക്കുന്നത് ഹാ.. ഇവൻ കോമഡി ചെയ്തു. ഈ സിനിമയ്ക്ക് അവാർഡ് ലഭിക്കില്ല എന്നാണ്. ഞാൻ അതിൽ നിന്നും വളരെ വ്യത്യസ്തനാണ്. അത് ശരിയല്ല, കാരണം കോമഡി എന്നത് ഉണ്ടാക്കിയെടുക്കാൻ ഏറ്റവും പാടുള്ള ഒരു ഴോണറാണ്. ആളുകളെ ചിരിപ്പിക്കുക എന്നത് പാടുള്ള കാര്യമാണ്. സ്റ്റേജിൽ നിന്ന് സ്റ്റാന്റ്ഡ് അപ്പ് കോമഡികൾ ചെയ്യുന്ന ആളുകളെ ഞാൻ സല്യൂട്ട് ചെയ്യും. അവർ ബ്രില്ല്യന്റാണ്. അവർ എന്താണോ മറ്റുള്ളവർക്ക് കൊടുക്കുന്നത് അതിലൂടെ മറ്റുള്ളവരെ ചിരിപ്പിക്കുന്നത് അത് മറ്റാർക്കും കൊടുക്കാൻ സാധിക്കാത്തതാണ്. എനിക്ക് കോമഡി ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അതിലൂടെ ആരെയെങ്കിലും ചിരിപ്പിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഞാൻ‌ എന്നെ ഒരു ഭാ​ഗ്യവാനായാണ് കരുതുന്നത്. പക്ഷേ നിർഭാ​ഗ്യവശാൽ ഒരു അവാർഡ് നിശയും മികച്ച കോമഡി സിനിമയ്ക്ക് അവാർഡ് കൊടുക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. മികച്ച ചിത്രം എന്ന വിഭാ​ഗത്തിലും കൊടുക്കാറില്ല. എനിക്ക് അത്ഭുതം തോന്നാറുണ്ട് അത് എന്തുകൊണ്ടാണ് എന്ന്. അവർ കരുതുന്നത് ഒരു അവാർഡ് പോലും ലഭിക്കേണ്ടാത്ത തരത്തിൽ കോമഡി അത്രയും താഴ്ന്ന വിഭാ​ഗമാണ് എന്നാണോ? ആളുകളെ കരയിക്കുമ്പോൾ നിങ്ങൾ പറയും എന്ത് തീവ്രതയുള്ള അഭിനയമാണ് എന്ന്. എന്ത് മാത്രം ചിരിപ്പിച്ചു എന്നത് ആരും പറയാറ് പോലുമില്ലല്ലോ? എന്ത് കൊണ്ടാണ് കോമഡിക്ക് അതിന് അർഹിക്കുന്ന പദവി ലഭിക്കാത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in