'ഞങ്ങളുടെ ഡാര്‍ക്ക് പടത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച ഡാര്‍ക്ക് മലയാളികള്‍ക്ക് നന്ദി'; വിനീത് ശ്രീനിവാസന്‍

Mukundan Unni Associates
Mukundan Unni Associates Mukundan Unni Associates
Published on

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. 'ഞങ്ങളുടെ ഡാര്‍ക്ക് പടത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഡാര്‍ക്ക് മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി' എന്നാണ് വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നവംബര്‍ 11നാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് തിയേറ്ററില്‍ റിലീസ് ചെയ്തത്. നവാഗതനായ അഭിനവ് സുന്ദര്‍ നായകാണ് ചിത്രത്തിന്റെ സംവിധായകന്‍.

റിലീസിന് പിന്നാലെ ചിത്രത്തെ കുറിച്ചും വിനീത് ശ്രീനിവാസന്റെ പ്രകടനത്തെ കുറിച്ചും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മുകുന്ദന്‍ ഉണ്ണി എന്ന വക്കീലിനെയാണ് വിനീത് അവതരിപ്പിച്ചിരിക്കുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്.

'മുകുന്ദനുണ്ണി അസോസിയേറ്റ്സിലെ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ കഥാപാത്രം എന്തായിരിക്കണം, കാരക്ടര്‍ എങ്ങനെ പെരുമാറണം എന്നതില്‍ അഭിനവിന് കൃത്യമായ ആലോചനയുണ്ടായിരുന്നു. ഞാന്‍ സംസാരിക്കുന്നത് പോലെയോ ഇടപെടുന്നത് പോലെയോ ആവരുതെന്ന നിര്‍ബന്ധമാണ് ഷൂട്ടിംഗ് തുടക്കം മുതല്‍ അഭിനവ് നിഷ്‌കര്‍ഷിച്ചത്. ഇന്നതാണ് മുകുന്ദനുണ്ണി എന്ന് അറിഞ്ഞ ശേഷം ആളുകള്‍ തിയറ്ററില്‍ വരണമെന്ന ആഗ്രഹത്തിലായിരുന്നു അഭിനവ് കാരക്ടറിന്റെ പേരില്‍ പ്രൊഫൈല്‍ ഒക്കെ തുടങ്ങിയത്. മുകുന്ദനുണ്ണി എഡിറ്റ് ചെയ്ത ട്രെയിലര്‍ വരെ ഇറക്കിയത് അങ്ങനെയാണ്', എന്നാണ് വിനീത് മുകുന്ദന്‍ ഉണ്ണിയെ കുറിച്ച് പറഞ്ഞത്.

വിമല്‍ ഗോപാലകൃഷ്ണന്‍, അഭിനവ് സുന്ദര്‍ നായക്ക് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി അഭിനവ് സുന്ദര്‍ നായക്ക് സംവിധാനം ചെയ്ത ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്'. സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, സലിം കുമാര്‍, ആര്‍ഷ ചാന്ദിനി ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Related Stories

No stories found.
logo
The Cue
www.thecue.in