പൃഥ്വിരാജിനെതിരെ ഭീഷണി മുഴക്കിയത് പുറത്താക്കിയ നേതാവ്, വി.എച്ച്.പിക്ക് ബന്ധമില്ലെന്ന് വിജി തമ്പി

പൃഥ്വിരാജിനെതിരെ ഭീഷണി  മുഴക്കിയത് പുറത്താക്കിയ നേതാവ്, വി.എച്ച്.പിക്ക് ബന്ധമില്ലെന്ന് വിജി തമ്പി
Published on

ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രവുമാി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരെ വിശ്വ ഹിന്ദു പരിഷിത്തിന്റെ ഭീഷണിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി. നടനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിയുമായി വിശ്വ ഹിന്ദു പരിഷത്തിന് ബന്ധമില്ലെന്ന് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരനും അറിയിച്ചു.

വി.എച്ച്.പിയുടെ മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥാണ് പൃഥ്വിരാജിനെതിരെ ഭീഷണി മുഴക്കി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്. എന്നാല്‍ പ്രതീഷ് വിശ്വനാഥ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി.എച്ച്.പിയില്‍ നിന്നും പുറത്താക്കപ്പെട്ടതാണെന്നും അയാളുമായി വിശ്വഹിന്ദു പരിഷത്തിന് ബന്ധമില്ലെന്നും സംഘടന വ്യക്തമാക്കി.

ഒരു സിനിമ ജനിക്കുന്നതിന് മുമ്പ് അതിന്റെ ജാതകം എഴുതാന്‍ അത്ര ബുദ്ധിയില്ലാത്തവരല്ല വിശ്വഹിന്ദു പരിഷത്തിലുള്ളത്. എന്തു സിനിമയാണെങ്കിലും അത് റിലീസ് ചെയ്യട്ടെയെന്നാണ് തങ്ങളുടെ നിലപാട്. സിനിമ വന്നതിന് ശേഷം അതില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ആ സമയത്ത് സംഘടനയുടെ പ്രതികരണം ഉണ്ടാകും. അതല്ലാതെ നിലവിലെ വിവാദവുമായി വിശ്വഹിന്ദു പരിഷത്തിന് യാതൊരു വിധ ബന്ധവുമില്ലെന്നും അനാവശ്യമായി വിശ്വ ഹിന്ദു പരിഷത്തിനെ ഇതിലേക്ക് വലിച്ചിഴച്ചത് പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസിന് പിന്നാലെയാണ് വിവാദത്തിന് തുടക്കമിട്ടത്. 'മലയാള സിനിമാക്കാര്‍ക്ക് ദിശ ബോധം ഉണ്ടാക്കാന്‍ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി. ജയ് ശ്രീകൃഷ്ണ', എന്നായിരുന്നു പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്.

വിവാദത്തെ തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ ദാസ് ദ ക്യുവിനോട് പ്രതികരിച്ചിരുന്നു. 'ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമ കൊണ്ട് വിശ്വാസികള്‍ക്കോ, അല്ലെങ്കില്‍ അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കോ ഒന്നും ഒരു രീതിയിലും ഉള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല. അത് മാത്രമല്ല, ഒരിക്കലെങ്കിലും ഗുരുവായൂര്‍ അമ്പലത്തില്‍ പോയവര്‍ക്കും അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടും. അല്ലാതെ ഈ സിനിമയില്‍ മറ്റൊരു രാഷ്ട്രീയവും പറയുന്നില്ല. നഖക്ഷതങ്ങള്‍, നന്ദനം, ഗുരുവായൂര്‍ കേശവന്‍ തുടങ്ങിയ സിനിമകളില്‍ കണ്ടത് പോലെ ഗുരുവായൂരിന്റെ പശ്ചാത്തലത്തില്‍ ഉള്ള ഒരു സിനിമയാണിത്', എന്നായിരുന്നു വിപിന്‍ ദാസിന്റെ പ്രതികരണം.

പൃഥ്വിരാജിനെതിരെ ഭീഷണി  മുഴക്കിയത് പുറത്താക്കിയ നേതാവ്, വി.എച്ച്.പിക്ക് ബന്ധമില്ലെന്ന് വിജി തമ്പി
'വിശ്വാസികള്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാകില്ല'; ഗുരുവായൂര്‍ പോയിട്ടുള്ളവര്‍ക്ക് സിനിമ ഇഷ്ടപ്പെടുമെന്ന് വിപിന്‍ ദാസ്

ഗുരുവായൂരമ്പല നടയില്‍' എന്ന സിനിമ പ്രഖ്യാപിച്ചതിന്റെ പേരില്‍ പൃഥ്വിരാജിനെതിരെ ഭീഷണി ഉയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് നിര്‍മ്മാതാവ് സന്ദീപ് സേനനും അഭിപ്രായപ്പെട്ടു. 'ഒരു പോസ്റ്റര്‍ കണ്ട് സിനിമയെ മുന്‍വിധിയോടെ സമീപിക്കുന്നതും അഭിനയിക്കുന്ന നടനെതിരെ ഭീഷണി മുഴക്കുന്നതും അനുവദിക്കാനാകില്ല. ഏത് സിനിമ ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആ നടന്റേതാണ്', എന്നാണ് സന്ദീപ് സേനന്‍ പറഞ്ഞത്.

പൃഥ്വിരാജിനെതിരെ ഭീഷണി  മുഴക്കിയത് പുറത്താക്കിയ നേതാവ്, വി.എച്ച്.പിക്ക് ബന്ധമില്ലെന്ന് വിജി തമ്പി
'മലയാളസിനിമ ധ്രുവീകരിക്കാനുള്ള നീക്കം അനുവദിക്കില്ല'; പൃഥ്വിരാജിനെതിരെയുള്ള ഭീഷണി മുഖവിലക്കെടുക്കുന്നില്ലെന്ന് സന്ദീപ് സേനന്‍

Related Stories

No stories found.
logo
The Cue
www.thecue.in