ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു
Published on

ബോസ് ആൻഡ് കോ എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മാർക്കോ' ചിത്രീകരണം ആരംഭിച്ചു. ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം മലയാള സിനിമയിൽ ആദ്യമായി വരുന്ന പ്രതിനായക കഥാപാത്രത്തിന്റെ സ്പിൻ ഓഫ് കൂടെയാണ്. മിഖായേല്‍ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്. മാർക്കോ ജൂനിയറിൻ്റെ ഭൂതകാലമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ എന്നിവരും ചിത്രത്തിലുണ്ട്.

ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കലൈകിംഗ് സൺ, സ്റ്റണ്ട് സിൽവ എന്നിവർ ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നു. കെ.ജി.എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂര്‍ ആണ് ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്എ, ഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ.

​30 കോടി ബജറ്റിൽ മാർക്കോ ജൂനിയർ എന്ന വില്ലനെ നായകനാക്കിയാണ് മാർക്കോ എന്ന പേരിൽ സ്പിൻ ഓഫ്. ​ഗന്ധർവ ജൂനിയർ ആണ് ഉണ്ണി മുകുന്ദനെ നായകനാക്കി പ്രഖ്യാപിച്ച മറ്റൊരു ബി​ഗ് ബജറ്റ് ചിത്രം. അതിക്രൂരനായ വില്ലൻ കഥാപാത്രമെന്ന നിലയിൽ ചർച്ചയായ റോളായിരുന്നു മിഖായേൽ എന്ന സിനിമയിലെ മാർക്കോ ജൂനിയർ

Related Stories

No stories found.
logo
The Cue
www.thecue.in