ജയ് ഭീം എന്ന ഗംഭീര സിനിമയൊരുക്കിയ ജ്ഞാനവേൽ എന്ന സംവിധായകനൊപ്പമുള്ള ചിത്രം എന്നതാണ് വേട്ടയ്യൻ എന്ന തമിഴ് സിനിമ ചെയ്യുമ്പോഴുള്ള എക്സൈറ്റ്മെന്റ് എന്ന് മഞ്ജു വാര്യർ. മഞ്ജു വാര്യരുടേതായി തമിഴിൽ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന സിനിമകളിലൊന്നാണ് വേട്ടയ്യൻ. രജനീകാന്ത് നായകനായ ചിത്രത്തിൽ രജനിയുടെ ഭാര്യയുടെ റോളിൽ നായികയായാണ് മഞ്ജു എത്തുന്നത്.
അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ, റാണു ദഗുബട്ടി എന്നിവരും വേട്ടയ്യനിലുണ്ട്. ക്യു സ്റ്റുഡിയോ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറയുന്നത്.
വേട്ടയ്യനെക്കുറിച്ച് മഞ്ജു വാര്യർ
വേട്ടയ്യനിൽ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രജനി സാറിനൊപ്പം അഭിനയിക്കുന്നതിലുള്ള എക്സൈറ്റ്മെന്റ് തീർച്ചയായും ഉണ്ട്. എന്നാൽ ജയ് ഭീം പോലെ ശക്തമായ സിനിമ ചെയ്ത ജ്ഞാനവേൽ സാറിനൊപ്പം സിനിമ ചെയ്യുന്നു എന്നതാണ് വലിയ എക്സൈറ്റ്മെന്റ്. തമിഴിൽ വീണ്ടും വെട്രിമാരൻ സാറിനൊപ്പം സിനിമ ചെയ്യാനായി. വിജയ് സേതുപതി നായകനായ വിടുതലൈ സെക്കൻഡ്.