'അവളുടെ അനുഭവങ്ങളാണ് ഈ പുസ്തകം; സ്നേഹത്തോടെ ചാലു ചേട്ടൻ'; വിസ്മയെ അഭിനന്ദിച്ച് ദുൽഖർ സൽമാൻ

'അവളുടെ അനുഭവങ്ങളാണ് ഈ പുസ്തകം; സ്നേഹത്തോടെ ചാലു ചേട്ടൻ'; വിസ്മയെ അഭിനന്ദിച്ച് ദുൽഖർ സൽമാൻ
Published on

മോഹൻലാലിന്റെ മകൾ വിസ്മയുടെ 'ഗ്രേയ്ൻസ് ഓഫ് സ്റ്റാർ ഡസ്റ്റ്' എന്ന പുസ്തകത്തെക്കുറിച്ച് നടൻ ദുൽഖർ സൽമാൻ. മായ എന്ന് താൻ വിളിക്കുന്ന വിസ്മയ മോഹൻലാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ പാത തിരഞ്ഞെടുത്തതിൽ സന്തോഷിക്കുവെന്നും അവളുടെ ചിന്തകളും അനുഭവങ്ങളും പകർത്തിയ ഈ പുസ്തകം വായനക്കാർക്ക് മനോഹരമായ ഉൾക്കാഴ്ച നൽകുമെന്നും ദുൽഖർ പറഞ്ഞു. വിസ്മയുടെ പിറന്നാൾ ദിനത്തെക്കുറിച്ചുള്ള ഓർമ്മയും ദുൽഖർ പങ്കുവെച്ചു.

ദുൽഖർ സൽമാന്റെ കുറിപ്പ്

ചെന്നൈയിലെ താജ് കോരമണ്ഡൽ ഹോട്ടലിലെ മായയുടെ ഒന്നാം പിറന്നാൾ ദിവസം. അവളുടെ അച്ഛനും അമ്മയും അവൾക്കായി ഒരു ഗ്രാൻഡ് പാർട്ടി തന്നെയായിരുന്നു ഒരുക്കിയിരുന്നത്. ഒരു സ്വർണ്ണ നിറത്തിലുള്ള കുപ്പായമായിരുന്നു അവൾ ധരിച്ചിരുന്നത്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ ഒരു വയസ്സുള്ള കുഞ്ഞു വാവയായിരുന്നു അവൾ. എന്നാൽ രാത്രി ആയപ്പോൾ പിറന്നാൾ കുട്ടിയയെ കാണാനില്ലാതെയായി. അവൾ ഉറങ്ങി പോയതായി അവളുടെ 'അമ്മ പറഞ്ഞു. പിറന്നാൾ കുട്ടി നേരത്തെ ഉറങ്ങിപ്പോയ ആ പിറന്നാൾ ദിനം ഞാൻ എപ്പോഴും ഓർക്കും.

ഇന്ന് നമ്മളെല്ലാവരും വളർന്നു. അവളുടെ പാത അവൾ സ്വയം തെരഞ്ഞെടുത്തു. വളരെ ചെറിയ പ്രായത്തിൽ തന്നെ അവളുടെ എഴുത്തുകളും കവിതകളും പ്രസിദ്ധീകരിച്ചിരിക്കുന്നു. അവളുടെ ചിന്തകളും, വരയും, ഡൂഡിലുകളും ഇനിയും ഒരുപാട് വർഷം മുന്നോട്ടു പോകട്ടെ. അവളുടെ ചിന്തകളെയും ജീവിതാനുഭവങ്ങളെയും കുറിച്ചുള്ള മനോഹരമായ ഉൾക്കാഴ്ചകൾ ഈ പുസ്തകം വായനക്കാർക്ക് നൽകും. ഈ പുസ്തകത്തിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വരികൾ ഞാൻ എവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു. നിന്റെ പ്രിയപ്പെട്ടവർ നിന്നെക്കുറിച്ച് ഓർത്തു അഭിമാനിക്കുന്നു

സ്നേഹത്തോടെ ചാലു ചേട്ടൻ

നിന്റെ പുസ്തകത്തിന്റെ വിജയാഹ്ലാദ നിമിഷത്തിൽ നീ ഉറങ്ങിപ്പോകരുത്

വിസ്മയയാണ് പുസ്തകം ദുൽഖർ സൽമാന് അയച്ചുകൊടുത്തത്. 'എന്റെ പ്രിയപ്പെട്ട. ചാലു ചേട്ടൻ ഈ പുസ്തകം വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ വിസ്മയ' എന്ന പേജും ദുൽഖർ പങ്കുവെച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in