എന്റെ സിനിമകളിലെ ഫൈറ്റിന്റെ ബജറ്റാണ് 'നൈറ്റ് ഡ്രൈവി'ന്റെ ബജറ്റ്: വൈശാഖ്

എന്റെ സിനിമകളിലെ ഫൈറ്റിന്റെ ബജറ്റാണ് 'നൈറ്റ് ഡ്രൈവി'ന്റെ ബജറ്റ്: വൈശാഖ്
Published on

വൈശാഖ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം നൈറ്റ് ഡ്രൈവ് മാര്‍ച്ച് 11നാണ് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചെറിയ സിനിമ ആയതിനാല്‍ തന്നെ കഥയ്ക്ക് വളരെ പ്രാധാന്യമുള്ള സിനിമയാണ് നൈറ്റ് ഡ്രൈവ് എന്ന് സംവിധായകന്‍ വൈശാഖ് പറയുന്നു. സാധാരണ താന്‍ ചെയ്യുന്ന സിനിമകളുടെ ഫൈറ്റിന്റെ ബജറ്റാണ് ഈ ചിത്രത്തിന്റെ ബജറ്റ് എന്നും വൈശാഖ് ദ ക്യുവിനോട് പറഞ്ഞു.

30 ദിവസം കൊണ്ടാണ് നൈറ്റ് ഡ്രൈവ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. റോഷന്‍ മാത്യു, ഇന്ദ്രജിത്ത് സുകുമാരന്‍, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

വൈശാഖ് പറഞ്ഞത്

വലിയ സിനിമകള്‍ ചെയ്യുമ്പോള്‍ എന്റര്‍ട്ടെയിന്‍മെന്റ് പാക്ക് ചെയ്യാനായി നമുക്ക് ഒരുപാട് ടൂള്‍സ് കിട്ടും. ചെറിയ സിനിമകളിലേക്ക് മാറുമ്പോള്‍ തീര്‍ച്ചയായും കണ്ടന്റിനാണ് പ്രാധാന്യം. കണ്ടന്റ് നല്ലതാണെങ്കില്‍ മാത്രമെ സിനിമകള്‍ സര്‍വൈവ് ചെയ്യൂ. കൊവിഡ് സമയത്താണ് നൈറ്റ് ഡ്രൈവിന്റെ കഥ ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് കൊണ്ട് വരുന്നത്. അഭിലാഷ് വന്നത് ഒരു മാസ് സിനിമ ചെയ്യാമെന്ന് പറഞ്ഞാണ്. പക്ഷെ ഞാന്‍ ചെറിയ ത്രില്ലര്‍ കഥകള്‍ ഉണ്ടെങ്കില്‍ പറയാന്‍ പറഞ്ഞു.

അങ്ങനെ അവന്‍ ഒരു രാത്രി നടക്കുന്ന സംഭവത്തെ കുറിച്ച് പറഞ്ഞ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അങ്ങനെ സ്‌ക്രീന്‍ പ്ലേ വായിച്ചപ്പോള്‍ എനിക്ക് അതില്‍ ഭയങ്കര ക്യൂരിയോസ്റ്റി തോന്നി. ഒന്നാമത് ഞാന്‍ അത്തരം സിനിമകള്‍ ഇതുവരെ ചെയ്തിട്ടില്ല. 30 ദിവസം കൊണ്ടാണ് നൈറ്റ് ഡ്രൈവ് പൂര്‍ത്തിയാക്കിയത്. സാധാരണ ഞാന്‍ ചെയ്യുന്ന ഒരു സിനിമയുടെ ഫൈറ്റ് എടുക്കാനുള്ള ബജറ്റാണ് ഈ സിനിമയുടെ മൊത്തം ബജറ്റ്.

Related Stories

No stories found.
logo
The Cue
www.thecue.in