'ഇതെല്ലാം പണ്ട് മുതലേ ഇവിടെയുണ്ട്, ആരുടെയും പേര് പറയാനില്ല, ഇൻഡസ്ട്രി ഉപേക്ഷിച്ച് പോകാൻ കാരണവും ഇത് തന്നെയാണ്'; സുപർണ്ണ ആനന്ദ്

'ഇതെല്ലാം പണ്ട് മുതലേ ഇവിടെയുണ്ട്, ആരുടെയും പേര് പറയാനില്ല, ഇൻഡസ്ട്രി ഉപേക്ഷിച്ച് പോകാൻ കാരണവും ഇത് തന്നെയാണ്'; സുപർണ്ണ ആനന്ദ്
Published on

മലയാള സിനിമ മേഖലയിൽ നിന്ന് പുറത്തു വരുന്ന കാര്യങ്ങളെല്ലാം പണ്ടു മുതൽക്കേ തന്നെ നിലനിൽക്കുന്നതാണ് എന്ന് നടി സുപര്‍ണ ആനന്ദ്. വെെശാലി, ഞാൻ ​ഗന്ധർവ്വൻ, ഉത്തരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് സുപര്‍ണ ആനന്ദ്. താൻ സിനിമ ഇൻഡസ്ട്രി ഉപേക്ഷിച്ച് പോകാൻ കാരണവും ഇൻഡ്സ്ട്രിയിൽ നിലനിൽക്കുന്ന ഇത്തരത്തിലുള്ള കാര്യങ്ങളായിരുന്നു എന്നും പത്ത് മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ആരുടേയും പേര് വെളിപ്പെടുത്തിയത് കൊണ്ട് കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും സുപർണ്ണ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

സുപര്‍ണ ആനന്ദ് പറഞ്ഞത്:

ഈ പ്രവണതകളെല്ലാം മുമ്പേ സിനിമയിലുണ്ടായിരുന്നതാണ്, അതൊരു പുതിയ കാര്യമല്ല. അതൊന്നും മിത്തും അല്ല. ഇത് എപ്പോഴും ഇങ്ങനെ തന്നെയായിരുന്നു. ഞാൻ ഈ ഇൻഡസ്ട്രിയിൽ നിന്ന് പോകാൻ കാരണവും അത് തന്നെയാണ്. ഞാൻ ഇത്തരം കാര്യങ്ങൾക്കൊന്നും തയ്യാറായിരുന്നില്ല. ഇതിന് തയ്യാറാകുന്ന ആളുകൾ ഉണ്ട്, എന്നാൽ എല്ലാ ആളുകളും അതിന് വേണ്ടി തയ്യാറാകുന്നവരല്ല. എനിക്ക് ആരുടെയും പേര് പറയാൻ താൽപര്യമില്ല. ഏകദേശം മുപ്പത്തഞ്ച് വർഷങ്ങൾ കഴി‍ഞ്ഞിരിക്കുന്നു. ഇനി അത് തുറന്ന് പറയുന്നത് നല്ലൊരു ആശയമായി എനിക്ക് തോന്നുന്നില്ല. ഇത്ര വർഷം കഴിഞ്ഞ് ഇത് തുറന്ന് പറ‍ഞ്ഞത് കൊണ്ട് അതിൽ യാതൊരു കാര്യവുമില്ല.

സ്ത്രീത്വത്തെ അപരമാനിച്ച നടനും എംഎൻഎയുമായ മുകേഷ് രാജിവെയ്ക്കണം എന്നും സുപർണ്ണ പറഞ്ഞു. ഒന്നുകിൽ അയാൾ രാജിവെയ്ക്കണം അല്ലെങ്കിൽ തെറ്റുകാരനല്ലെന്ന് തെളിയിക്കണം. നമ്മുടെ സമൂഹത്തിൽ നിന്നും നമ്മുടെ സമൂഹത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ചുമതലപ്പെട്ട ആളുകൾ ശുദ്ധരായിരിക്കണം. എങ്ങനെയാണ് ഇത്തരം ആരോപണങ്ങളും പൊലീസ് കേസും നേരിടുന്ന ഒരാൾ ഒരു എംഎൽഎ ആയി ഇരിക്കുന്നത്. അത് ശരിയല്ല. ഇനി അതല്ല അയാൾ നിരപരാധി ആണെങ്കിൽ അത് തെളിയിച്ച ശേഷം തിരിച്ചു വരട്ടെ, സുപർണ്ണ പറഞ്ഞു. അതേസമയം മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർ ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നത് തനിക്ക് ശരിയായി തോന്നുന്നില്ലെന്നും സുപർണ്ണ പറഞ്ഞു. ഇത് ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്തുകൊണ്ടാണ് അവർ നിശബ്​ദത പാലിക്കുന്നത്? നിങ്ങൾ‌ ഒന്നും ചെയ്തിട്ടില്ലെങ്കിൽ പോലും ചെയ്ത ആളുകൾ ഇവിടെയുണ്ടല്ലോ? ചിലപ്പോൾ അതെല്ലാം നിങ്ങളുടെ സുഹൃത്തക്കളായിരിക്കാം, പക്ഷേ തെറ്റ് തെറ്റ് തന്നെയല്ലേ? എന്തിനാണ് നിങ്ങൾ ഭയപ്പെടുന്നത്? സുപർണ്ണ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in