തൊഴിലാളികള്‍ക്ക് പരസ്യവരുമാനത്തില്‍ നിന്ന് ഒരു കോടി നല്‍കി വിജയ് സേതുപതി; സംഭാവന ഭവന പദ്ധതിയിലേക്ക്

തൊഴിലാളികള്‍ക്ക് പരസ്യവരുമാനത്തില്‍ നിന്ന് ഒരു കോടി നല്‍കി വിജയ് സേതുപതി; സംഭാവന  ഭവന പദ്ധതിയിലേക്ക്
Published on

തമിഴ് സിനിമ തൊഴിലാളി സംഘടനയായ സൗത്ത് ഇന്ത്യ ഫിലിം എംപ്ലോയീസ് ഫെഡറേഷനിലേക്ക് ഒരു കോടി രൂപ സംഭാവ നല്‍കി നടന്‍ വിജയ് സേതുപതി. പരസ്യ വരുമാനത്തില്‍ നിന്നാണ് താരം തൊഴിലാളികള്‍ക്കായുള്ള ഭവന പദ്ധതിയിലേക്ക് സംഭാന ചെയ്തത്. ഇതിന് മുമ്പ് സഹായം ആവശ്യപ്പെട്ട് ഫെഡറേഷന്‍ താരത്തെ സമീപിച്ചിരുന്നു. അന്ന് സഹായിക്കാന്‍ സാധിക്കാത്തതിനാലാണ് പരസ്യ വരുമാനം സംഭാവന ചെയ്യാന്‍ വിജയ് സേതുപതി തീരുമാനിച്ചത്.

സ്വന്തമായി വീടില്ലാത്തതിന്റെ ബുദ്ധിമുട്ട് താന്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ടെന്ന് വിജയ് സേതുപതി വ്യക്തമാക്കി. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് താരം തന്റെ അനുഭവത്തെ കുറിച്ച് പറഞ്ഞത്. സിനിമയിലെ തുടക്കകാലത്ത് താന്‍ സമ്പാദിക്കുന്ന പണം കൊണ്ട് കടം തീര്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യം മാറി. അതിനാലാണ് തനിക്ക് ലഭിച്ച തുക സംഭാവ ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിജയ് സേതുപതി പറഞ്ഞത്: 'വാടകയ്ക്ക് താമസിക്കുന്നതിന്റെയും വാടക കൊടുക്കാന്‍ കഷ്ടപ്പെടുന്നതിന്റെയെല്ലാം ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം. ചില വീട്ടുടമസ്ഥര്‍ നമ്മളോട് വളരെ മോശമായി പെരുമാറും. ഞാന്‍ സിനിമ മേഖലയിലേക്ക് വന്നത് സ്വന്തമായി വീട് വെക്കാനും എന്റെ അച്ഛന്റെ കടങ്ങള്‍ വീട്ടാനുമാണ്. ഞാന്‍ ദുബായിയില്‍ ജോയി ചെയ്തിരുന്ന സമയത്ത് കടങ്ങളുടെ പലിശ വീട്ടാന്‍ മാത്രമെ സാധിച്ചിരുന്നുള്ളു. ആദ്യമെല്ലാം ഞാന്‍ സിനിമയില്‍ നിന്ന് സമ്പാദിച്ചിരുന്നത് കടക്കാരുടെ കൈയ്യിലേക്കാണ് പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. അതിനാലാണ് ഞാന്‍ എനിക്ക് പരസ്യ വരുമാനമായി ലഭിച്ച ഒരു കോടി രൂപ എഫ്ഇഎഫ്എസ്ഐലേക്ക് സംഭാവ ചെയ്തത്.'

Related Stories

No stories found.
logo
The Cue
www.thecue.in