വിജയ് സേതുപതി ചിത്രവുമായി വൈഗ മെറിലാൻഡ്, 'വിടുതലൈ 2' ഡിസംബർ 20 ന്

വിജയ് സേതുപതി ചിത്രവുമായി വൈഗ മെറിലാൻഡ്, 'വിടുതലൈ 2' ഡിസംബർ 20 ന്
Published on

വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, മഞ്ജു വാരിയർ, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട്‌ 2 ഡിസംബർ 20ന് തിയേറ്ററുകളിൽ എത്തുന്നു. സെന്തിൽ സുബ്രഹ്മണ്യത്തിന്റെ നേതൃതത്തിൽ വൈഗ മെരിലാൻഡാണ് കേരളത്തിൽ വിടുതലൈ 2 പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മലയാള സിനിമയിലെ ആദ്യ നിർമാണ കമ്പനിയായ മെറിലൻഡിന്റെ തിരിച്ചു വരവായിരിക്കും വിടുതലൈ 2 വിലൂടെ സംഭവിക്കുക.

ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് സെന്തിൽ സുബ്രഹ്മണ്യതിന്റെ നേതൃത്വത്തിലുള്ള നിർമാണ പ്രവർത്തകർ ഇസൈജ്ഞാനി ഇളയരാജയെ ചെന്നൈയിൽ വെച്ച് കണ്ട് കഴിഞ്ഞ ദിവസം അനുഗ്രഹവും വാങ്ങിയിരുന്നു. മലയാള സിനിമയിലെ ആദ്യകാല നിർമാണ കമ്പനിയായ മെറിലൻഡ്, വിടുതലൈ 2 വിലൂടെ വൈഗ മേറിലൻഡ് റിലീസുമായി പുതിയ ചുവടുവയ്പ്പ് നടത്തുകയാണ്. നവംബർ 26 ന് വൈകീട്ട് ചെന്നൈയിൽ വെച്ചായിരിക്കും വിടുതലൈ 2 വിന്റെ ഓഡിയോ ലോഞ്ച് നടക്കുക. വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ പാർട്ട്‌ 1 വലിയ രീതിയിൽ സിനിമ പ്രേക്ഷകർ സ്വീകരിച്ച സിനിമയായിരുന്നു. പ്രേക്ഷകർ ഏറെ കത്തിരിക്കുന്ന രണ്ടാം കൂടിയാണ് വിജയ് സേതുപതി, സൂരി കൂട്ടുകെട്ടിലിറങ്ങാൻ പോകുന്ന വിടുതലൈ 2. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ 20 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പി.ആർ.ഓ അരുൺ പൂക്കാടൻ.

ശക്തമായ ഒരു ക്രൈം ത്രില്ലര്‍ കഥ അവതരിപ്പിച്ചുകൊണ്ട്, 2023 മാര്‍ച്ച് 31നാണ് വിടുതലൈ ഒന്നാം ഭാഗം റിലീസിനെത്തിയത്. ആദ്യഭാഗത്തിന്റെ കഥയില്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കും രണ്ടാം ഭാഗം. അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ എസ് ഇന്‍ഫോടെയിന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം.

ജയമോഹന്റെ ''തുണൈവന്‍'' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഇത്. കാട്ടില്‍ വിവിധ ചെക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പൊലീസുകാരനായിട്ടാണ് ചിത്രത്തില്‍ സൂരി എത്തിയത്. 'മക്കള്‍ പടൈ' എന്ന സര്‍ക്കാരിനും പൊലീസിനും എതിരെ പ്രക്ഷോഭം നയിക്കുന്നവരുടെ നേതാവായ വാദ്യാര്‍ എന്ന കഥാപാത്രമാണ് വിജയ് സേതുപതി അവതരിപ്പിച്ചത്. വാദ്യാരെയും മക്കള്‍ പടെയെയും അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടികളുടെ പശ്ചാത്തലത്തില്‍ വീണ്ടും ഒരിക്കല്‍ കൂടി പൊലീസ് അതിക്രമങ്ങളുടെ കഥ പറയുകയാണ് ചിത്രത്തിലൂടെ വെട്രിമാരന്‍.

Related Stories

No stories found.
logo
The Cue
www.thecue.in