മാസ് വരവിന് ഡബിൾ മോഹനൻ, വിലായത്ത് ബുദ്ധ അവസാന ഷെഡ്യൂളിൽ പൃഥ്വിരാജ്

മാസ് വരവിന് ഡബിൾ മോഹനൻ, വിലായത്ത് ബുദ്ധ അവസാന ഷെഡ്യൂളിൽ പൃഥ്വിരാജ്
Published on

ഡബിൾ മോഹനൻ എന്ന ചന്ദനകടത്തുകാരനായി പൃഥ്വിരാജ് സുകുമാരൻ എത്തുന്ന വിലായത്ത് ബുദ്ധ ഫൈനൽ ഷെഡ്യൂളിലേക്ക്. എമ്പുരാന് മുമ്പ് പൃഥ്വിരാജിന്റേതായി സ്ക്രീനിലെത്തുന്ന മാസ് ആക്ഷൻ കഥാപാത്രമാണ് വിലായത്ത് ബുദ്ധയിലെ ഡബിൾ മോഹനൻ. അക്ഷയ്കുമാറിനൊപ്പമുള്ള ബോളിവുഡ് ചിത്രം ബഡേ മിയാൻ ഛോട്ടേ മിയാൻ, പ്രശാന്ത് നീൽ കെജിഎഫിന് ശേഷം സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാർ എന്നിവയുടെ ഷെഡ്യൂളുകൾ പൂർത്തിയാക്കിയാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയുടെ മറയൂർ ലൊക്കേഷനിൽ ജോയിൻ ചെയ്യുന്നത്. എമ്പുരാന് വേണ്ടി ഇന്ത്യക്കകത്തും വിദേശത്തുമുള്ള ലൊക്കേഷൻ ഹണ്ടിം​ഗിലായിരുന്നു മേയ് അവസാന വാരം പൃഥ്വിരാജ്. സച്ചി, പൃഥ്വിരാജ് എന്നിവർക്കൊപ്പം സഹസംവിധായകനായിരുന്ന ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മിക്കുന്നത്. കാന്താര, 77 7 ചാർലി എന്നീ വമ്പൻ ഹിറ്റുകളുടെ ഛായാ​ഗ്രാഹകനായിരുന്ന അരവിന്ദ് കശ്യപാണ് ക്യാമറ.

ഏറ്റവും മൂല്യമുള്ള ചന്ദനമരത്തിനായി ​ഗുരുവും ശിഷ്യനുമിടയിലുണ്ടാകുന്ന ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രം. ഇതേ പേരിലുള്ള ജി ആർ ഇന്ദു​ഗോപന്റെ കൃതിയാണ് സിനിമയാകുന്നത്. അനുമോഹൻ, ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ രാജശ്രീ നായർ എന്നിവർക്കൊപ്പം ടി.ജെ. അരുണാചലം എന്ന ഇതരഭാഷാ താരവും ചിത്രത്തിൽ പ്രധാന വേഷമണിയുന്നു. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്.

സംഗീതം - ജേക്ക്സ് ബിജോയ്. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ബം​ഗ്ലാൻ. മേക്കപ്പ്-മനുമോഹൻ, കോസ്റ്റ്യും ഡിസൈൻ - സുജിത് സുധാകരൻ. പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -സംഗീത് സേനൻ, ലൈൻ പ്രൊഡ്യൂസർ, - രലു സുഭാഷ് ചന്ദ്രൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - മൺസൂർ റഷീദ്, വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്. സഹസംവിധാനം - ആദിത്യൻ മാധവ്, ജിഷ്ണു വേണുഗോപാൽ.അർജുൻ.എ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്സ്- രാജേഷ് മേനോൻ ,നോബിൾ ജേക്കബ്. പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്. ഈ കുര്യൻ.

അയ്യപ്പനും കോശിയും എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ കൂടിയാണ് വിലായത്ത് ബുദ്ധ. സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ പൃഥ്വിയുടെ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് വിലായത്ത് ബുദ്ധയുടെ സംവിധാനം. ജയന്‍ നമ്പ്യാരുടെ ആദ്യ സംവിധാന സംരംഭവുമാണ് വിലായത്ത് ബുദ്ധ.

Related Stories

No stories found.
logo
The Cue
www.thecue.in