'എനിക്ക് മാനസികമായി ഒരുപാട് ഭാരമുണ്ടാക്കിയ സിനിമയാണ് ഉള്ളൊഴുക്ക്' ; പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത ഇമോഷനുകളാണ് സിനിമയിലേതെന്ന് ഉർവശി

'എനിക്ക് മാനസികമായി ഒരുപാട് ഭാരമുണ്ടാക്കിയ സിനിമയാണ് ഉള്ളൊഴുക്ക്' ; പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത ഇമോഷനുകളാണ് സിനിമയിലേതെന്ന് ഉർവശി
Published on

തന്റെ ജീവിതത്തിൽ കുറെ സിനിമ ചെയ്തിട്ടുള്ളതിൽ ഏറ്റവും മാനസികമായി ഒരു ഭാരമുണ്ടാക്കിയ സിനിമയാണ് ഉള്ളൊഴുക്ക് എന്ന് നടി ഉർവശി. ഞാൻ ചെയ്യുന്ന എന്റെ ഒരു ചെറിയ എക്സ്പ്രെസിഷനിൽ നിന്ന് പാർവതിയുടെ ഒരു റിയാക്ഷൻ ഷോട്ട് ഉണ്ടാക്കുകയാണ്. അപ്പോൾ സംവിധായകൻ അതിലേക്ക് പോകും. പാർവതി റിയാക്ട് ചെയ്തതിൽ നിന്ന് വീണ്ടും അവിടെ ഒരു ഷോട്ട് കൂടി സംഭവിക്കുകയാണ്. അതുകൊണ്ട് എന്ത് സംഭവിക്കുമെന്ന് പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത ഇമോഷനുകളാണ് ഈ സിനിമയിലേതെന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞു. ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. ചിത്രം ജൂൺ 21 ന് തിയറ്ററുകളിലെത്തും.

ഉർവശി പറഞ്ഞത് :

എന്റെ ജീവിതത്തിൽ കുറെ സിനിമ ചെയ്തിട്ടുള്ളതിൽ ഏറ്റവും എനിക്ക് മാനസികമായി ഒരു ഭാരമുണ്ടാക്കിയ സിനിമയാണ് ഉള്ളൊഴുക്ക്. പണ്ട് എനിക്ക് അത്രയും മച്യുരിറ്റി ഇല്ലാത്ത സമയത്ത് സംവിധായകൻ ഒരു സീൻ പറഞ്ഞു തരുന്നു അത് കഴിഞ്ഞ് അത് നമ്മൾ മനസ്സിൽ നിന്ന് വിടും. ഇതിൽ ഒരു ഷോട്ട് മറ്റൊരു ഷോട്ടിനെ പ്രസവിച്ചാണ് പോകുന്നത്. ഞാൻ ചെയ്യുന്ന എന്റെ ഒരു ചെറിയ എക്സ്പ്രെസിഷനിൽ നിന്ന് പാർവതിയുടെ ഒരു റിയാക്ഷൻ ഷോട്ട് ഉണ്ടാക്കുകയാണ്. അപ്പോൾ സംവിധായകൻ അതിലേക്ക് പോകും. പാർവതി റിയാക്ട് ചെയ്തതിൽ നിന്ന് വീണ്ടും അവിടെ ഒരു ഷോട്ട് കൂടി സംഭവിക്കുകയാണ്. അതുകൊണ്ട് എന്ത് സംഭവിക്കുമെന്ന് പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത ഇമോഷനുകളാണ് അത്. മറ്റേതെല്ലാം പ്രീ പ്ലാൻഡ് ആണ്. ഇതിൽ ഈ ഇമോഷൻ എവിടെ പോയി നിൽക്കുമെന്ന് ഞാൻ അഭിനയിച്ച് കഴിയുമ്പോൾ സംവിധായകൻ തീരുമാനിക്കും പാർവതിയുടെ റിയാക്ഷൻ ഇങ്ങനെ ആയിരിക്കണമെന്ന്. പാർവതി റഫ് ആയിട്ടാണ് റിയാക്ട് ചെയ്യുന്നതെങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ തന്നെ തീരുമാനിക്കണം.

കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്ലറിൽ നിന്ന് ലഭിക്കുന്ന സൂചന. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർ‍മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in