സാധാരണക്കാരന്റെ ജീവിതം പറയുന്ന ചിത്രം; 'വിശേഷം' നാളെ മുതൽ തിയറ്ററുകളിൽ

സാധാരണക്കാരന്റെ ജീവിതം പറയുന്ന ചിത്രം; 'വിശേഷം' നാളെ മുതൽ തിയറ്ററുകളിൽ
Published on

സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും മുഖ്യവേഷങ്ങളിലെത്തുന്ന ഫാമിലി കോമഡി - ഡ്രാമ ചിത്രം വിശേഷം നാളെ തിയറ്ററുകളിലെത്തുന്നു. സ്റ്റെപ്പ്2ഫിലിംസിന്റെ ബാനറിൽ അനി സൂരജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'പൊടിമീശ മുളയ്ക്കണ കാലം' ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനാകുന്ന ചിത്രമാണ് 'വിശേഷം'. ചിത്രത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്.

പുനർവിവാഹിതയാകുന്ന സജിതയുടെയും ഷിജുവിൻ്റെയും കഥയാണ് 'വിശേഷ'ത്തിന്റെ പശ്ചാത്തലം. ദൈനംദിന സങ്കീർണ്ണതകൾ, രസകരമായി അവതരിപ്പിക്കുന്ന 'വിശേഷം' നവ്യവും ഹൃദ്യവുമായ ചിത്രമായിരിക്കുമെന്നാണ് മുൻപേ പുറത്തുവിട്ട ട്രെയിലർ നൽകുന്ന സൂചന. നിലവിലെ നായകസങ്കല്പങ്ങളെ പുനർനിർവചിക്കുന്ന ഷിജു ഭക്തൻ എന്ന കഥാപാത്രം വൈകിയ, രണ്ടാം വിവാഹം ഉൾപ്പെടെയുള്ള ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ചിത്രത്തിൽ സജിത എന്ന കഥാപാത്രത്തെയാണ് ചിന്നു ചാന്ദ്നി അവതരിപ്പിക്കുന്നത്. ഷിജു എന്ന കഥാപാത്രത്തെയാണ് ആനന്ദ് മധുസൂദനൻ അവതരിപ്പിക്കുന്നത്.

സംവിധായകൻ സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ്2ഫിലിംസിൻ്റെ ആദ്യ ചിത്രം കൂടിയാണ് ഇത്. ആൽബർട്ട് പോളും, കുര്യൻ സി. മാത്യുവുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന 'വിശേഷ'ത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാളവിക വി.എൻ. ആണ്. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാലാ പാർവതി, ഷൈനി സാറ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, അമൃത, ആൻ സലീം എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളും 'വിശേഷ'ത്തിലുണ്ട്. ചിത്രത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്.

ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ അരുൺ രാമവർമ്മയും, സൗണ്ട് റെക്കോഡിങ് റെൻസൺ തോമസും, സൗണ്ട് മിക്സിംഗ് ഡാൻ ജോസും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ മഞ്ജുഷ രാധാകൃഷ്ണനും കലാസംവിധാനം അനീഷ് ഗോപാലും ഡി.ഐ. അഞ്ജന സാഗറുമാണ് (കായ്). ചമയം സുബ്രഹ്മണ്യൻ മാഞ്ഞാലി, പ്രൊഡക്ഷൻ കൺട്രോളർ ഇഖ്ബാൽ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹസൻ ഹസരത്ത് എച്ച്. നിശ്ചല ഛായഗ്രഹണം കൃഷ്ണകുമാർ അളഗപ്പനും, പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപ്പസും നിർവഹിക്കുന്നു. ട്രെയിലർ എഡിറ്റ് ചെയ്തത് ജോസഫ് ജെയിംസും നെബിൻ സെബാസ്റ്റ്യനും ചേർന്നാണ്.

Related Stories

No stories found.
logo
The Cue
www.thecue.in