ചാര്‍ലിയെ കുറിച്ച് ആദ്യം എഴുതിയത് ഇങ്ങനെ, ക്രിസ്തുവിന് ഒരു ദിവസം മുമ്പേ ജനിച്ചവനെ ഓര്‍ത്ത് ഉണ്ണി ആര്‍

ചാര്‍ലിയെ കുറിച്ച് ആദ്യം എഴുതിയത് ഇങ്ങനെ, ക്രിസ്തുവിന് ഒരു ദിവസം മുമ്പേ ജനിച്ചവനെ ഓര്‍ത്ത് ഉണ്ണി ആര്‍
Published on

ദുല്‍ഖര്‍ സല്‍മാനെയും പാര്‍വ്വതിയെയും പ്രധാനകഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഓരുക്കിയ ചിത്രം ചാര്‍ലിയുടെ അഞ്ചാം വാര്‍ഷികത്തില്‍ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് കഥാകൃത്ത് ഉണ്ണി ആര്‍. 2013ല്‍ ചാര്‍ലി എന്ന കഥാപാത്രത്തെ കുറിച്ച് ആദ്യം എഴുതിയ വരികളാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

'അയാള്‍ കാറ്റിനെപ്പോലെ, ജാതിയോ മതമോ ഇല്ലാത്തവന്‍, ലോകത്തോട് മുഴുവന്‍ പ്രണയം, വേണമെങ്കില്‍ ജിന്നെന്ന് വിളിക്കാം.' 2013ല്‍ മദ്രാസിലെ ഒരു കഫേയില്‍ ഇരുന്ന് ചാര്‍ലിയെ കുറിച്ച് ആദ്യമെഴുതിയ വരികള്‍ എന്ന കുറിപ്പോടെ, ഉണ്ണി ആര്‍ പങ്കുവെച്ച ചിത്രത്തില്‍ പറയുന്നു. അഞ്ച് വര്‍ഷം മുമ്പ് ഈ ദിവസം അവന്‍ ജനിച്ചു. ക്രിസ്തുവിന് ഒരു ദിവസം മുമ്പേ,' എന്നാണ് മറ്റൊരു പോസ്റ്റില്‍ അദ്ദേഹം കുറിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2015ല്‍ തിയേറ്ററുകളിലെത്തിയ ചാര്‍ലി ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. ദുല്‍ഖറിനെയും പാര്‍വതിയെയും കൂടാതെ, അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, കല്‍പന, ടൊവിനോ തോമസ് തുടങ്ങിയവും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in