'ഇനി വിദേശത്തേക്ക്' ; ലോസ് ആഞ്ചെലെസിൽ പ്രീമിയറിന് ഒരുങ്ങി ക്രിസ്റ്റോ ടോമി ചിത്രം 'ഉള്ളൊഴുക്ക്'

'ഇനി വിദേശത്തേക്ക്' ; ലോസ് ആഞ്ചെലെസിൽ പ്രീമിയറിന് ഒരുങ്ങി ക്രിസ്റ്റോ ടോമി ചിത്രം 'ഉള്ളൊഴുക്ക്'
Published on

ലോസ് ആഞ്ചെലെസിൽ പ്രീമിയറിനായി ഒരുങ്ങി ക്രിസ്റ്റോ ടോമി ചിത്രം ഉള്ളൊഴുക്ക്. ഉർവ്വശി, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഉള്ളൊഴുക്ക്. പ്രശസ്തമായ സണ്‍സെറ്റ് ബൊളുവാഡ് തീയറ്ററില്‍ വച്ച് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചെലെസിന്റെ ഭാഗമായി നടത്തുന്ന ഉള്ളൊഴുക്കിന്റെ പ്രീമിയർ ജൂണ്‍ 29-ന് നടക്കും. സംവിധായകൻ ക്രിസ്റ്റോ ടോമിയും അഭിനേത്രി പാര്‍വതിയും പ്രീമിയറിൽ പങ്കെടുക്കും. ഇന്ത്യയ്ക്കു പുറത്തുനടക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലുകളിളൊന്നാണ് ഐഎഫ്എഫ്എല്‍എ. ജൂൺ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രി ആര്‍ ബിന്ദു അടക്കം പല നടീനടന്മാരും ഇതിനകം ഉള്ളൊഴുക്കിനെ അഭിനന്ദിച്ച് മുന്നോട്ടുവന്നിട്ടുണ്ട്.

കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർ‍മിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഇപ്പോൾ രണ്ടാം വരാത്തിലേക്ക് കടന്നിരിക്കുകയാണ്. കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത ‘കറി ആൻഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യത്തെ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്.

ചിത്രത്തിന്റെ ഛായാ​ഗ്രാഹണം നിർവഹിക്കുന്നത് ഷെഹനാദ് ജലാലാണ്. സം​ഗീത സംവിധാനം നിർവഹിക്കുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് –അനിൽ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റെക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്. ചീഫ് അസോ ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിങ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ്വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ,ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, പിആര്‍ഒ: ആതിര ദിൽജിത്ത്

Related Stories

No stories found.
logo
The Cue
www.thecue.in