'സിനിമ വിറ്റുതരാമെന്ന വ്യാജേന തട്ടിപ്പ്,ഒടിടി കച്ചവടത്തിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജിയോ സിനിമ';പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

'സിനിമ വിറ്റുതരാമെന്ന വ്യാജേന തട്ടിപ്പ്,ഒടിടി കച്ചവടത്തിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജിയോ സിനിമ';പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
Published on

ജിയോ സിനിമക്ക് വേണ്ടിയെന്ന വ്യാജേന ഒടിടി റൈറ്റ്സ് വാങ്ങാൻ നിർമാതാക്കളെ പല ഏജൻസികളും സമീപിക്കുകയുണ്ടായി. എന്നാൽ സിനിമകളുടെ കച്ചവടം നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ രേഖാമൂലം അറിയിച്ചതായി സെക്രട്ടറി ബി. രാകേഷ്. ഒരു പരാതി വന്ന സ്ഥിതിക്ക് എല്ലാ ഓടിടികാർക്കും ഞങ്ങൾ കത്ത് അയച്ചു. അപ്പോൾ അവർ, പ്രത്യേകിച്ചും ജിയോ പറഞ്ഞത്, അവർ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ്. അതിന്റെ അർത്ഥം അതൊരു ഫേക്ക് ആണെന്നാണ്. പൈസ നഷ്ട്ടപെട്ടു എന്ന് ഇതുവരെ ആരും ഞങ്ങൾക്ക് പരാതി എഴുതി സമർപ്പിച്ചിട്ടില്ല. ഒരു റിട്ടൺ കംപ്ലൈന്റ്റ് കിട്ടിയാൽ മാത്രമേ ഞങ്ങൾക്ക് നടപടി എടുക്കാൻ കഴിയു. പക്ഷെ ആ നിർമാതാക്കളുമായി വിളിച്ചു ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഈ വിഷയത്തെക്കുറിച്ച് ഗൗരവമായി ചർച്ച ചെയ്യുന്നുണ്ടെന്ന് ബി. രാകേഷ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ബി. രാകേഷ് പറഞ്ഞത് :

ജിയോ സിനിമക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഒടിടി റൈറ്റ്സ് വാങ്ങാൻ ചില നിർമാതാക്കളെ പല ഏജൻസികൾ സമീപിക്കുന്നുണ്ട്. അങ്ങനെ ഒരു പരാതി വന്ന സ്ഥിതിക്ക് എല്ലാ ഒടിടികാർക്കും ഞങ്ങൾ കത്ത് അയച്ചു. അപ്പോൾ അവർ, പ്രത്യേകിച്ചും ജിയോ പറഞ്ഞത്, അവർ പണം വാങ്ങാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ്. അതിന്റെ അർത്ഥം അതൊരു ഫേക്ക് ആണെന്നാണ്. പണം വാങ്ങാൻ ആരെയും ഏല്പിച്ചിട്ടില്ല എന്ന ജിയോയുടെ മെയിൽ വന്ന വിവരം ഞങ്ങൾ എല്ലാ മെമ്പേഴ്സിനെയും മീഡിയ വഴി അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ മൂന്നോ നാലോ കമ്പനികൾ ഉണ്ടെങ്കിലും മെയിൻ ആയി ഒരു കമ്പനിയുടെ പേരാണ് പറയുന്നത്. പൈസ നഷ്ട്ടപെട്ടു എന്ന് ഇതുവരെ ആരും എഴുതി സമർപ്പിച്ചിട്ടില്ല. ഒരു റിട്ടൺ കംപ്ലൈന്റ്റ് കിട്ടിയാൽ മാത്രമേ ഞങ്ങൾക്ക് നടപടി എടുക്കാൻ കഴിയു. പക്ഷെ ആ നിർമാതാക്കളുമായി വിളിച്ചു ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. ഉറപ്പായിട്ടും ഇങ്ങനെ നടക്കുന്നുണ്ടോ എന്ന് അറിയണമല്ലോ.

ജിയോ സിനിമ ഇതുവരെ ഒരു മലയാളം സിനിമയുടെ പോലും ഒ.ടി.ടി അവകാശം വാങ്ങിയിട്ടില്ല. മറ്റൊരു പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്ട്സ്റ്റാറുമായി കൈകോർക്കാൻ തീരുമാനിച്ചതോടെ സിനിമകൾ വാങ്ങാനുള്ള തീരുമാനം ജിയോ നിർത്തിവെച്ചതായാണ് വിവരം.

Related Stories

No stories found.
logo
The Cue
www.thecue.in