ശ്രദ്ധിച്ച് കേട്ടാൽ മാത്രം മനസ്സിലാകുന്ന പ്രണയ​ഗാനം, ബോ​ഗയ്ൻ വില്ലയിലെ 'സ്തുതി' മുൻകാല മാതൃകകളില്ലാത്ത ​ഗാനമെന്ന് വിനായക് ശശികുമാർ

ശ്രദ്ധിച്ച് കേട്ടാൽ മാത്രം മനസ്സിലാകുന്ന പ്രണയ​ഗാനം, ബോ​ഗയ്ൻ വില്ലയിലെ 'സ്തുതി' മുൻകാല മാതൃകകളില്ലാത്ത ​ഗാനമെന്ന് വിനായക് ശശികുമാർ
Published on

ശ്രദ്ധിച്ച് കേട്ടാൽ മാത്രം മനസ്സിലാകുന്ന പ്രണയ​ഗാനമാണ് ബോ​ഗയ്ൻ വില്ല എന്ന ചിത്രത്തിലെ സ്തുതി എന്ന ​ഗാനമെന്ന് ​ഗാനരചയിതാവ് വിനായക് ശശികുമാർ. സാധാരണ ​തരത്തിലെ പ്രണയ ​ഗാനങ്ങളുടെ അവതരണമല്ല സ്തുതി എന്ന ​ഗാനത്തിന് വേണ്ടി സ്വീകരിച്ചിരിക്കുന്നത് എന്നും അതൊരു പരീക്ഷണ ​ഗാനമാണെന്നും വിനായക് ശശികുമാർ പറഞ്ഞു. ഈ ​ഗാനത്തിന്റെ രചനയ്ക്ക് മുൻകാല മാതൃകകളൊന്നും ഉണ്ടായിരുന്നില്ല എന്നും ആ പുതുമ ​ഗാനത്തിനുണ്ടെന്നും വിനായക് ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു

ശ്രദ്ധിച്ച് കേട്ടാൽ മാത്രം മനസ്സിലാകുന്ന പ്രണയ​ഗാനം, ബോ​ഗയ്ൻ വില്ലയിലെ 'സ്തുതി' മുൻകാല മാതൃകകളില്ലാത്ത ​ഗാനമെന്ന് വിനായക് ശശികുമാർ
'സെമിത്തേരിയോ വസ്ത്രമോ കണ്ടല്ല പാട്ടിനെ വിലയിരുത്തേണ്ടത്, സ്തുതി പറയുന്നത് പ്രണയത്തിനാണ് സാത്താനല്ല'; വിനായക് ശശികുമാർ

വിനായക് ശശികുമാർ പറഞ്ഞത്:

ഗാനത്തെക്കുെറിച്ച് പോസിറ്റീവ് പറയുന്നവരാണ് കൂടുതലും. ഇത്തരത്തിൽ ഒരു ആരോപണം വന്നത് കൊണ്ട് അത് തലക്കെട്ടായി മാറി എന്നത് മാത്രമാണ്. വളരെ മികച്ചൊരു നടിയാണ് ജ്യോതിർമയി. അവരുടെ ഒരു കം ബാക്ക് കൂടിയാണ് ഈ സിനിമ. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ , വീണ തുടങ്ങി നിവരവധി മികച്ച ആർട്ടിസ്റ്റുകളാണ് ഈ സിനിമയിൽ ഒത്തു ചേരുന്നത്. അമൽ നീരദിന്റെ വരത്തനും ഭീഷ്മ പർവ്വവുമൊക്കെ പ്രേക്ഷകർ വലിയ തരത്തിൽ ശ്രദ്ധിച്ച സിനിമകളാണ്. അദ്ദേഹത്തിന്റെ അടുത്ത സിനിമ എന്ന തരത്തിൽ ബോ​ഗയ്ൻ വില്ലയ്ക്കും ഏറെ പ്രതീക്ഷകളുണ്ട്. ഈ പാട്ട് എന്നത് ആവേശത്തിലെയോ ഭീഷ്മ പർവ്വത്തിലെയോ പോലെ ഇറങ്ങുന്ന ഉടനെ പോസ്റ്റീവ് അഭിപ്രായങ്ങൾ മാത്രമേ വരൂ എന്ന പ്രതീക്ഷയിൽ ചെയ്തതല്ല. സാധാരണ രീതിയിൽ ചെയ്ത ഒരു പാട്ടല്ല സ്തുതി. വരികൾ ശ്രദ്ധിച്ച് കേട്ടാൽ മാത്രമേ ഇതൊരു പ്രണയ ​ഗാനമാണ് എന്ന് പ്രേക്ഷകന് മനസ്സിലാവുകയുള്ളൂ. ഒരു പ്രണയ​ഗാനത്തിന്റെ അവതരണമല്ല ഈ ​ഗാനത്തിന്റേത്. സ്തുതിയിൽ സ്നേഹത്താൽ കൊന്ന് തരാനായി ചുണ്ടാകും തോക്കിൽ നിന്ന് ഉണ്ടയുതിർക്കാം എന്നാണ് എഴുതിയിരിക്കുന്നത്. നിനക്ക് ഞാൻ ഒരു ഉമ്മ തരാം എന്നാണ് അതിന്റെ ശരിക്കുമുള്ള അർത്ഥം. അത്തരത്തിൽ ഒരു പരീക്ഷണ ​ഗാനമാണ് ഇത്, ഈ പാട്ടിന് ഒരു മുൻകാല മാതൃകയുണ്ടായിരുന്നില്ല. അത്തരത്തിൽ ഒരു പുതിയ പ്രൊഡക്ട് നമ്മൾ പ്രേക്ഷകരിലേക്ക് കൊണ്ടു വരുമ്പോൾ ആ പുതുമ കൊണ്ട് തന്നെ കേൾവിക്കാരന് അത് ഇഷ്ടപ്പെടാൻ ഒന്നിലധികം തവണ തന്നെ കേൾക്കേണ്ടി വരും. അത് പ്രതീക്ഷിച്ച് തന്നെയാണ് ഇത് ചെയ്തത്. പക്ഷേ ​ഗാനം പുറത്തു വന്നപ്പോൾ തന്നെ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. ഒന്നിലധികം തവണ കേട്ടതിന് ശേഷം പോസ്റ്റീവ് റെസ്പോൺസ് പറഞ്ഞവരും ആ കൂട്ടത്തിലുണ്ട്. അതിൽ സന്തോഷമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in