പല പോരാട്ടങ്ങള്‍ക്കിടയിലാണ് നമ്മള്‍ ജീവിക്കുന്നത്, വര്‍ത്തമാനം അത് പോലൊരു പോരാട്ടത്തിന്റെ കഥ: പാര്‍വതി തിരുവോത്ത്

പല പോരാട്ടങ്ങള്‍ക്കിടയിലാണ് നമ്മള്‍ ജീവിക്കുന്നത്, വര്‍ത്തമാനം അത് പോലൊരു പോരാട്ടത്തിന്റെ കഥ: പാര്‍വതി തിരുവോത്ത്
WS3
Published on

'പല തരത്തിലുള്ള പോരാട്ടങ്ങള്‍ക്കിടയിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. അത് പോലൊരു പോരാട്ടത്തിന്റെ കഥയാണ് വര്‍ത്തമാനം. എല്ലവരും കാണുക, സപ്പോര്‍ട്ട് ചെയ്യുക'. മാര്‍ച്ച് 12ന് 300ലേറെ സ്‌ക്രീനുകളിലായി വമ്പന്‍ റിലീസിന് തയ്യാറെടുക്കുന്ന വര്‍ത്തമാനത്തെക്കുറിച്ച് നടി പാര്‍വതി തിരുവോത്ത്. ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു സിദ്ധാര്‍ഥ് ശിവയുമായി ഒരു സിനിമ ചെയ്യണമെന്നതെന്നും പാര്‍വതി തിരുവോത്ത് ഫേസ്ബുക്ക് വീഡിയോയില്‍.

സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറും, ആര്യാടൻ ഷൗക്കത്തും ചേർന്നാണ്.

കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായെത്തുന്ന ഫാസിയ സൂഫിയാ എന്ന കഥാപാത്രമാണ് പാര്‍വതി. യുവനിരയിലെ ശ്രദ്ധേയനായ റോഷന്‍ മാത്യുവാണ് നായക കഥാപാത്രം. സിദ്ധിഖ്, നിര്‍മ്മല്‍ പാലാഴി, മുത്തുമണി സോമസുന്ദരം എന്നിവരും ചിത്രത്തിലുണ്ട്. ഡല്‍ഹിയിലും ഉത്തരാഖണ്ഡില്‍ ചിത്രീകരിച്ച സിനിമയുടെ ഛായാഗ്രാഹകന്‍ അഴകപ്പന്‍ ആണ്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സിയും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് പാര്‍വതി ഉയരേയില്‍ അവതരിപ്പിച്ചത്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന സിനിമയിലും നായിക പാര്‍വതിയാണ്. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ത്തമാനം.

വർത്തമാനത്തിലെ 'അനുരാഗം നിലക്കാത്ത' എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനം പുറത്തുവിട്ടു.

റഫീഖ് അഹമ്മദ്‌ രചിച്ച വരികൾക്ക്, ഈണം നൽകി ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രശസ്ത ഹിന്ദുസ്താനി ക്ലാസിക്കൽ സംഗീതജ്ഞനും, സംഗീത സംവിധായകനും ആയ പി. ടി. രമേശ്‌ നാരായൺ ആണ്.

മെലഡി ധ്വനിയുള്ള ഈ ഗാനത്തിനു ശബ്ദ മാധുരി ഏകിയിരിക്കുന്നത് മലയാളത്തിന്റെ പ്രിയ ഗായിക മഞ്ജരിയാണ്. ജസ്രാഗ് ഓഡിയോ സ്യുട്ടിന്റെ നേതൃത്വത്തിൽ ജിയോ പയസാണ് ഈ പാട്ടിന്റെ മിശ്രണം നിർവ്വഹിച്ചിരിക്കുന്നത്. ഗാനത്തിൽ തന്നെയുള്ള ഹിന്ദി വരികൾക്ക് ജീവൻ നൽകിയിരിക്കുന്നത് മലയാളികൾക്ക് പരിചിതമായികൊണ്ടിരിക്കുന്ന കഴിവുറ്റ ഗായിക മധുവന്തി നാരായൺ ആണ്.

എഡിറ്റിംഗ് ഷമീർ മുഹമ്മഥും, പശ്ചാത്തല സംഗീതം ബിജിബാൽ, ആർട്ട് ഡയറക്ഷൻ വിനേഷ് ബംഗ്ലാനും, ഡിസൈൻസ് ഓൾഡ് മോങ്ക്സ് എന്നിവരും ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in