ഡോ.ബിജു ചിത്രം 'വെയില്‍മരങ്ങള്‍' ആമസോണ്‍ പ്രൈമില്‍, ജനുവരി 7മുതല്‍

ഡോ.ബിജു ചിത്രം 'വെയില്‍മരങ്ങള്‍' ആമസോണ്‍ പ്രൈമില്‍, ജനുവരി 7മുതല്‍
Published on
Summary

ഡോ.ബിജുവിന്റെ രാജ്യാന്തര ശ്രദ്ധ നേടിയ ചിത്രം ആമസോണ്‍ പ്രൈമില്‍

സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത വെയില്‍മരങ്ങള്‍ പ്രേക്ഷകരിലേക്ക്. വെയില്‍മരങ്ങള്‍ 2022 ജനുവരി 7 മുതല്‍ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കും. 7 അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഡോ.ബിജു വെയില്‍മരങ്ങളെക്കുറിച്ച്

വെയില്‍മരങ്ങള്‍ 2022 ജനുവരി 7 മുതല്‍ ആമസോണ്‍ പ്രൈമില്‍ കാണാം . ഒട്ടേറെ ആളുകള്‍ സിനിമയുടെ ഓ ടി ടി റിലീസിനെപ്പറ്റി അന്വേഷിച്ചിരുന്നു . കാണാന്‍ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കളും കാണുമല്ലോ . ഷാങ്ഹായി ചലച്ചിത്ര മേളയില്‍ പ്രധാന മത്സര വിഭാഗമായ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത് വെയില്‍മരങ്ങള്‍ക്ക് ആണ് . ഔട്ട് സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റിനുള്ള ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരം .തുടര്‍ന്ന് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം . തുടര്‍ന്ന് ഫ്രാന്‍സിലെ ട്യുലോസ് ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ജൂറി പുരസ്‌കാരം , ചൈനയിലെ ചോങ്ഗിംഗ് പയനിയര്‍ ആര്‍ട്ട് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുള്ള ജൂറി പുരസ്‌കാരം , കേരള ചലച്ചിത്ര മേളയില്‍ മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരം എന്നിവയും ചിത്രത്തിന് ലഭിച്ചു . 37 അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ സിനിമ തിരഞ്ഞെടുക്കപ്പെട്ടു.

നീണ്ട ഒന്നര വര്‍ഷം കാത്തിരുന്ന് ഹിമാചല്‍ പ്രദേശിലെ മഞ്ഞു കാലവും വസന്തകാലവും വേനല്‍ക്കാലവും, കേരളത്തിലെ മണ്‍റോ തുരുത്തിലെ മഴക്കാലവും ചിത്രീകരിച്ച സിനിമ . സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരം നിര്‍മിച്ച സിനിമ , എം ജെ രാധാകൃഷ്ണന്‍ എന്ന ഇന്ത്യ കണ്ട എക്കാലത്തെയും പ്രതിഭാ ശാലിയായ ഛായാഗ്രാഹകന്റെ സിനിമ . ഇന്ദ്രന്‍സ് , സരിത കുക്കു , മാസ്റ്റര്‍ ഗോവര്‍ദ്ധന്‍ ,അശോക് കുമാര്‍ , കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങി, പ്രകാശ് ബാരെ , മെല്‍വിന്‍ വില്യംസ് , തുടങ്ങി നിരവധി അഭിനേതാക്കളുടെ സിനിമ , എഡിറ്റിങ് ഡേവിസ് മാനുവല്‍ .ശബ്ദ മിശ്രണം പ്രമോദ് തോമസ് , സിങ്ക് സൗണ്ട് സൗണ്ട് ഡിസൈന്‍ സ്മിജിത് കുമാര്‍ , ജയദേവന്‍ ചക്കാടത്തു . ബിജിബാലിന്റെ സംഗീതം , ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനം , കോസ്റ്റ്യൂം ഡിസൈന്‍ അരവിന്ദ് കെ .ആര്‍ , മേക്ക് അപ് പട്ടണം ഷാ. വെയില്‍മരങ്ങള്‍ കാണാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. ജനുവരി 7 മുതല്‍ ആമസോണ്‍ പ്രൈമില്‍.

Related Stories

No stories found.
logo
The Cue
www.thecue.in