വിക്രം വേദ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു. യുഎഇയിലാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തില്‍ ഹൃതിക്ക് റോഷന്‍, സെയ്ഫ് അലി ഖാന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. നിലവില്‍ ഹൃതിക്കിന്റെ ഭാഗം മാത്രമാണ് ചിത്രീകരിക്കുന്നത്. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹൃതിക്കും സെയ്ഫും ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. 2002ല്‍ പുറത്തിറങ്ങിയ 'നാ തും ജാനോ നാ ഹം' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
2017ല്‍ റിലീസ് ചെയ്ത വിജയ് സേതുപതി, മാധവന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ വിക്രം വേദ വന്‍വിജയമായിരുന്നു. തമിഴ് പതിപ്പിന്റെ സംവിധായകരായ പുഷ്‌കര്‍-ഗായത്രി ടീം തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്‌സിന്റെ ബാനറില്‍ നീരജ് പാണ്ഡേയാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിലൈന്‍സ് എന്റര്‍ട്ടെയിന്‍മെന്റും വൈനോട്ട് സ്റ്റുഡിയോയും നിര്‍മ്മാണ പങ്കാളികളാണ്.
തുടക്കത്തില്‍ ആമിര്‍ ഖാന്‍ വിജയ് സേതുപതി ചെയ്ത റോളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീടാണ് ഹൃതിക് റോഷന്‍ ചിത്രത്തിലേക്ക് വരുന്നത്. സെയ്ഫ് അലിഖാനാണ് മാധവന്‍ അവതരിപ്പിച്ച പൊലീസ് വേഷം ചെയ്യുന്നത്. അര്‍ജുന്‍ കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, യാമി ഗൗതം എന്നിവരും ചിത്രത്തിലുണ്ടാകും.
സിദ്ധാര്‍ത്ഥ് ആനന്ദിനൊപ്പം ഫൈറ്റര്‍ എന്ന എരിയല്‍ ആക്ഷന്‍ ത്രില്ലറിലാണ് ഹൃതിക് അടുത്തതായി അഭിനയിക്കുന്നത്. ദീപിക പദുക്കോണാണ് നായിക. ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ ഫ്രാഞ്ചെസിയായാണ് ഫൈറ്റര്‍ ഒരുങ്ങുന്നത്.
ഭൂത് പൊലീസിന് ശേഷം ബണ്ടി ഓര്‍ ബബ്ലി, ആദിപുരുഷ് എന്നീ ചിത്രങ്ങളാണ് സെയ്ഫിന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്. ആദിപുരുഷിന്റെ ചിത്രീകരണം അടുത്തിടെയാണ് സെയ്ഫ് പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ രാവണന്റെ വേഷമാണ് താരം അവതരിപ്പിക്കുന്നത്.