'മാധവന്റെ ഡ്രീം സിനിമ എന്നതായിരുന്നു കോൺഫിഡൻസ്';'റോക്കട്രി' തീരുമാനിക്കുമ്പോൾ സ്ക്രിപ്റ്റ് ഇല്ലായിരുന്നുവെന്ന് നിർമ്മാതാവ് വിജയ് മൂലൻ

'മാധവന്റെ ഡ്രീം സിനിമ എന്നതായിരുന്നു കോൺഫിഡൻസ്';'റോക്കട്രി' തീരുമാനിക്കുമ്പോൾ സ്ക്രിപ്റ്റ്  ഇല്ലായിരുന്നുവെന്ന് നിർമ്മാതാവ് വിജയ് മൂലൻ
Published on

'റോക്കട്രി ദി നമ്പി എഫക്ട്' എന്ന ചിത്രം നിർമ്മിക്കാൻ തീരുമാനിക്കുമ്പോൾ നമ്പി നാരായണന്റെ കഥയാണ് എന്നതും, മാധവനാണ് അത് ചെയ്യുന്നതും മാത്രമാണ് അറിയാമായിരുന്നത് എന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് മൂലൻ. ആ സമയത്ത് സ്ക്രിപ്റ്റ് ഉണ്ടായിരുന്നില്ല, ബഡ്ജറ്റ് ഫൈനലൈസ് ചെയ്തിരുന്നില്ല. എങ്കിലും മാധവന്റെ ഡ്രീം പ്രോജക്ട് ആയതു കൊണ്ട് മാധവന്റെ കയ്യിൽ ഏൽപ്പിച്ചാൽ മാത്രം മതിയാകും എന്നതാണ് തനിക്ക് ആത്മവിശ്വാസം തന്നത് എന്നും വിജയ് ദ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിജയ് മൂലൻ പറഞ്ഞത്;

റോക്കട്രിയിൽ പേടിക്കാൻ ഒന്നുമില്ല. മാധവന്റെ ഡ്രീം പ്രോജക്ട് ആണ്. മാധവന്റെ കയ്യിലേക്ക് കൊടുത്താൽ മതി, മാധവൻ തന്റെ ഡ്രീം സിനിമ അങ്ങ് എത്തിക്കും എന്നുറപ്പായിരുന്നു. ആ കോൺഫിഡൻസിലാണ് ഞങ്ങൾ റോക്കട്രിയിലേക്ക് കയറുന്നത്. ചിത്രം നിർമ്മിക്കാൻ എന്റെ അച്ഛൻ ഓകെ പറയുമ്പോൾ നമ്പി നാരായണന്റെ കഥയാണ് എന്നതും മാധവനാണ് ചെയ്യുന്നത് എന്നതും മാത്രമായിരുന്നു അറിയാവുന്നത്. അന്ന് സ്ക്രിപ്റ്റ് ഇല്ല, ബഡ്ജറ്റ് ഫൈനലൈസ് ചെയ്തിട്ടില്ല. പ്ലാനിംഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആര്‍. മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'റോക്കട്രി ദി നമ്പി എഫ്ക്ട്' മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പുറത്തിറങ്ങിയത്. നമ്പി നാരായണന്റെ 27 വയസ്സു മുതൽ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടര്‍ന്ന് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചുവെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ അതെങ്ങനെ ബാധിച്ചുവെന്നുമാണ് ചിത്രം പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in