കണ്ണൂർ സ്ക്വാഡിന് അഭിനന്ദനങ്ങളുമായി വിനീത് ശ്രീനിവാസനും കല്യാണി പ്രിയദർശനും. കണ്ണൂർ സ്ക്വാഡ് എന്തൊരു സിനിമയാണ് എന്നും മമ്മൂട്ടി അങ്കിൾ, നിങ്ങളുടെ പെർഫോൻസിനെപ്പറ്റി പറയാൻ എനിക്ക് വാക്കുകളില്ലെന്നും നിങ്ങൾ ആശ്ചര്യപ്പെടുത്തിയും പ്രചോദിപ്പിച്ചും തുടരുകയാണെന്നും വിനീത് ശ്രീനിവാസൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ പറഞ്ഞു. കണ്ണൂർ സ്ക്വാഡ് പൊളി പടം എന്നാണ് കല്യാണി പ്രിയദർശൻ തന്റെ ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. മമ്മൂട്ടിയെ നായകനാക്കി, ഛായാഗ്രാഹകൻ റോബി വർഗീസ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രതികളെ അന്വേഷിച്ച് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മമ്മൂട്ടി കമ്പനിയെ ഇത്രയും നിലവാരമുള്ള സിനിമകൾ നിർമ്മിക്കുന്ന ബ്രാൻഡാക്കി മാറ്റിയ രീതിയെക്കുറിച്ചും പറയാൻ എനിക്ക് വാക്കുകളില്ലെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്.
വിനീത് ശ്രീനിവാസന്റെ പോസ്റ്റ്:
കണ്ണൂർ സ്ക്വാഡ്! എന്തൊരു സിനിമ! മമ്മൂട്ടി അങ്കിൾ, നിങ്ങൾ ഞങ്ങളെ ആശ്ചര്യപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഒരു അഭിനേതാവെന്ന നിലയിലെ പ്രകടനത്തെക്കുറിച്ചും, അടുത്ത കാലാത്തായി നിങ്ങൾ നടത്തുന്ന മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മമ്മൂട്ടി കമ്പനിയെ ഇത്രയും നിലവാരമുള്ള സിനിമകൾ നിർമ്മിക്കുന്ന ബ്രാൻഡാക്കി മാറ്റിയ രീതിയെക്കുറിച്ചും പറയാൻ എനിക്ക് വാക്കുകളില്ല! റോബി, റോണി ചേട്ടാ.. നമ്മുടെ ജീവിതത്തിലെ ഏറ്റവും മികച്ച പാതയിലൂടെ നമ്മൾ കടന്നു പോയിട്ടുണ്ട്, നിങ്ങൾ രണ്ടും ഒരുമിച്ച് ഇങ്ങനെ ഒരു സിനിമയെടുത്തതിൽ എനിക്ക് വലിയ സന്തോഷമുണ്ട്., പ്രിയപ്പെട്ട സുഷിൻ, ഞാൻ ഫോണിലൂടെ നിങ്ങളോട് പറഞ്ഞത് പോലെ, നിങ്ങളാണ് മലയാള സിനിമയുടെ യഥാർത്ഥ സാമൂഹിക പ്രവർത്തകൻ! അർജുൻ രാധകൃഷ്ണൻ. നിങ്ങൾ മികച്ചതായിരുന്നു. ഡിയർ ഫ്രണ്ടിൽ എനിക്ക് താങ്കളെ ഇഷ്ടപ്പെട്ടിരുന്നു, അതേ ആള് തന്നെയാണ് ഈ സിനിയിൽ അഭിനയിച്ചിരിക്കുന്നത് മനസ്സിലാക്കാൻ കഴിയുന്നില്ല, ദീലക് പറമ്പോൾ നീ ഇനിമുതൽ അണ്ടർറേറ്റഡല്ല, ബാക്കിയെല്ലാവർക്കും അഭിന്ദനങ്ങൾ, ചിത്രത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.
എ എസ് ഐ ജോർജ് മാർട്ടിൻ എന്ന പോലീസുകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രതികളെ അന്വേഷിച്ച് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്, ശബരീഷ്, എന്നിവരാണ് സ്ക്വാഡ് മെമ്പേഴ്സായെത്തുന്നത്. മമ്മൂട്ടി ചിത്രങ്ങളായ 'ദി ഗ്രേറ്റ് ഫാദര്‍', 'പുതിയ നിയമം' തുടങ്ങിയവയുടെ ഛായാഗ്രാകനായിരുന്നു റോബി വര്‍ഗീസ് രാജ്. റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് സിനിമക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സണ്ണി വെയ്ൻ , വിജയരാഘവൻ, കിഷോർ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്.