ഒപ്പം പ്രവർത്തിച്ച സംവിധായകരിൽ അത്ഭുതപ്പെടുത്തിയവർ ആരൊക്കെ? മോഹൻലാലിൻ്റെ ഉത്തരം

ഒപ്പം പ്രവർത്തിച്ച സംവിധായകരിൽ അത്ഭുതപ്പെടുത്തിയവർ ആരൊക്കെ? മോഹൻലാലിൻ്റെ ഉത്തരം
Published on

തന്നെ സംബന്ധിച്ചിടത്തോളം ഫാസിൽ മുതൽ തരുൺ മൂർത്തി വരെയുള്ള സംവിധായകരെല്ലാം പ്രിയപ്പെട്ടവർ തന്നെയാണെന്ന് മോഹൻലാൽ.വ്യത്യസ്തരായ ഒരുപാട് സംവിധായകരുടെ കീഴിൽ താങ്കൾക്ക് അഭിനയിക്കാൻ കഴിഞ്ഞു. ഏറെ അത്ഭുതപ്പെടുത്തിയവർ ആരൊക്കെയാണ് എന്ന ചോദ്യത്തിനാണ് മോഹൻലാലിന്റെ രസകരമായ മറുപടി. ദേശാഭിമാനി വാരിക ഓണപ്പതിപ്പിലെ അഭിമുഖത്തിൽ ഭാനുപ്രകാശിനോടാണ് ഈ പ്രതികരണം.

മോഹൻലാൽ പറയുന്നത്

ഒരിക്കലും ഒരു ഡയറക്ടറെ അങ്ങനെ എടുത്തുപറയുന്നത് ശരിയല്ല. മിക്കവരും മികച്ച സംവിധായകർ തന്നെയാണ്. അരവിന്ദനെയും പത്മരാജനെയും ഭരതനെയും പരസ്പരം നമുക്ക് താരതമ്യപ്പെടുത്താനാവുമോ? മിക്കവരും മികച്ച സംവിധായകർ തന്നെയാണ്. അരവിന്ദനെയും പത്മരാജനെയും ഭരതനെയും പരസ്പരം നമുക്ക് താരതമ്യപ്പെടുത്താനാവുമോ? സത്യൻ അന്തിക്കാടും പ്രിയദർശൻ പ്രിയദർശനും സിബി മലയിലും മൂന്ന് തലങ്ങളിലുള്ള സംവിധായകരാണ്. ഐ വി ശശിയുടെയും ജോഷിയുടെയും ജിത്തു ജോസഫിന്റെയും പൃഥ്വിരാജിന്റെയും സംവിധാനരീതികളും വ്യത്യസ്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഫാസിൽ മുതൽ തരുൺ മൂർത്തി വരെയുള്ള സംവിധായകരെല്ലാം പ്രിയപ്പെട്ടവർ തന്നെയാണ്. എന്തെങ്കിലും ഒരു മാജിക് എല്ലാ സംവിധായകരിലുമുണ്ടാകും.

എമ്പുരാൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. നൂറ് ദിവസം പിന്നിട്ട ചിത്രീകരണം ​ഗുജറാത്തിൽ പുരോ​ഗമിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനാണ് സംവിധാനം. മോഹൻലാൽ ഇതുവരെ ചെയ്തതിൽ ഏറ്റവും ഉയർന്ന ബജറ്റിലാണ് ചിത്രം. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസുമാണ് നിർമ്മാണം. തരുൺ മൂർത്തി ചിത്രം, സത്യൻ അന്തിക്കാടിനൊപ്പം ഹൃദയപൂർവം, എന്നിവയാണ് മോഹൻലാലിന്റെ ഇനിയുള്ള സിനിമകൾ. മോഹൻലാലിന്റെ സംവിധാനത്തിലുള്ള ബറോസ് പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ്.

ഒരുമിച്ചെത്താനൊരുങ്ങി മമ്മൂട്ടിയും മോഹൻലാലും

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ബി​ഗ് സ്ക്രീനിൽ ഒരുമിച്ചെത്താനൊരുങ്ങി മമ്മൂട്ടിയും മോഹൻലാലും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ഇരുവരും ഒന്നിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിൽ വെച്ചായിരിക്കും ചിത്രീകരിക്കുകയെന്നും ഇതിനെക്കുറിച്ചുള്ള പദ്ധതികൾ ശ്രീ ലങ്കൻ പ്രധാനമന്ത്രി ദിനേഷ് ഗുണവർധനയെ അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ടെന്നും ശ്രീ ലങ്കൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15 നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയത്. ഇതിന്റെ ചിത്രവും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ടിട്ടുണ്ട്. ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും ഒരുമിച്ച് കൈകോർക്കുന്നു എന്ന തരത്തിൽ മുമ്പ് നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല.

Related Stories

No stories found.
logo
The Cue
www.thecue.in