ഓസ്‌കര്‍ അല്ല, പ്രാദേശിക മുഖ്യധാര സിനിമകള്‍ മറ്റുള്ളവര്‍ സ്വീകരിക്കുന്നതാണ് പ്രധാനം; വെട്രിമാരന്‍

ഓസ്‌കര്‍ അല്ല, പ്രാദേശിക മുഖ്യധാര സിനിമകള്‍ മറ്റുള്ളവര്‍ സ്വീകരിക്കുന്നതാണ് പ്രധാനം; വെട്രിമാരന്‍
Published on

കലയ്ക്ക് ഭാഷയും അതിരുകളും അതിന്റേതായ സംസ്‌കാരവും ഉണ്ടെന്ന് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ വെട്രിമാരന്‍. നമ്മള്‍ നമ്മുടെ കഥകള്‍ പറയണമെന്നും അത് അന്താരാഷ്ട്ര തലത്തില്‍ ഏറ്റെടുക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതുമാണ് നമ്മള്‍ ഒരു ഓസ്‌കാര്‍ നേടുന്നു എന്നതിനെക്കാള്‍ പ്രധാനപ്പെട്ടത് എന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാധ്യമ- വിനോദ ഉച്ചകോടിയുടെ രണ്ടാം പതിപ്പില്‍ സംസാരിക്കവേ വെട്രിമാരന്‍ അഭിപ്രായപ്പെട്ടു

വെട്രിമാരന്‍ പറഞ്ഞത്

കലയ്ക്ക് ഭാഷയില്ലെന്നും അതിരുകളില്ലെന്നും നാം പറയാറുണ്ട്, പക്ഷേ കലയ്ക്ക് തീര്‍ച്ചയായും ഭാഷയും അതിരുകളും അതിന്റേതായ സംസാകാരവും ഉണ്ട്. എന്നാല്‍ കലയെ ആസ്വദിക്കുന്നവര്‍ക്ക് അതില്ല. നമ്മള്‍ ഈ സോ കോള്‍ഡ് പാന്‍ ഇന്ത്യന്‍ സിനിമകളെപ്പറ്റി സംസാരിക്കുമ്പോള്‍ അതൊരു ഇന്റര്‍നാഷ്ണല്‍ ഓഡിയന്‍സിന് വേണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് പറയാറുണ്ട്. പക്ഷേ ഞാന്‍ എന്താണ് അത്തരം സിനിമകളില്‍ കാണുന്ന ബഹുമാനം എന്നാല്‍ അവരാരും തന്നെ തന്റെ മണ്ണിന് പുറത്തുള്ള ഒരാളെ ഉന്നം വച്ച് മാനിപ്പുലേറ്റ് ചെയ്യ്ത് എടുത്ത സിനിമകളല്ല അതൊന്നും എന്നതാണ്. നിങ്ങള്‍ ഏത് സിനിമ വേണമെങ്കിലും എടുത്തു നോക്കു.. കെ.ജി.എഫ്, ആര്‍.ആര്‍.ആര്‍, കാന്താര തുടങ്ങിയ ഏത് സിനിമകള്‍ ആയാലും അവരാരും തന്നെ ഒരു കന്നട സിനിമയാണെങ്കില്‍ അതില്‍ ഒരു കന്നഡ നായകനെയും തമിഴ് ഹാസ്യ നടനെയും അല്ലെങ്കില്‍ വടക്കന്‍ സ്വദേശിയായ അച്ഛനെയോ അമ്മയെയോ വെച്ച് ചെയ്തതല്ല. പണ്ടൊക്കെ വളരെ ജനറിക്കായ സിനിമകളായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ ഇപ്പോഴുള്ള സിനിമകളുടെ പ്രത്യേകത എന്തെന്നാല്‍ അവയെല്ലാം നിര്‍മ്മിക്കപ്പെടുന്നത് അവരവരുടെ പ്രേക്ഷകന് വേണ്ടി, അവരുടെ സംസ്‌കാരത്തെക്കുറിച്ച് അവരുടെ ശൈലിയിലാണ്. അതുകൊണ്ട് തന്നെ അവ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്നു. ഇത് തെളിയിക്കുന്നതെന്തന്നാല്‍ നമ്മള്‍ എത്രത്തോളം തനതാകുന്നുവോ അത്രത്തോളം തന്നെ നമ്മുടെ കഥയ്ക്ക് ആഗോള തലത്തില്‍ അംഗീകാരം ലഭിക്കുന്നു എന്നതാണ്. നമ്മുടെ കഥകള്‍ നമ്മള്‍ തന്നെ പറയണം എന്നാല്‍ അതിലുണ്ടാവുന്ന സന്ദേശം എല്ലാവര്‍ക്കും വേണ്ടിയുള്ളതായിരിക്കണം, അത് അതിരുകള്‍ ഭേദിക്കണം. എന്നാല്‍ പണ്ട് നമ്മള്‍ ചെയ്തിരുന്നത് വലിയ കഥകളും ചെറിയ വേരുകളുമുള്ള സിനിമകളായിരുന്നു. പക്ഷേ ഇപ്പോഴാണ് നാം അതില്‍ നിന്നും പുറത്ത് വന്നത്. അതുകൊണ്ടു തന്നെ ഓസ്‌കര്‍ നേടുന്നു എന്നതിനെക്കാള്‍, നമ്മുടെ ജനങ്ങള്‍ക്ക് വേണ്ടി നമ്മള്‍ നിര്‍മ്മിക്കുന്ന നമ്മള്‍ ആഘോഷിക്കുന്ന മുഖ്യധാര സിനിമകള്‍ അവരാഘോഷിക്കുന്നതാണ് യഥാര്‍ത്ഥ വികസനവും പരിണാമവും എന്ന് ഞാന്‍ കരുതുന്നു''

Related Stories

No stories found.
logo
The Cue
www.thecue.in