'കുറച്ച് വർഷത്തേക്ക് വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നില്ല' ; വില്ലൻ വേഷത്തിൽ നിരവധി നിയന്ത്രണങ്ങളുണ്ടെന്ന് വിജയ് സേതുപതി

'കുറച്ച് വർഷത്തേക്ക് വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നില്ല' ; വില്ലൻ വേഷത്തിൽ നിരവധി നിയന്ത്രണങ്ങളുണ്ടെന്ന് വിജയ് സേതുപതി
Published on

കുറച്ച് വർഷത്തേക്ക് വില്ലൻ കഥാപാത്രങ്ങൾ ചെയ്യില്ലെന്ന് നടൻ വിജയ് സേതുപതി. വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ നിരവധി ഇമോഷണൽ പ്രഷറും നിയന്ത്രണങ്ങളുമുണ്ട്. പലരും തന്റെയടുത്ത് വളരെ നോർമലും ടിപ്പിക്കലും ആയ കഥാപാത്രങ്ങൾ ആയി ആണ് വരുന്നത്. ഇതോടൊപ്പം വില്ലനായി അഭിനയിക്കുമ്പോൾ അവർ തന്നെ വളരെയധികം നിയന്ത്രിക്കുന്നു. നായകനെ മറികടക്കാൻ പാടില്ല എന്ന് പറയുന്നു, ഒപ്പം ചില കാര്യങ്ങൾ എഡിറ്റിംഗിൽ നഷ്ട്ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വില്ലൻ വേഷങ്ങൾ ചെയ്യണമോയെന്ന കൺഫ്യൂഷനിൽ ആണ് താനിപ്പോഴെന്ന് ഗോവ ഫിലിം ഫെസ്റ്റിവലിൽ നടി ഖുശ്‌ബുവുമായി നടത്തിയ സംവാദത്തിൽ വിജയ് സേതുപതി പറഞ്ഞു.

വിജയ് സേതുപതി പറഞ്ഞത് :

വില്ലൻ കഥാപാത്രങ്ങൾ മാത്രം ചെയ്‌താൽ നമ്മളെ ആ കഥാപാത്രത്തിലേക്ക് മാത്രം ഒതുക്കി നിർത്തും. ഒരുപക്ഷെ സിനിമ വിജയിക്കുകയാണെങ്കിലും ആ വിജയം എന്റെ പേരിൽ വരില്ല അത് എന്റെ മറ്റ് സിനിമകളുടെ ബിസിനസിനെ ബാധിക്കും. കുറച്ച് കാലത്തേക്ക് വില്ലൻ കഥാപാത്രങ്ങൾ ചെയ്യണ്ടന്നാണ് ഇപ്പോൾ എന്റെ തീരുമാനം. പലരും എന്റെയടുത്ത് വളരെ നോർമലും ടിപ്പിക്കലും ആയ കഥാപാത്രങ്ങൾ ആയി ആണ് വരുന്നത്. പലപ്പോഴും സിനിമയുടെ ഹീറോ വിളിച്ച് വില്ലൻ വേഷം ചെയ്യാൻ ആവശ്യപ്പെടുന്നത് വഴി അവർ എന്നിൽ വൈകാരിക സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നു, അത് ഞാൻ നേരിടാൻ ആഗ്രഹിക്കുന്നില്ല. ഞാൻ വില്ലനായി അഭിനയിക്കുമ്പോൾ നിരവധി നിയന്ത്രണങ്ങളുണ്ട്. അവർ എന്നെ വളരെയധികം നിയന്ത്രിക്കുന്നു, നായകനെ മറികടക്കാൻ പാടില്ല എന്ന് പറയുന്നു, ഒപ്പം ചില കാര്യങ്ങൾ എഡിറ്റിംഗിലും നഷ്ട്ടപ്പെടുന്നു. അതുകൊണ്ട് തന്നെ വില്ലൻ വേഷങ്ങൾ ചെയ്യണമോയെന്ന കൺഫ്യൂഷനിൽ ആണ് ഞാനിപ്പോൾ. ഇനി കുറച്ചു വർഷത്തേക്കെങ്കിലും വില്ലൻ വേഷങ്ങൾ ചെയ്യരുതെന്ന് എന്നാണ് എന്റെ തീരുമാനം. ഞാൻ വില്ലൻ വേഷം ചെയ്യുന്നില്ലെന്ന് പറഞ്ഞാലും, സ്ക്രിപ്റ്റ് എങ്കിലും കേൾക്കൂ എന്നാണ് അവർ പറയുന്നത്. അതുകൊണ്ട് അവിടെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്.

ആറ്റ്ലീ സംവിധാനം ചെയ്ത് ഷാരൂഖ് ഖാൻ, നയൻ‌താര എന്നിവർ പ്രത വേഷങ്ങളിലെത്തിയ ജാവനിലാണ് വിജയ് സേതുപതി അവസാനമായി വില്ലൻ വേഷത്തിലെത്തിയ ചിത്രം. ആയുധ വ്യാപാരിയായ കാളീ എന്ന കഥാപാത്രത്തെയായിരുന്നു വിജയ് സേതുപതി ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 1000 കോടിക്ക് മേലെ സ്വന്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in