രക്തദാനത്തിന് വേണ്ടിയുള്ള ആപ് തുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടന്‍ വിജയ്. വാരിസ് എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വെച്ചായിരുന്നു താരം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. രക്തത്തിന് മാത്രമാണ് ജാതി, മതം, പാവപ്പെട്ടവന്‍ പണക്കാരന്‍ എന്ന വേര്‍തിരിവ് ഇല്ലാത്തത്. അത് എല്ലാവരും പഠിക്കേണ്ട വിശേഷതയാണ്. അതിനാലാണ് രക്തദാനത്തിനുള്ള ആപ് തുടങ്ങിയതെന്നാണ് വിജയ് പറഞ്ഞത്.
രക്തദാനത്തിനു വേണ്ടിയുള്ള ആപ് തുടങ്ങാന്‍ ഒരു പ്രത്യേക കാരണമുണ്ട്. രക്തത്തിനു മാത്രമാണ് പാവപ്പെട്ടവന്‍, പണക്കാരന്‍, ആണ്‍, പെണ്‍, ഉയര്‍ന്ന ജാതി, താഴ്ന്ന ജാതി, മതം എന്ന വേര്‍പാടുകള്‍ ഇല്ലാത്തത്. നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് മാത്രം മാച്ച് ആയാല്‍ മതി. അല്ലാതെ രക്തം ദാനം ചെയ്യാന്‍ വരുന്നവന്റെ ജാതിയോ മതമോ ജാതകമോ ആരും ചോദിക്കാറില്ല.
വിജയ്
നമ്മള്‍ മാത്രമാണ് പല വിഭാഗങ്ങളായി പിരിഞ്ഞ് ജീവിക്കുന്നത്. രക്തത്തിന് ഇതൊന്നുമില്ല. ഈ വിശേഷതയാണ് രക്തത്തില്‍ നിന്നും പഠിക്കേണ്ടത്. അതുകൊണ്ടാണ് ഞാനിതൊക്കെ തുടങ്ങിയത്. ആറായിരം ഡോണര്‍മാര്‍ ഇപ്പോള്‍ ആപ്പില്‍ ജോയിന്‍ ചെയ്തുകഴിഞ്ഞു. രണ്ടായിരം പേര്‍ രക്തം ദാനം ചെയ്തു കഴിഞ്ഞു, എന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
2023 പൊങ്കല്‍ റിലീസായാണ് വാരിസ് തിയേറ്ററിലെത്തുന്നത്. വംശി പൈഡിപ്പള്ളിയാണ് സംവിധാനം. രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ പ്രകാശ് രാജാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. തമനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്.
ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.