‘ഫഹദേ മോനേ, നീ ഹീറോയാടാ, ഹീറോ’, ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു കാറി തുപ്പലാണ് ട്രാന്‍സ് എന്ന് ഭദ്രന്‍
തൊരു മതത്തെ മാത്രം അടച്ച് ആക്ഷേപിച്ചതായി കണ്ടാല്‍ കഷ്ട്ടം! വെള്ളയടിച്ച പുരോഹിത വര്‍ഗ്ഗം ഉള്ള എല്ലാ മതങ്ങള്‍ക്കും, മതഭ്രാന്തന്മാര്‍ക്കും നേരെയാണ് ഈ ചിത്രം.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എന്ന സിനിമയെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍. ഫഹദ് സ്ഥിരം നാടക വേദിയുടെ മാറാപ്പ് പൊളിച്ചടുക്കിയെന്നും ഭദ്രന്‍. ഈ കാലഘട്ടത്തിന് അനിവാര്യമായ സിനിമയാണ് ട്രാന്‍സ്. ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രമെന്ന് ഭദ്രന്‍ എഴുതുന്നു. ഇതൊരു മതത്തെ മാത്രം അടച്ച് ആക്ഷേപിച്ചതായി കണ്ടാല്‍ കഷ്ട്ടമാണെന്നും വെള്ളയടിച്ച പുരോഹിത വര്‍ഗ്ഗം ഉള്ള എല്ലാ മതങ്ങള്‍ക്കും, മതഭ്രാന്തന്മാര്‍ക്കും നേരെയാണ് ഈ ചിത്രമെന്നും ഭദ്രന്‍.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ട്രാന്‍സ് കണ്ട ഭദ്രന്‍ എഴുതുന്നു
പല പാഴ് വാക്കുകളും കേട്ടാണ് ഞാന്‍ ട്രാന്‍സ് കാണാന്‍ കേറിയത്. എവിടെയോ മനസ്സ് അപ്പഴും പറയുന്നുണ്ടായിരുന്നു, ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ കരുത്തുള്ളവരാണ്, അതുകൊണ്ട് തന്നെ ഒരു മോശപ്പെട്ട സിനിമാ ആവില്ല എന്ന് !
മനസ്സ് പറഞ്ഞത് പോലെ സംഭവിച്ചു...
The Trance is an incomparable experience for a human Mind. എവിടെയൊക്കയോ ഞാനും ആ വലയത്തില്‍ നഷ്ട്ടപെട്ടു!
An excellent Depiction!
സിനിമകളില്‍ സ്ഥിരം കേള്‍ക്കുന്ന, ഒരിടത്തൊരു ആന ഉണ്ടാരുന്നു, ആ ആനയ്ക്കു ഒരു പാപ്പാന്‍ ഉണ്ടായിരുന്നു, പാപ്പാന് ഒരു പെണ്ണുണ്ടാരുന്നു... അങ്ങനെ അല്ലാത്ത ഒരു കഥയെ, മലയാളി എന്തെ ഇങ്ങനെ പറയുന്നതെന്ന് ഓര്‍ത്തു ദുഃഖം തോന്നി
ഈ കാലഘട്ടത്തിനു അനിവാര്യമായ സിനിമയാണ് ട്രാന്‍സ് ... ക്രിസ്തു 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് യഹൂദ പുരോഹിതന്മാരെ വിളിച്ചു, 'വെള്ളയടിച്ച കുഴിമാടങ്ങളെ' എന്ന്
ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഞാന്‍ പറയട്ടെ, ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രം ... ഇതൊരു മതത്തെ മാത്രം അടച്ച് ആക്ഷേപിച്ചതായി കണ്ടാല്‍ കഷ്ട്ടം! വെള്ളയടിച്ച പുരോഹിത വര്‍ഗ്ഗം ഉള്ള എല്ലാ മതങ്ങള്‍ക്കും, മതഭ്രാന്തന്മാര്‍ക്കും നേരെയാണ് ഈ ചിത്രം.
ഫഹദേ, മോനെ... സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി...
'You lived in the Trance'
നീ ഹീറോയാടാ ... ഹീറോ...!
വിജു പ്രസാദ് എന്ന പരാജിതനായ മോട്ടിവേഷണല്‍ സ്പീക്കര്‍ കോര്‍പ്പറേറ്റ് പിന്തുണയില്‍ ജോഷ്വാ കാള്‍ട്ടണ്‍ എന്ന ആഗോള പ്രശസ്തനായ രോഗശാന്തി ശുശ്രൂഷയും ധ്യാനവും നയിക്കുന്ന ആത്മീയ പ്രചാരകനായി മാറുന്നതാണ് സിനിമയുടെ പ്രമേയം. വിശ്വാസികളെ ചൂഷണം ചെയ്ത്
മതത്തെ മുന്നില്‍ നിര്‍ത്തി കോര്‍പ്പറേറ്റുകള്‍ നടത്തുന്ന കച്ചവടവും സിനിമ ചര്‍ച്ച ചെയ്യുന്നു. ഫഹദ് ഫാസിലിനൊപ്പം നസ്രിയാ നസിം ഫഹദ്, ഗൗതം വാസുദേവ മേനോന്‍, ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്. അമല്‍ നീരദ് ക്യാമറയും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. പരസ്യ ചിത്ര സംവിധായകനായ വിന്‍സന്റ് വടക്കന്‍ ആണ് തിരക്കഥ.