'സർക്കാർ കോർപ്പറേറ്റ് ഇടനിലക്കാരാകരുത്'; കർഷക സമരത്തെക്കുറിച്ച് വെട്രിമാരൻ

'സർക്കാർ കോർപ്പറേറ്റ് ഇടനിലക്കാരാകരുത്'; കർഷക സമരത്തെക്കുറിച്ച് വെട്രിമാരൻ
Published on

കർഷക സമരത്തെ അനുകൂലിച്ച് സംവിധായകൻ വെട്രിമാരൻ. അവകാശങ്ങൾക്കായി കർഷകർ സമരം ചെയ്യുന്നതും അവരെ പിന്തുണയ്ക്കുന്നതും ജനാധിപത്യമാണെന്നും സർക്കാർ കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി പ്രവർത്തിക്കരുതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വെട്രിമാരൻ വ്യക്തമാക്കി.

വെട്രിമാരന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം

അവഗണിക്കപ്പെടുന്ന ജനതയുടെ പ്രകടനമാണ് പ്രതിഷേധം.ജനങ്ങളാണ് സർക്കാരിന് ഭരിക്കാനുള്ള അധികാരം നൽകുന്നത്. സർക്കാർ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കണം. കോർപ്പറേറ്റ് ഇടനിലക്കാരായി പ്രവർത്തിക്കരുത്.രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കാൻ കർഷകർ ശ്രമിക്കുന്നു. അവരുടെ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്നതും പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതും ജനാധിപത്യമാണ്.

കർഷക സമരത്തെ പിന്തുണച്ച് കൊണ്ട് അമേരിക്കൻ പോപ്പ് ഗായിക റിഹാന രംഗത്തെയതിന് പിന്നാലെ രാജ്യാന്തര സെലിബ്രിറ്റികളും അനുകൂല നിലാപാടുകൾ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. വസ്തുതകൾ മനസ്സിലാക്കാതെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കരുതെന്നും ഉത്തരവാദിത്വമില്ലാത്ത പ്രവർത്തികൾ സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാരിന്റെ വാദങ്ങളെ പിന്തുണച്ചുകൊണ്ടുള്ള സച്ചിൻ ടെണ്ടുൽക്കർ, അക്ഷയ് കുമാർ അടക്കമുള്ള സെലിബ്രിറ്റികളുടെ നിലാപാടിന് സോഷ്യൽ മീഡിയയിൽ നിന്നും വലിയ തോതിലുള്ള വിമർശനങ്ങൾ ആയിരുന്നു നേരിട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in