മെെക്കിൾ ജാക്സൺ നിങ്ങളെ കാണാൻ ആ​ഗ്രഹിക്കുന്നു എന്ന് ഇ-മെയിൽ വന്നു, ഞാൻ പറഞ്ഞു എനിക്ക് അദ്ദേഹത്തെ കാണാൻ ആഗ്രഹമില്ലെന്ന്; എആർ റഹ്മാൻ

മെെക്കിൾ ജാക്സൺ നിങ്ങളെ കാണാൻ ആ​ഗ്രഹിക്കുന്നു എന്ന് ഇ-മെയിൽ വന്നു, ഞാൻ പറഞ്ഞു എനിക്ക് അദ്ദേഹത്തെ കാണാൻ ആഗ്രഹമില്ലെന്ന്; എആർ റഹ്മാൻ
Published on

മെെക്കിൾ ജാക്സണെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സം​ഗീതസംവിധായകൻ എആർ റഹ്മാൻ. ഒരു സായാഹ്നത്തിൽ ലോസ് ഏഞ്ചലസിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വച്ചാണ് മെെക്കിൾ ജാക്സണെ ആദ്യമായി താൻ കണ്ടത് എന്നും രണ്ട് മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചുവെന്നും റഹ്മാൻ പറയുന്നു. മെെക്കിൾ ജാക്സൺ താങ്കളെ കാണാൻ ആ​ഗ്രഹിക്കുന്നു എന്ന ഇ-മെയിൽ ആദ്യമായി ലഭിച്ചപ്പോൾ തന്നെ തനിക്ക് ഓസ്കാർ കിട്ടിയാൽ മാത്രമേ താൻ അദ്ദേഹത്തെ കാണൂ എന്ന് തീരുമാനിച്ചിരുന്നുവെന്നും ഓസ്കാർ തനിക്ക് ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും റഹ്മാൻ പറഞ്ഞു. ഒരു പാട്ടിന് വേണ്ടി ഞങ്ങൾ ഇരുവരും ഒരുമിച്ച് പ്രവർത്തിക്കാൻ ആ​ഗ്രഹിച്ചിരുന്നു. ഞാൻ എന്താണോ പറയുന്നത് അതുപോലെ തന്നെ നമുക്ക് ഒരുമിച്ച് ചെയ്യാം എന്നാണ് അദ്ദേഹം മറുപടി പറഞ്ഞിരുന്നത്. എന്നാൽ അതിനിടയിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ക്വാലാലംപൂരിൽ നടന്ന ഒരു പരിപാടിയിൽ ഫ്രീ മലേഷ്യ ടുഡേ എന്ന യുട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് എ.ആർ റഹ്മാൻ ഇത് പറഞ്ഞത്

എആർ റഹ്മാൻ പറഞ്ഞത്:

2009 തുടക്കത്തിൽ ഞാൻ എന്റെ ഏജന്റുമായി ലോസ് ഏഞ്ചലസിൽ ഉണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹം എന്നെ ഒരാൾക്ക് പരിചയപ്പെടുത്തി. അദ്ദേഹം എന്നോട് പറഞ്ഞു ഇത് എന്റെ ഫ്രണ്ടാണ് അദ്ദേഹം മെെക്കിൾ ജാക്സണിന്റെ മനേജറാണ് എന്ന്. ആ സമയം വെറുതെ ടെസ്റ്റ് ചെയ്യാൻ വേണ്ടി ഞാൻ ചോദിച്ചു എനിക്ക് മെെക്കിൾ ജാക്സണിനെ കാണാൻ കഴിയുമോ എന്ന്. അതെ, അതെ തീർച്ചയായും, ഞാൻ നിങ്ങൾ‌ക്ക് ഒരു ഇ-മെയിൽ അയയ്ക്കാം എന്ന് പറഞ്ഞു. അത് പറഞ്ഞതിന് ശേഷം ഒരാഴ്ചയോളം യാതൊരു തരത്തിലുമുള്ള പ്രതികരണമുണ്ടായിരുന്നില്ല. ഞാൻ ഒന്നും പറഞ്ഞില്ല, പിന്നീട് ഞാൻ തന്നെ പറഞ്ഞു അത് കുഴപ്പമില്ല എന്ന്. അതിന് ശേഷമാണ് ഞാൻ ഓസ്കറിന് വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടത്. അതിന് ശേഷം എനിക്ക് ആ ഈ-മെയിൽ വന്നു. മെെക്കിൾ ജാക്സൺ നിങ്ങളെ കാണാൻ ആ​ഗ്രഹിക്കുന്നുവെന്നായിരുന്നു അത്. പക്ഷേ ഞാൻ പറഞ്ഞു എനിക്ക് അദ്ദേഹത്തെ കാണാൻ ആഗ്രഹമില്ല. ഞാൻ ഓസ്കർ നേടുകയാണ് എങ്കിൽ മാത്രം ഞാൻ അദ്ദേഹത്തെ കാണാം, അതല്ലാത്ത പക്ഷം ഞാൻ അദ്ദേഹത്തെ കാണാൻ ആ​ഗ്രഹിക്കുന്നില്ല എന്ന്. എനിക്ക് ഉറപ്പായിരുന്നു ഞാൻ ഓസ്കർ നേടുമെന്ന്. എനിക്ക് ഓസ്കർ ലഭിച്ചതിന്റെ പിറ്റേ ദിവസം ഞാൻ അദ്ദേഹത്തെ കാണാൻ പോയി. ലോസ് ഏഞ്ചലസിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ എന്റെ ഡ്രെെവർ എന്നെ കൊണ്ടു വിട്ടു. സമയം ഏകദേശം 6:30 ആയിരുന്നു, സൂര്യൻ അസ്തമിച്ചു തുടങ്ങിയിരുന്നു. കയ്യുറകൾ ധിരിച്ച ആരോ വന്ന് വാതിൽ തുറന്നു. എനിക്ക് രണ്ട് ഓസ്കാറുകൾ നേടിയ സന്തോഷം തോന്നി, ലോകത്തിന്റെ നെറുകയിൽ എത്തിയതുപോലെ, അദ്ദേഹത്തിന് എന്റെ സം​ഗീതം ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. 'ലോകസമാധാന'ത്തെക്കുറിച്ചും അദ്ദേഹത്തിൻ്റെ ഐതിഹാസികമായ നൃത്തച്ചുവടുകളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ കുട്ടികൾക്ക് പരിചയപ്പെടുത്തി. പക്ഷേ രാവും പകലും ജോലി ചെയ്തതിനാൽ ഞാൻ അന്ന് വളരെ ക്ഷീണിതനായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ഞാൻ കാത്തിരിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം അദ്ദേഹം എന്നോട് സംസരിച്ചു. ഞാൻ നൃത്തം ചെയ്യുമ്പോൾ‌ എന്റെ ഹൃദയം കൊണ്ടാണ് അത് ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അത് മറക്കാനാവത്ത അനുഭവമായിരുന്നു. ഞാൻ തിരിച്ച് വീട്ടിലേക്ക് പോയി, എന്തിരൻ സിനിമയുടെ പണിപ്പുരയിലായിരുന്നു ഞാൻ. ആ സമയം ഷങ്കർ സാർ എന്നോട് ചോദിച്ചു. നിങ്ങൾ മെെക്കിൾ ജാക്ക്സണെ കണ്ടല്ലേ? എന്നിട്ട് എന്താണ് നിങ്ങൾ ഒരുമിച്ച് ഒരു പാട്ട് ചെയ്യാത്തത് എന്ന്. അദ്ദേഹം തമിഴ് പാട്ട് പാടുമോ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. അങ്ങനെ ഞാൻ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം വന്നു, ഞങ്ങൾ സംസാരിച്ചു. നിങ്ങൾ എന്താണോ പറയുന്നത് അതുപോലെ തന്നെ നമുക്ക് ഒരുമിച്ച് ചെയ്യാം എന്ന് പറഞ്ഞു. ഞങ്ങൾ വീണ്ടും കണ്ടുമുട്ടി, പക്ഷേ നിർഭാഗ്യവശാൽ, 2009-ൽ അദ്ദേഹം അന്തരിച്ചു. ആ സമയത്ത് അദ്ദേഹം രോഗിയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in