'ബാഹുബലി'ക്ക് ശേഷമാണ് പ്രഭാസിന് സൂപ്പര്‍താരപദവി, സിജുവിന്റെ കരിയര്‍ മാറ്റിയെഴുതും 'പത്തൊമ്പതാം നൂറ്റാണ്ട്'

'ബാഹുബലി'ക്ക് ശേഷമാണ് പ്രഭാസിന് സൂപ്പര്‍താരപദവി, സിജുവിന്റെ കരിയര്‍ മാറ്റിയെഴുതും 'പത്തൊമ്പതാം നൂറ്റാണ്ട്'
Published on

പത്തൊമ്പതാം നൂറ്റാണ്ട് എന്ന പിരിഡ് ഡ്രാമ സിജു വില്‍സന്റെ കരിയര്‍ മാറ്റിയെഴുതുമെന്ന് സംവിധായകന്‍ വിനയന്‍. ''പുതുമുഖങ്ങളായ ഒത്തിരി താരങ്ങളെ അവതരിപ്പിച്ചിട്ടുള്ള ആളാണ് ഞാന്‍. ഒരു പതിനേഴ് വര്‍ഷം മുമ്പ് സത്യം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന് ഒരു ആക്ഷന്‍ ഹീറോ പരിവേഷം ഞാന്‍ നല്‍കുന്നത്. സിജു എന്നെ വന്ന് കാണുകയും സിജുവിനോട് സംസാരിച്ചപ്പോള്‍ ഈ വേഷത്തിനായി അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥതയും കഠിനാധ്വാനവുമൊക്കെ തിരിച്ചറിഞ്ഞപ്പോള്‍ ആറേഴ് മാസത്തോളമെടുത്ത് മെയ്‌ക്കോവറും മറ്റും ചെയ്തു. പിന്നീട് രണ്ട് മാസം കഴിഞ്ഞാണ് ചിത്രീകരണം ആരംഭിക്കുന്നത്.

ബാഹുബലി എന്ന ചിത്രം വന്ന ശേഷമാണ് പ്രഭാസിന് സൂപ്പര്‍താര പരിവേഷം കൈവരുന്നത്. അതുപോലെ തന്നെ ഈ ചിത്രം സിജുവിന്റെ കരിയര്‍ മാറ്റി എഴുതും. എനിക്കുറപ്പാണ് ഞാന്‍ കൊണ്ടുവന്ന, വലിയ താരനിരയിലേക്ക് ഉയര്‍ന്ന മറ്റാരേക്കാളും മുകളിലാകും സിജു എന്ന ഉത്തമവിശ്വാസം എനിക്കുണ്ട്.'' വിനയന്‍ പറയുന്നു. മാതൃഭൂമി ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട് കഴിഞ്ഞാല്‍ മോഹന്‍ലാല്‍ സിനിമയുടെ എഴുത്തിലേക്ക് കടക്കുമെന്നും വിനയന്‍. വന്‍ താരനിരക്കൊപ്പമാണ് വിനയന്‍ പത്തൊമ്പതാം നൂറ്റാണ്ട് സംവിധാനം ചെയ്യുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നവോത്ഥാന നായകനെയാണ് സിജു വില്‍സന്‍ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, അശ്വിന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ക്യഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്പടികം ജോര്‍ജ്,സുനില്‍ സുഗത, ചേര്‍ത്തല ജയന്‍,കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വികെ ബൈജു. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്‍, സലിം ബാവ, ജയകുമാര്‍(തട്ടീം മുട്ടീം), നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കയാദു, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്,ശരണ്യ ആനന്ദ് തുടങ്ങിയ താരങ്ങളുടെ പേരുകളാണ് പുറത്തുവിട്ടിരിക്കന്നത്. ഇവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ നടന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in