'ഇത് കോടതിയോ അതോ കോമഡി റിയാലിറ്റി ഷോയോ'?; ചിരിപ്പിച്ച് ജലധാര പമ്പ് സെറ്റ് ട്രെയ്‌ലർ

'ഇത് കോടതിയോ അതോ കോമഡി റിയാലിറ്റി ഷോയോ'?; ചിരിപ്പിച്ച് ജലധാര പമ്പ് സെറ്റ് ട്രെയ്‌ലർ
Published on

ആഷിഷ്‌ ചിന്നപ്പ സംവിധാനം ചെയ്‌ത്‌ ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'ജലധാര പമ്പ്‌സെറ്റ്‌ സിന്‍സ്‌ 1962'ന്റെ ട്രെയ്‌ലർ പുറത്തുവിട്ട്‌ അണിയറ പ്രവര്‍ത്തകര്‍. ഒരിടവേളയ്‌ക്ക്‌ ശേഷം ഇന്ദ്രന്‍സ്‌ കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ്‌ 'ജലധാര പമ്പ്‌സെറ്റ്‌ സിന്‍സ്‌ 1962'. ഉര്‍വശ്ശിയും ഇന്ദ്രന്‍സും തമ്മില്‍ നടക്കുന്ന ഒരു കേസിന്റെ കഥയാണ്‌ നര്‍മ്മത്തിലൂടെ ചിത്രം പറയുന്നത്‌. വണ്ടര്‍ഫ്രെയിംസ്‌ ഫിലിം ലാന്റിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മിക്കുന്ന ചിത്രം ഇവരുടെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ്‌. ഏഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം നടി സനുഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ്‌ 'ജലധാര പമ്പ്‌സെറ്റ്‌ സിന്‍സ്‌ 1962'.

സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സംസ്ഥാന അവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത് കൈലാസാണ്.

എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, മേക്കപ്പ് – സിനൂപ് രാജ്, ഗാനരചന – ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി – വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ - ജോഷി മേടയിൽ, കൊറിയോഗ്രാഫി - സ്പ്രിംഗ് , വി എഫ് എക്‌സ് – ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി ആർ ഒ – ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട് - ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ - നൗഷാദ് കണ്ണൂർ, ഡിസൈൻ - മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories

No stories found.
logo
The Cue
www.thecue.in